- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവരിയില്ലാത്ത കനാലിൽ വീണ സ്‌കൂട്ടർ യാത്രക്കാരൻ ആരും കാണാതെ കിടന്നത് മണിക്കൂറുകൾ; കുട്ടികൾ വണ്ടി കണ്ടതോടെ നാട്ടുകാർ അപകടം അറിഞ്ഞു; കണ്ണൂർ കാളച്ചേരിയിലെ കച്ചവടക്കാരന് ദാരുണാന്ത്യം
കണ്ണൂർ: കൈവരിയില്ലാത്ത കനാലിൽ അബദ്ധത്തിൽ വീണ സ്‌കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു. ആരും കാണാത മണിക്കൂറുകളോളം കാടു പിടിച്ച കനാലിൽ കിടന്നതിനു ശേഷമാണ് ഇദ്ദേഹഞ്ഞ ആശുപത്രിയിലെത്തിച്ചത്.
കൊളച്ചേരി പള്ളി പറമ്പ് മുക്കിലെ മസ്‌കറ്റ് ടെയിലേഴ്‌സിനു സമീപമുള്ള കൈവരിയില്ലാത്ത കനാലിലേക്ക് വീണാണ് കൊളച്ചേരി കാവുംചാലിലെ സി. ഒ ഭാസ്‌കരൻ ഇന്നലെ ഉച്ചയോടെ മരണമടഞ്ഞത്. കാവും ചാലിൽ അനാദി കച്ചവടം നടത്തിവരികയായിരുന്ന ഭാസ്‌കരൻ കമ്പിലിൽ നിന്നും കടയിലേക്കുള്ള സാധനങ്ങളുമായി വരുമ്പോൾ സ്‌കൂട്ടർ നിയന്ത്രണംവിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു.
ഇദ്ദേഹം കനാലിലേക്ക് വീണത് ആരും കണ്ടിരുന്നില്ല. മണിക്കൂറുകൾക്കു ശേഷം അതു വഴി നടന്നു പോവുകയായിരുന്ന കുട്ടികൾ കനാലിൽ സ്‌കൂട്ടർ കണ്ടപ്പോൾ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഭാസ്‌കരനെ പുറത്തെടുത്ത് കമ്പിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിൽ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി അപകട മരണത്തിന കേസെടുത്തിട്ടുണ്ട്.
പള്ളി പറമ്പ് മുക്കിലെ കുത്തനെയുള്ള കുന്നിറക്കം കഴിയുന്നിടത്തോളം കനാലിന് കൈവരിയില്ലാത്തതിന്റെ അപകട സാധ്യത നേരത്തെ തന്നെ നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് - ഇറിഗേഷൻ അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായില്ല. പരേതനായ മുരിക്കഞ്ചേരി നാരായണൻ നായരുടെയും ചെങ്ങുനി ഒതയോത്ത് ദേവകിയമ്മയുടെയും മകനാണ് മരണപ്പെട്ട സി.ഒ. ഭാസ്‌കരൻ . ശൈലജ യാണ് ഭാര്യ
മക്കൾ : അനശ്വര (പയ്യന്നുർ കോളേജ് വിദ്യാർത്ഥിനി) അനുഗ്രഹ ( പ്‌ളസ് വൺ വിദ്യാർത്ഥിനി കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്‌കൂൾ ) സഹോദരങ്ങൾ.. സി.ഒ. കുഞ്ഞികണ്ണൻ, സരസ്വതി, ജയശ്രീ , പരേതയായ സുലേഖ. സംസകാരം പോസ്റ്റുമോർട്ടത്തിന് ശേഷം നടക്കും