- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യയ്ക്ക് നിമോണിയ; വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റില്ല; ടാബിന്റെ ഐഎംഇഐ നമ്പർ തെറ്റും; ബംഗലുരുവിലെ തെളിവെടുപ്പിലും ഒന്നുമില്ല; കോന്നിയിലെ പെൺകുട്ടികളുടെ തിരോധാനവും ആത്മഹത്യയിലും അന്വേഷണം വഴിമുട്ടി
തൃശൂർ: തീവണ്ടിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആര്യയുടെ നില അതീവ ഗുരുതരമായി. വെള്ളിയാഴ്ച രാത്രിയോടെ നില ഗുരുതരമാകുകയായിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയത്. ആര്യക്ക് ന്യൂമോണിയ ബാധ ഗുരുതരമായതിനേതുടർന്ന് വെന്റിലേറ്ററിൽ നിന്നും നീക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതി
തൃശൂർ: തീവണ്ടിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആര്യയുടെ നില അതീവ ഗുരുതരമായി. വെള്ളിയാഴ്ച രാത്രിയോടെ നില ഗുരുതരമാകുകയായിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയത്. ആര്യക്ക് ന്യൂമോണിയ ബാധ ഗുരുതരമായതിനേതുടർന്ന് വെന്റിലേറ്ററിൽ നിന്നും നീക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനേതുടർന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അസുഖം കൂടിയതോടെ ആര്യയിൽ നിന്ന് മൊഴിയെടുക്കാൻ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെ കോന്നിയിലെ പെൺകുട്ടികളുടെ തിരോധാനം സംബന്ധിച്ച കേസ് അന്വേഷണം പ്രതിസന്ധിയിലായി.
കോന്നിയിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ ഒറ്റപ്പാലത്തിനടുത്ത് തീവണ്ടിപ്പാളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആര്യയെ ഗുരുതരാവസ്ഥയിൽ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. അതിനിടെ കോന്നി സ്വദേശികളായ പെൺകുട്ടികളെ റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ബംഗളൂരുവിലത്തെിയ അന്വേഷണ സംഘം ലാൽബാഗ് പാർക്കിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടികൾ ഇവിടെയത്തെിയതായി സ്ഥിരീകരിച്ചു. എന്നാൽ ദൃശ്യങ്ങളിൽ കുട്ടികളോടൊപ്പം ആരെയും കണ്ടത്തൊനായില്ല. ഇതോടെ കേസിന്റെ അന്വേഷണം തൽക്കാലം വഴിമുട്ടിയിരിക്കുകയാണ്.
യാത്രയിൽ പെൺകുട്ടികൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന സൂചന ലഭിക്കുകയോ ആര്യയുടെ മൊഴി ലഭിക്കുകയോ ചെയ്താൽ മാത്രമേ പൊലീസിന് അന്വേഷണവുമായി മുന്നോട്ടു പോകാനാവു. നിലവിലുള്ള സാഹചര്യത്തിൽ ഈ സാധ്യതകൾ തൽക്കാലത്തേക്ക് അടയുകയാണ്. എന്നാൽ ആര്യയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷ ഡോക്ടർമാർക്കുണ്ട്. കുട്ടികൾ രണ്ടു തവണ ബംഗളൂരുവിൽ എത്തിയതായ സൂചനയെ തുടർന്നാണ് കോന്നി എസ്.ഐ ബി.എസ്. സജിമോന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലത്തെിയത്. എന്നാൽ ദുരൂഹത മാറ്റാനുള്ള ഒരു തെളിവും കിട്ടിയില്ല. പെൺകുട്ടികൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നുവോ, തനിച്ചാണോ ബംഗളൂരുവിൽ എത്തിയത് തുടങ്ങിയ കാര്യങ്ങളാണ് സംഘം അന്വേഷിക്കുന്നത്.
ലാൽബാഗിലെ കവാടത്തിലും അകത്തും സ്ഥാപിച്ച സി.സി.ടി.വികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ച് മൂന്നുപേരെയും സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കർണാടക പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം ദൃശ്യങ്ങൾ പരിശോധിച്ചത്. ബംഗളൂരുവിൽ നിന്ന് ഇവർ ട്രെയിനിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി അന്വേഷണ സംഘം റെയിൽവേ അധികൃതരുടെ സഹായം തേടും. അതിനിടെ ആര്യ ഉപയോഗിച്ചിരുന്ന ടാബ്ലറ്റിന്റെ കാര്യത്തിൽ മാതാപിതാക്കൾ കൈമാറിയ ഐ.എം.ഇ.ഐ നമ്പർ തെറ്റാണെന്ന് പൊലീസ് പറഞ്ഞു. ആര്യയുടെ പിതാവും സുഹൃത്തും ഒരേ ദിവസമാണ് ടാബ്ലറ്റുകൾ വാങ്ങിയത്. ഈ നമ്പറുകൾ മാറിപ്പോയതാകാനാണ് സാധ്യതയെന്നും ചങ്ങനാശ്ശേരി സ്വദേശിയായ ടാബ് ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.
ഇതോടെ ടാബ് കണ്ടെത്താനുള്ള സാധ്യതയും അടഞ്ഞു. ടാബ് ആരെങ്കിലും ഓൺ ചെയ്താൽ ഐഎംഇഐ നമ്പർ ഉപയോഗിച്ച് കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതിനുള്ള സാധ്യത മങ്ങിയതോടെ കാര്യങ്ങൾ പ്രതിസന്ധിയിലായി. ഇതോടെ ടാബ് ഉപയോഗിച്ച് ഇവർ എന്തെല്ലാം ചെയ്തുവെന്ന് കണ്ടെത്താനുള്ള സാധ്യതയാണ് മങ്ങുന്നത്. എഡിജിപി സന്ധ്യയുടെ മേൽനോട്ടത്തിലാണ് അന്വേഷണം തുടരുന്നത്. എഡിജിപി കൃത്യമായി കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ആര്യയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാലുടൻ എഡിജിപി തൃശൂരിലെത്തും. എഡിജിപിയുടെ സാന്നിധ്യത്തിൽ ആര്യയെ ചോദ്യം ചെയ്യാനാണ് പദ്ധതി.
കോന്നിയിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ ഒറ്റപ്പാലത്തിനടുത്ത് തീവണ്ടിപ്പാളത്തിലാണ് മരിച്ച നിലയിൽ കണ്ടത്തെിയത്. എന്തിന് ഈ പെൺകുട്ടികൾ നാടുവിട്ടുവെന്നതാണ് ഇപ്പോഴും അജ്ഞാതമായി തുടരുന്നത്.