- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ ബന്ദിയാക്കി യുവതിയെ പീഡിപ്പിച്ചു; പാതിരാത്രിയിൽ അസം സ്വദേശിനിയെ മാനഭംഗപ്പെടുത്തിയവർക്കായി ഒത്തുകളി; പ്രതികൾക്കായി ചരട് വലിക്ക് ലീഗ് നേതൃത്വം; കൊണ്ടോട്ടിയിൽ നിന്നൊരു പീഡന അട്ടിമറിക്കഥ
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ പാതിരാത്രി വീട്ടിൽ കയറി ഭർത്താവിനെ ബന്ദിയാക്കിയ ശേഷം 22കാരിയായ അസം സ്വദേശിനിയ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി. പ്രദേശത്തെ പ്രമുഖരും ലീഗ് നേതാക്കളുടെ മക്കളുമായ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്, സംഭവം നടന്ന് രണ്ടുമാസമായിട്ടും പ്രതികളെ പൊലീസ് തൊട
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ പാതിരാത്രി വീട്ടിൽ കയറി ഭർത്താവിനെ ബന്ദിയാക്കിയ ശേഷം 22കാരിയായ അസം സ്വദേശിനിയ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി.
പ്രദേശത്തെ പ്രമുഖരും ലീഗ് നേതാക്കളുടെ മക്കളുമായ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്, സംഭവം നടന്ന് രണ്ടുമാസമായിട്ടും പ്രതികളെ പൊലീസ് തൊടാൻ തയ്യാറാകാത്തത്. സംഭവം നടന്നതിനു ശേഷം ഒളിവിൽ പോയിരുന്ന പ്രതികളെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ പ്രതികളെ അറസ്‌ററു ചെയ്യാതെ പൊലീസ് ബോധപൂർവ്വം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. അതിക്രൂരമായ സംഭവം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴും പ്രതികൾക്കെതിരെ ചെറുവിരലനക്കാൻ പൊലീസിനോ നിയമത്തിനോ കഴിഞ്ഞിട്ടില്ല.
സ്ത്രീകളുടെ അവകാശസംരക്ഷണത്താനായി നൂറുകണക്കിന് സംഘടനകളുള്ള നാട്ടിൽ ചില ഇടതുപക്ഷ സംഘടനകളല്ലാതെ ആരെയും ശബ്ദിക്കാനും പ്രതിഷേധിക്കാനും കണ്ടതുമില്ല. ഡൽഹി അടക്കമുള്ള പീഡനസംഭവങ്ങൾക്കെതിരെ പലയാവർത്തി പ്രതികരിച്ചും സോഷ്യൽ മീഡിയകളിൽ എഴുതിയും പ്രതിഷേധിക്കുന്ന മലയാളികൾക്ക് സ്വന്തം നാട്ടിലെ പീഡനകഥകൾ ലജ്ജിപ്പിക്കുന്നതാണ്. നാട് ഭരിക്കുന്ന പാർട്ടിയുടെ ഉന്നതരും പ്രദേശത്തെ മഹല്ല് ഭാരവാഹികളും കേസ് ഒതുക്കാൻ മുന്നിൽ നിൽക്കുന്ന കാഴ്ചയാണ് കൊണ്ടോട്ടിയിലെ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്.
നവംബർ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കിഴിശ്ശേരി കുഴിഞ്ഞൊളത്തെ അസം കുടുംബം താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്‌സിൽ അർദ്ധരാത്രിയിൽ രണ്ടു പേർ പ്രവേശിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി പ്രതികളായ ഇരുവരും അസമിൽ നിന്നെത്തിയ ഈ യുവതിയെ നോട്ടമിട്ടിരുന്നു. രാത്രിയിൽ അമിതമായി മദ്യപിച്ചായിരുന്നു നാട്ടിലെ മാന്യന്മാരായ രണ്ടുപേരും ക്വാർട്ടേഴ്‌സിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് ഭർത്താവിന്റെ കഴുത്തിൽ ഒരാൾ കത്തി വച്ചശേഷം മറ്റേയാൾ യുവതിയെ കയറി പിടിക്കുകയും മാനഭംഗം നടത്തുകയുമായിരുന്നു. പിന്നീട് മാറി മാറി പീഡനം നടത്തുകയും ചെയ്തു.
അതിദയനീയമായി ഇവർ മുറവിളികൂട്ടിയെങ്കിലും അവരുടെ ദീനരോദനം കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. സംഭവം നടക്കുന്നതിന്റെ പത്തുദിവസം മുമ്പാണ് ജോലി അന്വേഷിച്ച് അസം ദമ്പതികൾ കേരളത്തിലെത്തിയത്. സംഭവം നടന്നതിന്റെ അടുത്ത ദിവസം യുവതിയുടെ ഭർത്താവിനെ പ്രതികളുടെ സുഹൃത്തുക്കളായ ചിലർ കാറിൽ കയറ്റിക്കൊണ്ടു പോയിരുന്നു. പരാതിയില്ലാതെ തലയൂരുന്നതിനായിരുന്നു ഭർത്താവിൽ സമ്മർദം ചെലുത്തിയിരുന്നത്. പരാതി പിൻവലിച്ചാൽ പണവും ജോലിയുമെല്ലാം ഇവർ വാഗ്ദാനം നൽകിയിരുന്നു. പരാതിയുമായി മുന്നോട്ടു പോയാലുള്ള ഭവിഷ്യത്തും യുവാവിനോട് ഇവർ സൂചിപ്പിച്ചിരുന്നു.
എന്നാൽ പരാതിയുമായി മുന്നോട്ടു പോകാൻ ദമ്പതികൾ തയ്യാറാകുകയായിരുന്നു. മുകളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് കേസ് രജ്‌സ്റ്റർ ചെയ്യാതെ പൊലീസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും വിവാദമാകുമെന്നായതോടെ സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ചുടലവീട്ടിൽ നസീർ, മൈത്രി ശിഹാബ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. നേരത്തെ യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ പീഡനം നടന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ പ്രതികളെ തൊടാൻ കഴിഞ്ഞിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സി.ഐ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു ശേഷമായിരുന്നു പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതു തന്നെ.
എന്നാൽ ഇതും പ്രഹസനമാകുകയായിരുന്നു. മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ച പ്രതികൾക്ക് അതുകിട്ടും വരെ ഒത്താശയായിട്ടായിരുന്നു പൊലീസ് അറസ്റ്റ് വൈകിപ്പിച്ചത്. രണ്ടാം പ്രതി മൈത്രി ശിഹാബ് കഴിഞ്ഞ ദിവസം കൊണ്ടോട്ടി സി.ഐയുടെ വലയിലായിരുന്നതായും എന്നാൽ പൊലീസ് അറസ്റ്റു ചെയ്യാൻ തയ്യാറായില്ലെന്നും വിവരമുണ്ട്.