- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ്‌മോർട്ടം വേണമെങ്കിൽ കളക്ടർ രേഖാമൂലം കത്ത് നൽകണം; അഞ്ചുമണിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തിയതിലെ അതൃപ്തി തീർത്ത് ഡോക്ടർ; കോന്നിയിലെ പെൺകുട്ടികളുടെ ആത്മഹത്യാക്കേസ് അന്വേഷണം നിലച്ചു
കോന്നി: ഒറ്റപ്പാലം മങ്കരയ്ക്കു സമീപം ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി പെൺകുട്ടികളുടെ ദുരൂഹമരണത്തിലെ അന്വേഷണം പ്രതിസന്ധിയിൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകുന്നതാണ് ഇതിന് കാരണം. ഫോറൻസിക് സർജന്റെ കടുംപിടിത്തമാണ് ഇതിന് കാരണം. മരിച്ച രണ്ട് കുട്ടികളിൽ ഒരാളുടെ പോസ്റ്റ് മോർട്ടം നടന്നത് രാത്രിയാണ്. വൈകുന്നേരം നാല് മണിക്ക് ശേഷം
കോന്നി: ഒറ്റപ്പാലം മങ്കരയ്ക്കു സമീപം ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി പെൺകുട്ടികളുടെ ദുരൂഹമരണത്തിലെ അന്വേഷണം പ്രതിസന്ധിയിൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകുന്നതാണ് ഇതിന് കാരണം. ഫോറൻസിക് സർജന്റെ കടുംപിടിത്തമാണ് ഇതിന് കാരണം. മരിച്ച രണ്ട് കുട്ടികളിൽ ഒരാളുടെ പോസ്റ്റ് മോർട്ടം നടന്നത് രാത്രിയാണ്. വൈകുന്നേരം നാല് മണിക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്താൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിർദ്ദേശമുണ്ടെങ്കിൽ ചെയ്യുകയും ചെയ്യാം.
തൃശൂരിൽ പെൺകുട്ടികളുടെ മൃതദേഹം രാത്രി പോസ്റ്റ് മോർട്ടം ചെയ്തത് കളക്ടറുടെ നിർദ്ദേശ പ്രകാരമാണ്. എന്നാൽ കളക്ടർ ഫോണിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. രേഖാമൂലം എഴുതി നൽകിയില്ലെന്നാണ് ഫോറൻസിക് സർജിന്റെ പരാതി. ഇതുമൂലം പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പോലും നൽകിയില്ല. ഫൊറൻസിക് സർജൻ കഴിഞ്ഞ മൂന്നു ദിവസമായി അവധിയിലുമാണ്. റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളും സർജൻ നൽകിയിട്ടില്ല. പെൺകുട്ടികളുടെ മൃതദേഹം അഞ്ചുമണിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തിയതിലെ അതൃപ്തിയാണ് ഇതിന് കാരണം.
രേഖാമൂലം നിർദ്ദേശം നൽകാതെ റിപ്പോർട്ട് നൽകാൻ സാധിക്കില്ലെന്ന് സർജൻ അറിയിച്ചതായാണ് സൂചന. ഇതോടെ പൊലീസ് അന്വേഷണം തടസപ്പെട്ടു. തൃശൂർ ജില്ലാ കളക്ടർ ഇപ്പോൾ സ്ഥലത്തില്ല. അവർ തിരിച്ചെത്തിയാൽ ഉടൻ രേഖാമൂലം നിർദ്ദേശം നൽകും. അതിനിടെ ഇത്തരമൊരു കീഴ് വഴക്കമില്ലെന്ന് കളക്ടർ എംഎസ് ജയ പ്രതികരിച്ചു. നിർദ്ദേശം രേഖാമൂലം വേണമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നുവെങ്കിൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നുവെന്നും കളക്ടർ പ്രതികരിച്ചു.
അതേസമയം, പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന ആര്യയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് മന്ത്രി അടൂർ പ്രകാശ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന ആര്യയുടെ നില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. മെഡിസിൻ വിഭാഗം ഐസിയുവിൽ നിന്ന് ആര്യയെ ന്യൂറോ സർജറിയിലേക്ക് മാറ്റി. ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് എത്തിയിരുന്നെങ്കിലും മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ ആര്യയിൽ നിന്നു മൊഴിയെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതിനിടെ കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യ മൊഴിയെടുക്കലുകൾ ഇന്നലെ തുടങ്ങിയിരുന്നു. സന്ധ്യ തന്നെ നേരിട്ടെത്തി ആര്യയുടെ മൊഴിയെടുക്കമെന്നാണ് സൂചന. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വൈകുന്ന സാഹചര്യത്തെ കുറിച്ചും അന്വേഷിക്കും.
അതിനിടെ പെൺകുട്ടികളുടെ ടാബ് കണ്ടെത്താനുള്ള ശ്രമങ്ങൾ ഇനിയും നടന്നിട്ടില്ല. ടാബ് വിറ്റിട്ടുണ്ടാകാമെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ് ബംഗലുരുവിലെ പരിശോധനയിൽ എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.