- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുൾപൊട്ടലും മണ്ണിടിച്ചലും തുടർക്കഥയായിട്ടും ആരും ഒന്നും പഠിച്ചിട്ടില്ല; കോഴിക്കോട്ടെ വള്ള്യാട് മലയോരത്ത് വീണ്ടും ഖനന നീക്കം; 150 ഏക്കറിലധികം ഭൂമി ഖനന മാഫിയ വിഴുങ്ങി; റിയൽ എസ്റ്റേറ്റിന് കൂടപിടിച്ച് സിപിഎം പ്രാദേശിക നേതാക്കളും; എന്നും ചെങ്കൊടി മാത്രം പറക്കുന്ന ഒരു പാർട്ടി ഗ്രാമത്തിലെ പരിസ്ഥിതി നാശത്തിനെതിരെ അണികൾ രംഗത്ത്
കോഴിക്കോട്:' എന്നെ തല്ലണ്ടമ്മാവാ...ഞാൻ നന്നാവില്ല' എന്ന പരുവത്തിലാണ് മലയോര മേഖല.മഹാപ്രളയത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചലും തുടർക്കഥയായിട്ടും ആരും ഒന്നും പഠിച്ചിട്ടില്ലെന്ന് സാരം.പാഠം പഠിക്കാത്തവർ പുതിയ പാഠം രചിക്കുന്നതിന്റെ തിരക്കിലാണ്.റിയൽ എസ്റ്റേറ്റിന്റെ പാഠം.പാർട്ടി ഗ്രാമമാകുമ്പോൾ നേതാക്കൾക്ക് തേന്മധുരമാകും.എതിർക്കാൻ ആരും വരില്ലെന്നായിരുന്നു കട്ടായം.എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്നും എതിർപ്പുയരുന്നത് പരിസ്ഥിതി പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നുണ്ട്. നാദാപുരം വളയം ഗ്രാമപഞ്ചായത്തിലെ വള്ള്യാട് ഗ്രാമത്തിൽ എന്നും ചെങ്കോടി മാത്രമാണ് പാറി പറന്നത്.ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പ്രതികൾക്കായി പൊലീസ് ആദ്യം അരിച്ചു പെറുക്കിയ ഗ്രാമം ഇവിടെയായിരുന്നു.അക്രമികൾക്ക് കണ്ണൂർ ജില്ലയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന സ്ഥലം.ചെങ്കോടിക്ക് കീഴിലെ ക്രമിനൽ സംഘങ്ങൾ പല പേരുകളിൽ അറിയപ്പെടുന്ന ഇടം.21 ബ്രദേഴ്‌സ് മുതൽ എസ്.എന്ന് പേരുള്ളവർ വരെ നാദാപുരം വളയം മേഖലയിൽ സിപിഎമ്മിന് സ്വന്തം മേൽവിലാസമുണ്ടാക്കി കൊടുത്ത ക്ര
കോഴിക്കോട്:' എന്നെ തല്ലണ്ടമ്മാവാ...ഞാൻ നന്നാവില്ല' എന്ന പരുവത്തിലാണ് മലയോര മേഖല.മഹാപ്രളയത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചലും തുടർക്കഥയായിട്ടും ആരും ഒന്നും പഠിച്ചിട്ടില്ലെന്ന് സാരം.പാഠം പഠിക്കാത്തവർ പുതിയ പാഠം രചിക്കുന്നതിന്റെ തിരക്കിലാണ്.റിയൽ എസ്റ്റേറ്റിന്റെ പാഠം.പാർട്ടി ഗ്രാമമാകുമ്പോൾ നേതാക്കൾക്ക് തേന്മധുരമാകും.എതിർക്കാൻ ആരും വരില്ലെന്നായിരുന്നു കട്ടായം.എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്നും എതിർപ്പുയരുന്നത് പരിസ്ഥിതി പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നുണ്ട്.
നാദാപുരം വളയം ഗ്രാമപഞ്ചായത്തിലെ വള്ള്യാട് ഗ്രാമത്തിൽ എന്നും ചെങ്കോടി മാത്രമാണ് പാറി പറന്നത്.ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പ്രതികൾക്കായി പൊലീസ് ആദ്യം അരിച്ചു പെറുക്കിയ ഗ്രാമം ഇവിടെയായിരുന്നു.അക്രമികൾക്ക് കണ്ണൂർ ജില്ലയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന സ്ഥലം.ചെങ്കോടിക്ക് കീഴിലെ ക്രമിനൽ സംഘങ്ങൾ പല പേരുകളിൽ അറിയപ്പെടുന്ന ഇടം.21 ബ്രദേഴ്‌സ് മുതൽ എസ്.എന്ന് പേരുള്ളവർ വരെ നാദാപുരം വളയം മേഖലയിൽ സിപിഎമ്മിന് സ്വന്തം മേൽവിലാസമുണ്ടാക്കി കൊടുത്ത ക്രമിനലുകളാണ്.അവിടെയാണ് പുറത്ത് നിന്നുള്ള വൻ സംഘം ഭൂമി വാങ്ങാനെത്തുന്നത്.
ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോരത്ത് നീരുറവകൾ ഇല്ലാതാക്കി കൊണ്ട് വൻ കിട ഖനനത്തിനുള്ള നീക്കങ്ങൾ സജീവമാകുകയാണ്.വാണിമേൽ വളയം ഗ്രാമപഞ്ചായത്തുകളോട് തൊട്ട് നിൽക്കുന്ന വള്ള്യാട് മലയിലാണ് ഖനന മാഫിയ പ്രവർത്തനങ്ങൾ ആരംഭിച്ചത്.എറണാകുളം കേന്ദ്രീകരിച്ചുള്ള ഖനന മാഫിയ പ്രദേശത്ത് 150 ഏക്കറിലതികം ഭൂമി ഇതിനകം വാങ്ങികൂട്ടിയത്.പ്രദേശത്തെ റിയൽ എസ്റ്റേറ്റ് സംഘത്തിൽ പ്രാദേശിക സിപിഎം പ്രവർത്തകരുടെ സജീവ പങ്കാളിത്വമുണ്ട്.റിയൽ എസ്റ്റേറ്റ് മേഖല തകർന്ന് നിൽക്കുമ്പോഴാണ് വൻ തോതിലുള്ള ഭൂമി ഇടപാടുകൾ മലയോര മേഖലയിൽ സക്രിയമായത്.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന വള്ള്യാട് പ്രദേശത്താണ് വൻകിട ഖനനത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്.മണ്ണ് മാന്തിയും ടിപ്പറും ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വേനലിൽ മലയോരത്തുള്ളവരുടെ കുടിവെള്ളം ഇല്ലാതാക്കുന്ന രീതിയിലാണ് ഖനന ലോബി പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.നീരൊഴുക്കുകൾ തടയുന്ന രീതിയിലാണ് പ്രദേശത്ത് റോഡുകൾ നിർമ്മിച്ചത്.
നിലവിലുണ്ടായിരുന്ന ചെറുകിട ക്വാറിയുടെ മറവിലാണ് വൻകിട ഖനനത്തിനുള്ള കളമൊരുങ്ങുന്നത്.പ്രദേശത്തെ നിരവധി സ്ഥലങ്ങൾ വൻ തുകയിലാണ് ഖനന മാഫിയ വാങ്ങി കൂട്ടിയത്.മലയോരത്തി താമസിക്കുന്ന ആദിവാസി കുടുംബത്തിന് വൻതുക നൽകി മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.ഖനനം തുടങ്ങിയാൽ ആദിവാസി കുടുംബത്തിന്റെ പേരിൽ സമരങ്ങൾ നടക്കുമെന്ന ഭീതിയെ തുടർന്നാണ് അവരെ മാറ്റി താമസിപ്പിച്ചത്.കഴിഞ്ഞ മാസമുണ്ടായ മഴക്കെടുതിയിൽ മലയോട് ചേർന്ന ഒമ്പതിടങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. ഇപ്പോൾ ക്രഷർ യൂനിറ്റ് പ്രവർത്തിക്കുന്ന പ്രദേശത്തോട് ചേർന്നും വൻ തോതിൽ മണ്ണിടിച്ചലുണ്ടായി.
ഖനന പ്രവർത്തനങ്ങൾക്കെതിരെ പ്രദേശത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.സമരത്തിനിറങ്ങുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്.സിപിഎമ്മിന് പൂർണ നിയന്ത്രണമുള്ള സ്ഥലത്തെ ഖനന നീക്കത്തിൽ പാർട്ടി ഇത് വരെ പരസ്യ നിലപാടൊന്നും സ്വീകരിച്ചിട്ടില്ല.തൊട്ടടുത്ത വിലങ്ങാട് മലയിലെ വൻകിട ഖനനത്തിനെതിരെ ഡിവൈഎഫ്ഐ.നിരവധി സമരങ്ങൾ നടത്തിയതിനെ തുടർന്ന് ഖനനം നിർത്തിവെച്ചിരുന്നു.ഖനന പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്ന് ആവിശ്യപ്പെട്ട് ജനകീയ കമ്മിറ്റി ക്വാറിയിലേക്ക് മാർച്ച് നടത്തി.ഉടമ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് വെള്ളിയാഴ്ച വളയം പൊലീസ് ഇരു വിഭാഗവുമായി പ്രശ്‌നം ചർച്ച ചെയ്യുന്നുണ്ട്.