കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ HE സിബി ജോർജിനെ സന്ദർശിച്ചു. സംഘടന കഴിഞ്ഞ അഞ്ചു വർഷമായി കുവൈറ്റിലും നാട്ടിലും ചെയ്ത ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ അംബാസിഡറെ ധരിപ്പിച്ചു. കുവൈറ്റിൽ പലവിധ കാരണങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന കോട്ടയം കാർക്ക് (KODPAK)എന്നും ഒരു സഹായം ആണെന്ന് ഭാരവാഹികൾ പറഞ്ഞു.

ലോക്ക് ഡൗൺ കാലഘട്ടത്ത് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കിടയിൽ സഹായഹസ്തവുമായി സംഘടന നിലകൊണ്ടു. കുവൈറ്റിന്റെ വിവിധ സ്ഥലങ്ങളിൽ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ അംബാസിഡറെ ധരിപ്പിക്കാൻ കഴിഞ്ഞു. ഇന്ത്യൻ എംബസി പ്രവാസികൾക്ക് വേണ്ടി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും സംഘടനയുടെ പൂർണ സഹകരണം ഉണ്ടാകുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകി. സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും എംബസ്സിയുടെ പിന്തുണ ഇന്ത്യൻ സ്ഥാനപതി വാഗ്ദാനം ചെയ്തു. കുവൈറ്റും ഇന്ത്യയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന നല്ല ബന്ധത്തെ അദ്ദേഹം എടുത്തു കാട്ടി.

വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ തന്റെ പ്രവർത്തനങ്ങൾക്കൊണ്ട് ഇന്ത്യൻ സമൂഹത്തിന്റെ മനസ്സുകളിൽ സ്ഥാനം പിടിച്ച അംബാസിഡർക്ക് KODPAK അഭിനന്ദനം അറിയിച്ചു. പ്രസിഡന്റ് ഡോജി മാത്യു ,ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്, അനൂപ് സോമൻ, ജസ്റ്റിൻ ജെയിംസ് ,സുമേഷ് ടി.എസ് ,ഷൈജു എബ്രഹാം,ജോജോ ജോർജ്ജ്,ഭൂപേഷ് എന്നിവർ കൂടിക്കാഴ്‌ച്ചയിൽ പങ്കെടുത്തു.