- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമെന്ന് കോടിയേരി; കോവളം സംഭവത്തിന്റെ പേരിൽ പൊലീസിനെ അധിക്ഷേപിക്കുന്ന സമീപനം വേണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: കോവളത്ത് വിദേശിയോട് പൊലീസ് മോശമായി പെരുമാറിയത് ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിന്റെ പേരിൽ പൂർണമായും പൊലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു.
പൊലീസുകാർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയുമെന്നും കോടിയേരി വ്യക്തമാക്കി. സിൽവർലൈനുമായി ബന്ധപ്പെട്ട് ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. ആശങ്കകൾ അവസാനിപ്പിക്കാനുള്ള നടപടി സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Next Story