- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടി ലോറി ഇടിച്ച ശേഷം ശരീരത്തിലൂടെ കയറി ഇറങ്ങി; കളർകോട്ടെ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് പിതാവിന്റെ സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്ത അഞ്ചാംക്ലാസുകാരിയായ പെൺകുട്ടി
അമ്പലപ്പുഴ : തടി കയറ്റി വന്ന ലോറി സ്‌കൂട്ടറിലിടിച്ചു പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത മകൾ ലോറിക്കടിയിൽപ്പെട്ടു മരിച്ചു. അമ്പലപ്പുഴ കോമന നന്ദനത്തിൽ സതീശന്റെ ഏക മകൾ അപർണയാണ് (11) മരിച്ചത്. സതീശനും (43) പരുക്കേറ്റു. ദേശീയപാതയിൽ കളർകോട് ബ്ലോക്ക് ഓഫിസിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന ഇവരുടെ സ്‌കൂട്ടറിൽ തടികയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അപർണ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെടുകയായിരുന്നു. തെറിച്ചു റോഡിലേക്കുവീണ അപർണയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയതായി പൊലീസ് അറിയിച്ചു. ലോറി പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്‌കാരം പിന്നീട്. മാതാവ്. ദീപ്തി.
അമ്പലപ്പുഴ : തടി കയറ്റി വന്ന ലോറി സ്‌കൂട്ടറിലിടിച്ചു പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത മകൾ ലോറിക്കടിയിൽപ്പെട്ടു മരിച്ചു. അമ്പലപ്പുഴ കോമന നന്ദനത്തിൽ സതീശന്റെ ഏക മകൾ അപർണയാണ് (11) മരിച്ചത്.
സതീശനും (43) പരുക്കേറ്റു. ദേശീയപാതയിൽ കളർകോട് ബ്ലോക്ക് ഓഫിസിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന ഇവരുടെ സ്‌കൂട്ടറിൽ തടികയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അപർണ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെടുകയായിരുന്നു.
തെറിച്ചു റോഡിലേക്കുവീണ അപർണയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയതായി പൊലീസ് അറിയിച്ചു. ലോറി പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്‌കാരം പിന്നീട്. മാതാവ്. ദീപ്തി.