- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്വതിയുമായി പ്രണയത്തിലായിരുന്നു, തെറ്റിദ്ധരിക്കാതിരിക്കാനാണ് അകത്തുകയറിയതെന്നു ആൺസുഹൃത്ത്; കുടുംബപ്രശ്നത്തിൽ ഇടപെടുന്നതു എങ്ങനെ സദാചാര ഗുണ്ടായിസം ആകുമെന്ന് തൂങ്ങിമരിച്ച അമ്മാവന്റെ ഭാര്യ; കൊടുങ്ങല്ലൂർ ഇരട്ട ആത്മഹത്യയുടെ ബാക്കിപത്രം ഇങ്ങനെ
തൃശ്ശൂർ: ആൺസുഹൃത്തിനൊപ്പം വീട്ടിൽ സംസാരിച്ചതു ചോദ്യം ചെയ്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത അശ്വതിയെന്ന വിദ്യാർത്ഥിനിയുമായി തനിക്ക് ആരോഗ്യകരമായ പ്രേമബന്ധമായിരുന്നുവെന്ന് ആരോപണ വിധേയനായ യുവാവ് പൊലീസിനെ അറിയിച്ചു. കൊടുങ്ങല്ലൂരിൽ മാതാപിതാക്കളില്ലാത്ത സമയത്തു വീട്ടിൽ ആൺസുഹൃത്തുമായി സംസാരിച്ചതു ബന്ധുക്കളെത്തി ചോദ്യം ചെയ്തതിനെ
തൃശ്ശൂർ: ആൺസുഹൃത്തിനൊപ്പം വീട്ടിൽ സംസാരിച്ചതു ചോദ്യം ചെയ്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത അശ്വതിയെന്ന വിദ്യാർത്ഥിനിയുമായി തനിക്ക് ആരോഗ്യകരമായ പ്രേമബന്ധമായിരുന്നുവെന്ന് ആരോപണ വിധേയനായ യുവാവ് പൊലീസിനെ അറിയിച്ചു. കൊടുങ്ങല്ലൂരിൽ മാതാപിതാക്കളില്ലാത്ത സമയത്തു വീട്ടിൽ ആൺസുഹൃത്തുമായി സംസാരിച്ചതു ബന്ധുക്കളെത്തി ചോദ്യം ചെയ്തതിനെത്തുടർന്ന് പെൺകുട്ടി മണ്ണെണ്ണയൊഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം സദാചാരഗുണ്ടായിസത്തെത്തുടർന്നാണെന്നു കാട്ടി വിവാദമുയർന്നിരുന്നു. ഇതു വാർത്തയാകുകയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തതിനെത്തുടർന്ന് സംഭവത്തിലുൾപ്പെട്ട പെൺകുട്ടിയുടെ അമ്മാവൻ കഴിഞ്ഞദിവസം തൂങ്ങിമരിക്കുകയും ചെയ്തിരുന്നു.
പതിനേഴുകാരനായ ആൺസുഹൃത്തു കൊടുങ്ങല്ലൂർ പൊലീസിനോടു പറയുന്നതിങ്ങനെ- അശ്വതിയുമായി താൻ പ്രണയത്തിലായിരുന്നു. സംഭവദിവസം അശ്വതിയുടെ വീടിനു മുൻപിൽ സംസാരിച്ചുനില്ക്കുകയായിരുന്നു തങ്ങൾ. അയൽവാസിയായ ഒരാളെ കണ്ടതോടെ സംശയം തോന്നാതിരിക്കാനാണ് തങ്ങൾ വീടിനകത്തേക്കു കയറിയത്. നാട്ടുകാരിൽ ചിലർ പറയുന്നതു പോലെ മറ്റു തരത്തിലുള്ള ഒരു ബന്ധവും തങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല.
പിന്നീടാണ് ബന്ധുക്കളെത്തിയതും വീടു പൂട്ടിയ ശേഷം അശ്വതിയുമായി തറവാട്ടു വീട്ടിലേക്കു പോയതും. കുറെക്കഴിഞ്ഞു മടങ്ങിയെത്തിയ ബന്ധുക്കളും നാട്ടുകാരും വീടു തുറന്നു വിദ്യാർത്ഥിയെ ചോദ്യം ചെയ്തതാണ് സാദാചാര ഗുണ്ടായിസമെന്ന പേരിൽ മാദ്ധ്യമങ്ങളിൽ വാർത്തകൾ വരാൻ കാരണമായത്. വിദ്യാർത്ഥിയെ ചോദ്യം ചെയ്തവരിൽ അശ്വതിയുടെ അമ്മാവൻ മുരളിയും ഉണ്ടായിരുന്നു. എന്നാൽ ആരും തന്നെ ഈ കുട്ടിയെ ഉപദ്രവിച്ചില്ലെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. ചോദ്യം ചെയ്യലിലും ബഹളത്തിനുമിടയിൽ ഭയന്നു വീടിനുള്ളിൽ കയറിയ അശ്വതി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഒരുസദാചാര ഗുണ്ടായിസമായി ഈ സംഭവത്തെ കാണാനാകില്ലെന്നു കൊടുങ്ങല്ലൂർ പൊലീസ് പറയുന്നു. പ്രശ്‌നം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ കൊടുങ്ങല്ലൂർ എസ് ഐ തന്നെ സ്ഥലത്തെത്തിയിരുന്നു.സംഭവസമയം പ്രദേശത്തുണ്ടായിരുന്ന എല്ലാവരേയും ചോദ്യം ചെയ്യുകയുണ്ടായി. ചോദ്യം ചെയ്യപ്പെട്ടവരിൽ പിന്നീട് ആത്മഹത്യ ചെയ്ത മുരളിയും ഉൾപ്പെടും. എന്താണു നടന്ന സംഭവമെന്നു നാട്ടുകാരോടും വീട്ടുകാരോടും വിശദമായി ചോദിച്ചറിയുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് എസ് ഐ പത്മകുമാർ പറഞ്ഞു. ഇവരുടെ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തിയതിൽ ഒരു അസ്വാഭാവികതയും ഉണ്ടായിട്ടില്ല.
പക്ഷേ പിന്നീട് പ്രമുഖപത്രത്തിൽ ഇതു സംബന്ധിച്ചു വന്ന തുടർവാർത്തയാണ് കേസിന്റെ ഗതി തന്നെ മാറ്റിമറിച്ചതെന്ന് പൊലീസുകാരിൽ ചിലർ പറയുന്നു. ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആക്ഷേപമായിരുന്നു ഈ പത്രത്തിലുണ്ടായിരുന്നത്. ഇതിൽ മനം നൊന്താണ് പെൺകുട്ടിയുടെ അമ്മാവനായ മുരളി കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചതെന്ന് ഭാര്യ സുമ പറയുന്നുന്നു.''എന്തു തെറ്റാണ് എന്റെ ചേട്ടൻ ചെയ്തത്, സ്വന്തം മകളുടെ സ്ഥാനത്തുള്ള അശ്വതിയുടെ കാര്യത്തിൽ ഇടപെട്ടതാണോ വലിയ പാതകം? മാതാപിതാക്കളില്ലാത്തപ്പോൾ കുടുംബത്തിലുണ്ടാവുന്ന പ്രശ്‌നത്തിൽ പിന്നെ ആരാണ് ഇടപെടുക? അതിനെ എങ്ങനെയാണ് സദാചാരഗുണ്ടായിസമെന്നു വിളിക്കുന്നത് ്? നിറകണ്ണുകളോടെ സുമ ചോദിക്കുന്നു.
പത്രങ്ങളാണ് തന്റെ ഭർത്താവിന്റെ ആത്മഹത്യക്ക് കാരണമെന്നും ഇവർ പറയുന്നു.ന്നുമരിച്ച മുരളിക്കും സുമയ്ക്കും കുകുട്ടികളില്ലാത്തതിനാൽ സ്വന്തം മകളെപ്പോലെയാണ് അശ്വതിയെ കണ്ടിരുന്നത്. അശ്വതിയുടെ വീടിന്റെ തൊട്ടടുത്താണ് മുരളിയും കുടുംബവും താമസിക്കുന്നത്.ന ാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി അശ്വതിയെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയവരിൽ ഇളയമ്മയായ സുമയും ഉണ്ടായിരുന്നു. രണ്ടാമതും വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ അശ്വതിയുടെ സുഹൃത്തായ വിദ്യാർത്ഥിയെ വീട്ടിൽ കണ്ടെത്തി. തങ്ങളുടെ വീട്ടിൽ അപരിചിതനായ ഒരുരുയുവാവിനെ കണ്ടപ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന കാര്യങ്ങൾ മാത്രമേ അവിടെയുണ്ടായിട്ടുള്ളൂവെന്നും അവർ പറഞ്ഞു.
എന്തായാലും തന്റെ ഭർത്താവിന്റെ മരണത്തിനുത്തരവാദികളായ പത്രങ്ങൾക്കും അവയുടെ റിപ്പോർട്ടർമാർക്കുമെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സുമയും കുടുംബവും. ഇതിന്റെ ഭാഗമായി മുരളിയുടെ ആത്മഹത്യക്ക് കാരണം മാതൃഭൂമി പത്രമാണെന്നു കാണിച്ച് കൊടുങ്ങല്ലൂർ പൊലീസിൽ അവർ പരാതി നല്കിയിട്ടുണ്ട്. ഈ പരാതി വ്യക്തമായി പരിശോധിച്ചുവരികയാണെന്ന് എസ് ഐ മറുനാടൻ മലയാളിയോട് പറഞ്ഞു.
സദാചരഗുണ്ടായിസമെന്ന വാക്ക് സമൂഹം ചാർത്തിനല്കിയതിന്റെ പേരിലാണ് ഒരുകുടുംബത്തിന്റെ ആകെയുള്ള ആശ്രയമായ മുരളി ഇല്ലാതായത്. ഉൾനാടൻ മത്സ്യത്തൊഴിലാളിയായ മുരളി വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു.ന്നുരണ്ടു ദിവസത്തിനുള്ളിൽ നടന്ന രണ്ട് അസ്വാഭാവിക മരണങ്ങൾ കൊടുങ്ങല്ലൂരിലെ നാരായണ മംഗലം എന്ന തീരദേശ ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.