- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒഞ്ചിയം പാതയിൽ തളിപ്പറമ്പും; കോമത്തു മുരളിധരനും കൂട്ടരും സിപിഎമ്മിൽ നിന്ന് പുറത്തേക്ക്; കോമത്ത് മുരളീധരൻ അടക്കമുള്ള ആറു പേർക്കെതിരെയാണ് അച്ചടക്ക നടപടിക്ക് ലോക്കൽ കമ്മിറ്റി ശുപാർശ; മാന്ധംകുണ്ടിൽ വിമതർ രണ്ടും കൽപ്പിച്ച്
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ പാർട്ടിയിൽ നിന്നും പുറത്തു പോവുകയും ആർ.എംപി രുപീകരിക്കുകയും ചെയ്തതിനു ശേഷം കണ്ണൂരിലും മറ്റൊരു ഒഞ്ചിയം രൂപം കൊള്ളുന്നു. കീഴാറ്റൂർ സമരത്തെ അനുകൂലിക്കുകയും പാർട്ടി നേതൃത്വം പഴയ കാല സഖാക്കളെ തള്ളുകയും ചെയ്യുന്നതിനെതിരെ തളിപ്പറമ്പ് നോർത്ത് കമ്മിറ്റി ലോക്കൽ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയ കോമത്ത് മുരളീധരനെയും അദ്ദേഹത്തെ അനുകൂലിച്ചു ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവെച്ചവരെയും മാന്ധം കുണ്ടിൽ പരസ്യ പ്രകടനം നടത്തിയവരെയുമാണ് പുറത്താക്കാൻ സിപിഎം ഒരുങ്ങുന്നത്.
കോമത്ത് മുരളീധരൻ അടക്കമുള്ള ആറു പേർക്കെതിരെയാണ് അച്ചടക്ക നടപടിക്ക് ലോക്കൽ കമ്മിറ്റി ശുപാർശ ചെയ്തത്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം നേരത്തെ ഇവർക്ക് നോട്ടീസ് നൽകിയിരുന്നു' തളിപ്പറമ്പിലെ സിപിഎമ്മിന്റെ ജനകീയ മുഖവും മുൻ നഗരസഭാ പ്രതിപക്ഷ നേതാവുമാണ് മുരളിധരൻ'പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നുവെങ്കിലും വീശദീകരണം നൽകില്ലെന്ന വാശിയിലായിരുന്നു മുരളിധരന്റെ നേതൃത്വത്തിലുള്ള മാന്ധംകുണ്ട് സഖാക്കൾ.
പാർട്ടി നടപടി വരുന്നതിന് മുൻപേ സമാന്തര സംഘടന രൂപീകരിച്ചു ഇവർ പ്രവർത്തനം തുടങ്ങിയിരുന്നു. ദേശീയപാതാ സ്ഥലമേറ്റെടുപ്പിനെ പ്രതിരോധിച്ച വയൽ കിളികൾ നടത്തിയ കർഷക സമരത്തിന്റെ പേരിൽ രാജ്യമാകെ ശ്രദ്ധേയമായ കീഴാറ്റൂർ മാന്ധം കുണ്ടിൽ ഇടഞ്ഞു നിൽക്കുന്ന സിപിഎം നേതൃത്വത്തിന് അപ്രിയനായ കോമത്ത് മുരളിധരന്റെ നേതൃത്വത്തിൽ മറ്റൊരു സമാന്തരസംഘടന രൂപീകരിച്ചത് സിപിഎമ്മിലും പുറത്തും ചർച്ചയായിരുന്നു.
വിമത വിഭാഗം പ്രത്യേക സംഘടനരൂപീകരിച്ചതോടെ പാർട്ടി ഗ്രാമത്തിൽ സിപിഎം നേതൃത്വത്തിന് തലവേദനയായി മാറിയിരുന്നു. സി.പി. എം മുൻ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരാണ് മാന്ധം കുണ്ട് റസിഡന്റ്സ് അസോസിയേഷനെന്ന പേരിൽ സംഘടനരൂപീകരിച്ചത്. കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും പുറത്താക്കിയ ബ്രാഞ്ചു സെക്രട്ടറിയുൾപ്പെടെയുള്ള നൂറുപേർ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തത്.
തുടർക്കത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയെന്ന രീിതിയിലാണ് റസിഡന്റ്സ് അസോസിയേഷൻ രൂപീകരണ ലക്ഷ്യത്തെ കുറിച്ചു പറയുന്നതെങ്കിലും സി.പി. എം നേതൃത്വം സംശയദൃഷ്ടിയോടെയാണ് റസിഡന്റ് അസോസിയേഷൻ രൂപീകരണത്തെ കാണുന്നത്. കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയ സി.പി. എം ബ്രാഞ്ച് സെക്രട്ടറി ഡി. എം ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റസിഡന്റ് അസോസിയേഷൻ രൂപീകരിച്ചത്.
രാജിവെച്ച മറ്റൊരു ബ്രാഞ്ച് സെക്രട്ടറി കെ.സതീശനും രൂപീകരണയോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. സ്ത്രീകളടക്കം നൂറോളം പേരാണ് രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. ഇതിനിടെ ഏതെങ്കിലും ഒരു പാർട്ടിക്കോ സംഘടനയ്ക്കോയെതിരല്ല റസിഡന്റ് അസോസിയേഷനെന്നു രൂപീകരണ യോഗത്തിൽ വ്യക്തമായിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷന്റെ മറവിൽ പാർട്ടി വിരുദ്ധർ ഒന്നിക്കുന്നുവെന്ന സംശയമുണ്ടെങ്കിലും പരസ്യമായി എതിർക്കേണ്ടെയെന്നാണ് സി.പി. എം നേതൃത്വത്തിന്റെ തീരുമാനം.
എന്നാൽ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെതിരെ പ്രകടനം നടത്തിയതിന് നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരെ സോഷ്യൽമീഡിയയിൽ പരസ്യവിമർശനമുന്നയിച്ച ഒരാൾക്കു കൂടി സി. പി. എം നേതൃത്വം നോട്ടിസ് നൽകിയിട്ടുണ്ട്.സച്ചിനെന്ന പാർട്ടി അംഗത്തിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതോടെ തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ കോമത്ത് മുരളീധരനുൾപ്പെടെ ആറുപേർക്കെതിരെ സി.പി. എം നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടിസ് നൽകിയവർ വിശദീകരണം നൽകാനുള്ള തീയ്യതി ഇന്നാണ് അവസാനിക്കുന്നത്്.
എന്നാൽ ഇവർ വിശദീകരണം നൽകില്ലെന്നലാണ് സൂചന. ജില്ലാ നേതൃത്വം അനുകൂലിക്കാതിരുന്നിട്ടും ലോക്കൽ നേതൃത്വം അച്ചടക്കനടപടിയുമായി മുൻപോട്ടുപോകുന്നതെന്നാണ് ഇവരുടെ ആരോപണം. അതേ സമയം മുതിർന്ന നേതാക്കളുടെ കീഴിൽ ഇടഞ്ഞു നിൽക്കുന്നവരെ വീടുകളിൽ കയറി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഒരുവശത്തു നിന്നും നടക്കുന്നുണ്ട്.പാർട്ടി ഗ്രാമത്തിൽ റസിഡൻസ് അസോസിയേഷൻ സംഘടന രൂപീകരിച്ചു പ്രവർത്തനങ്ങൾ മുൻപോട്ടു പോകാനാണ് കോമത്തിനെ അനുകൂലിക്കുന്നവർ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ മാന്ധം കുണ്ടു വിഷയത്തിൽ പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചവരെ പുറത്താക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട് കഴിഞ്ഞ ദിവസം നടന്ന സിപിഎം ബക്കളം ലോക്കൽ സമ്മേളനത്തിലുൾപ്പെടെ മാന്ധം കുണ്ടിൽ പാർട്ടിയെ വെല്ലുവിളിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്