- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴു...ടെ മോളേ.. നിനക്കൊക്കെ പറഞ്ഞാൽ അനുസരിക്കാൻ ബുദ്ധിമുട്ടാ അല്ലേ.. ആക്രോശിച്ചു കൊണ്ട് ഡോക്ടർ നഴ്സിനെ അടിക്കാൻ ഒരുങ്ങി; പരാതിപ്പെട്ടപ്പോൾ കുറ്റക്കാരനെ സംരക്ഷിച്ച് മാനേജ്മെന്റ്; കൊല്ലം മെഡിസിറ്റിയിലെ പ്ലാസ്റ്റിക് സർജനെതിരെ നഴ്സുമാരുടെ പ്രതിഷേധം; ജോലിക്ക് കയറിയത് ബാഡ്ജണിഞ്ഞ്
തിരുവനന്തപുരം: പ.. കഴു...ടെ മോളേ.. നിനക്കൊക്കെ പറഞ്ഞാൽ അനുസരിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും അല്ലേ. ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ഓപ്പറേഷൻ തിയറ്ററിൽ നിന്നും പുറത്തേക്ക് കൊണ്ട് പോയി വാർഡിലേക്ക് മാറ്റാൻ വിളിച്ചയുടനെ എത്താത്തതിന് കൊല്ലത്തെ ഒരു ഡോക്ടർ നഴ്സിനോട് ആക്രോശിച്ചതാണ് ഇപ്രകാരം. കൊല്ലം മെഡിസിറ്റി എന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പ്ലാസ്റ്റിക് സർജനുമായ ഡോക്ടരർ ശരത് ടിഎസ് ആണ് ആശുപത്രിയിലെ നഴ്സിനോട് ഇപ്രകാരം ആക്രോശിച്ച് അടിക്കാൻ കൈയോങ്ങിയത്. എന്നാൽ അടിയിൽ നിന്നും നഴ്സ് ഒഴിഞ്ഞ് മാറുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ യൂണിഫോമിന് മുകളിൽ കറുത്ത ബാഡ്ജണിഞ്ഞ് കരിദിനമാചരിക്കുകയാണ്. സംഭവത്തിൽ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇടപെട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. ഡോക്ടർ ശരത്തിന് ഇന്നലെ ശസ്ത്രക്രിയ നടത്തേണ്ട ദിവസമായിരുന്നു. വാർഡിൽ 50ൽ അധികം രോഗികളുമുണ്ടായിരുന്നു. എന്നാൽ ഇവരെ പരിശോധിക്കാനും ശുശ്രുഷിക്കാനുമായി വെറു
തിരുവനന്തപുരം: പ.. കഴു...ടെ മോളേ.. നിനക്കൊക്കെ പറഞ്ഞാൽ അനുസരിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും അല്ലേ. ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ഓപ്പറേഷൻ തിയറ്ററിൽ നിന്നും പുറത്തേക്ക് കൊണ്ട് പോയി വാർഡിലേക്ക് മാറ്റാൻ വിളിച്ചയുടനെ എത്താത്തതിന് കൊല്ലത്തെ ഒരു ഡോക്ടർ നഴ്സിനോട് ആക്രോശിച്ചതാണ് ഇപ്രകാരം. കൊല്ലം മെഡിസിറ്റി എന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പ്ലാസ്റ്റിക് സർജനുമായ ഡോക്ടരർ ശരത് ടിഎസ് ആണ് ആശുപത്രിയിലെ നഴ്സിനോട് ഇപ്രകാരം ആക്രോശിച്ച് അടിക്കാൻ കൈയോങ്ങിയത്. എന്നാൽ അടിയിൽ നിന്നും നഴ്സ് ഒഴിഞ്ഞ് മാറുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ യൂണിഫോമിന് മുകളിൽ കറുത്ത ബാഡ്ജണിഞ്ഞ് കരിദിനമാചരിക്കുകയാണ്. സംഭവത്തിൽ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇടപെട്ടിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. ഡോക്ടർ ശരത്തിന് ഇന്നലെ ശസ്ത്രക്രിയ നടത്തേണ്ട ദിവസമായിരുന്നു. വാർഡിൽ 50ൽ അധികം രോഗികളുമുണ്ടായിരുന്നു. എന്നാൽ ഇവരെ പരിശോധിക്കാനും ശുശ്രുഷിക്കാനുമായി വെറും രണ്ട് നഴ്സുമാർ മാത്രമാണ് ഉണ്ടായിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞയുടനെ തന്നെ ഡോക്ടർ ശരത് നഴ്സിനെ വിളിച്ച് രോഗയെ റൂമിലേക്ക് മാറ്റാൻ എത്താൻ ആവശ്യപ്പെടുകയായിരുന്നു.
നഴ്സ് തിയറ്ററിന് മുന്നിലെത്തിയപ്പോൾ ബെൽ അടിച്ചെങ്കിലും ആരും തിയറ്ററിൽ നിന്നും വന്ന് വാതിൽ തുറക്കാത്തതിനാൽ അവർ കുറച്ച് നേരം കാത്ത് നിന്ന ശേഷം തിരികെ വാർഡിലേക്ക് പോയി. അൽപം കഴിഞ്ഞപ്പോൾ ഡോകിടർ വീണ്ടും വിളിച്ചു. ഇത്തവണ അൽപ്പം ദേഷ്യത്തിലായിരുന്നു സംസാരം.
ഡോക്ടർ രണ്ടാമത് വിളിച്ചപ്പോൾ നഴ്സ് പെൺകുട്ടി ഓടി തിയറ്ററിന് മുന്നിലെത്തി. ഡോക്ടർ ആക്രോശിച്ച് കൊണ്ട് അവിടേക്ക് എത്തി ചോദിച്ചത് കഴു..ടെ മോളെ നിനക്കൊന്നും പറഞ്ഞാൽ അനുസരിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും അല്ലേ എന്നാണ്. പെൺകുട്ടിക്ക് നേരെ ഇയാൾ അടിക്കാൻ കൈയോങ്ങിയപ്പോൾ ഒഴിഞ്ഞ് മാറിയ ശേഷം അവർ കരഞ്ഞ് കൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു. വിഷയം മാനേജ്മെന്റ് ഇടപെട്ട് ഒത്ത് തീർപ്പാക്കാനും ഡോക്ടറെ സംരക്ഷിക്കാനും ശ്രമം നടക്കുന്നതിനിടയിൽ തന്നെ യുഎൻഎ ഭാരവാഹികളെ പെൺകുട്ടിയും മറ്റ് നഴ്സുമാരും ചേർന്ന് വിവരമറിയിച്ചു. സംഘടന ഇടപെട്ട ശേഷമാണ് കൊല്ലം ജില്ലയിൽ മുഴുവൻ ഇന്ന് കരിദിനം ആചരിക്കാൻ നഴ്സുമാർ തീരുമാനിച്ചത്.
ഇന്ന് രാവിലെ തന്നെ ആശുപത്രിയിലെത്തി പരാതി നൽകാനും ഇത്തരം നികൃഷ്ട പദപ്രയോഗം നടത്തിയ ഡോക്ടർ മാപ്പ് പറയണമെന്നും യുഎൻഎ ആവശ്യപ്പെട്ടു. എന്നാൽ കരിദിനമല്ല എന്ത് ആചരിച്ചാലും ശരി. ഇനി ഇപ്പോ ഇവിടുന്ന് ജോലി രാജി വെക്കേണ്ടി വന്നാലും മാപ്പ് പറയില്ലെന്ന നിലപാടാണ് ഡോക്ടർ കൈക്കൊണ്ടത്. അങ്ങനെയാണെങ്കിൽ ഡോക്ടർ രാജിവെച്ച് വീട്ടിലിരിക്കുന്നതാകും നല്ലതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കിൽ കൊല്ലം ജില്ലയിലെന്നല്ല യുഎൻഎ എന്ന നഴ്സിങ്ങ് സംഘടന പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലും ഡോക്ടർ ശരത് ഇനി ജോലി ചെയ്യില്ലെന്നാണ് സംഘടനയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
നഴ്സുമാരെ അപമാനിച്ചിട്ട് സുഖമായി ജോലി ചെയ്യാമെന്നുള്ളത് തെറ്റായ ധാരണയാണെന്നും അങ്ങനെ അത് മറികടന്ന് ഏതെങ്കിലും മാനേജ്മെന്റ് ഇയാൾക്ക് ജോലി നൽകിയാൽ ആശുപത്രിയിലെ രോഗിയെ യുഎൻഎ സംഘടനയിലെ നഴ്സുമാർ നോക്കില്ലെന്നും സിബി മുകേഷ് കൂട്ടിചേർത്തു. പരാതി പറയാൻ ചെന്നവരോടും മാന്യമായിട്ടല്ല ആശുപത്രി മാനേജ്മെന്റ് പെരുമാറിയത്. നഴ്സിനോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ കൊണ്ട് മാപ്പ് പറയിക്കണം എന്ന ആവശ്യവുമായി മാനേജ്മെന്റിനെ കാണാനെത്തിയ യുഎൻഎ കൊല്ലം ജില്ലാ സെക്രട്ടറി ബിനുവിനേയും പ്രസിഡന്റ് മുകേഷിനേയും കാണാൻ പോലും മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഇന്ന് രാവിലെ 10 മണി മുതൽ ഇവർ ആശുപത്രിയിൽ കാത്തിരിക്കുകയാണ്.