- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിക്കുന്നതിന് നാല് ദിവസം മുമ്പ് കോന്നിയിലെ പെൺകുട്ടികൾ നിരന്തര യാത്രയിൽ; ബാംഗ്ലൂരിലേക്ക് രണ്ട് തവണ പോയി; ഹോട്ടൽ മുറികളിലോ ലോഡ്ജുകളിലോ തങ്ങിയിട്ടില്ല; ഫേസ്‌ബുക്ക് പോസ്റ്റുകളിൽ അസ്വഭാവികതയില്ല: പെൺകുട്ടികളുടേത് ആത്മഹത്യയെന്ന് സൂചിപ്പിച്ച് ഐജി മനോജ് എബ്രഹാം
കൊച്ചി: കോന്നിയിലെ പെൺകുട്ടികൾ ട്രെയിൻ ഇടിച്ച് മരിച്ച സംഭവത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങുന്നില്ല. ആത്മഹത്യയാണെന്ന് പൊലീസ് സൂചിപ്പിക്കുമ്പോഴും എന്തിന് ഇവർ അതിന് തുനിഞ്ഞുവെന്നതാണ് പൊലീസിനെ അലട്ടുന്ന സംശയം. ഇതിന് ഉത്തരം തേനാടാണ് പൊലീസിന്റെ ശ്രമം. വിഷയത്തിൽ വിശദീകരണവുമായി ഐജി മനോജ് എബ്രഹാം രംഗത്തെത്തി. പെൺകുട്ടികൾ രണ്ട് തവണ ബംഗളുര
കൊച്ചി: കോന്നിയിലെ പെൺകുട്ടികൾ ട്രെയിൻ ഇടിച്ച് മരിച്ച സംഭവത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങുന്നില്ല. ആത്മഹത്യയാണെന്ന് പൊലീസ് സൂചിപ്പിക്കുമ്പോഴും എന്തിന് ഇവർ അതിന് തുനിഞ്ഞുവെന്നതാണ് പൊലീസിനെ അലട്ടുന്ന സംശയം. ഇതിന് ഉത്തരം തേനാടാണ് പൊലീസിന്റെ ശ്രമം. വിഷയത്തിൽ വിശദീകരണവുമായി ഐജി മനോജ് എബ്രഹാം രംഗത്തെത്തി. പെൺകുട്ടികൾ രണ്ട് തവണ ബംഗളുരുവിൽ പോയതായി ഐജി പറഞ്ഞു. മരിക്കുന്നതിന് മുമ്പുള്ള നാലുദിവസവും പെൺകുട്ടികൾ നിരന്തര യാത്രയിലായിരുന്നു. എന്നാൽ ഇവർ ഹോട്ടൽ മുറികളിലോ ലോഡ്ജുകളിലോ തങ്ങിയിട്ടില്ലെന്നും ഐജി മനോജ് എബ്രാഹം പറഞ്ഞു.
മറ്റാരും ഇവരുടെ ഒപ്പമുണ്ടായിരുന്നതായി സൂചനയില്ല. കോന്നിയിൽ നിന്ന് പോരും മുമ്പ് മാല പണയം വച്ച് 8000 രൂപ വാങ്ങിയിരുന്നു. പെൺകുട്ടികളുടേത് ആത്മഹത്യയാണ്, എന്നാൽ കാരണം വ്യക്തമായിട്ടില്ല. കൈയിലുണ്ടായിരുന്ന ടാബ്ലെറ്റ് കാണാനില്ല, വിറ്റുവെന്നാണ് പൊലീസ് കരുതുന്നത്. കേസിൽ ഇതുവരെയും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ അസ്വാഭാകവികത ഉള്ളതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഐജി പറഞ്ഞു.
ഒമ്പതിന് കോന്നിയിൽ നിന്നും പുറപ്പെട്ട് എറണാകുളത്ത് എത്തിയ കുട്ടികൾ അവിടെ നിന്നും അങ്കമാലിയിൽ എത്തി ട്രെയിനിൽ ബംഗലൂരുവിലേക്ക് പോയി. തിരിച്ച് കൊച്ചിയിൽ എത്തിയ കുട്ടികൾ വീണ്ടും ബംഗലൂരുവിലേക്ക് പോയി. മടങ്ങുവരും വഴിയാണ് അപകടത്തിൽപെട്ടതെന്നാണ് ഐ.ജി വ്യക്തമാക്കിയിരിക്കുന്നത്. ബാഗിൽ നിന്നും മൂന്ന് പേരും ബസ് ടിക്കറ്റുകളും ട്രെയിൻ ടിക്കറ്റുകളുമാണ് കണ്ടെത്തിയത്. രാത്രി സമയങ്ങളിൽ ട്രെയിനിലായിരുന്നതിനാൽ മറ്റെവിടെയും മുറിയെടുത്ത് താമസിച്ചിട്ടില്ല. കുട്ടികളിൽ ഒന്നു രണ്ടു പേർക്ക് നേരത്തെ മുതൽ മരണത്തെകുറിച്ച് ചിന്തകളുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
ആത്മഹത്യയാണെന്ന് സംശയമുണ്ട്. എന്നാൽ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ആത്മഹത്യയ്ക്കുള്ള കാരണവും വ്യക്തമല്ല. സാന്പത്തിക ബുദ്ധിമുട്ടും പഠനത്തിലെ ബുദ്ധിമുട്ടും ഡയറിയിൽ പറയുന്നുണ്ട്. ഫേസ്‌ബുക്കിലെ കുറിപ്പുകളും ഡയറിയും വിശദമായി പരിശോധിച്ചുവരികയാണ്. ഫേസ്‌ബുക്കിൽ നിന്ന് അസാധാരണമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
കുട്ടികളുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കുട്ടികളുടെ ഫേസ്‌ബുക്ക് സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പേരാമ്പ്ര സ്വദേശിയായ ഒരാളെ ചോദ്യം ചെയ്തുവരികയാണെന്നും ഐ.ജി അറിയിച്ചു. കുട്ടികളുടെ ബാംഗ്ലൂർ സന്ദർശനത്തെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്താനാണ് തുനിയുന്നത്. പൊലീസ് സംഘം കൂടുതൽ അന്വേഷണത്തിനായി ബാംഗ്ലൂരിലേക്ക് പോകാൻ ഒരുങ്ങുകയാണ്. കോന്നി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗലൂരുവിൽ പോകുക. ടാബ്ലറ്റ് ബംഗലൂരുവിൽ വിറ്റതായി പൊലീസ് സംശയിക്കുന്നു. കുട്ടികൾ സന്ദർശിച്ച ബോട്ടാണിക്കൽ ഗാർഡനിലെ സിസിടിവി ദൃശ്യങ്ങൾ സംഘടിപ്പിക്കും. ട്രെയിൻ യാത്രയിലെ സഹയാത്രികരിൽ നിന്നും മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
അതേസമയം, പെൺകുട്ടികൾ സിം കാർഡ് എടുത്തത് അയൽവാസിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അയൽവാസിയായ സ്ത്രീയുടെ പേരിലാണ് സിംകാർഡ്. ഇത് ടാബ്ലറ്റിൽ ഇട്ടാണ് ഉപയോഗിച്ചിരുന്നത്. +2 പഠനത്തിന്റെ ഭാഗമായാണ് ടാബ്ലറ്റ് വാങ്ങിനൽകിയതെന്ന് ഒരു പെൺകുട്ടിയുടെ സഹോദരൻ പ്രതികരിച്ചു.
അതേസമം മൂന്നു പേരിൽ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. പത്തനംതിട്ട കോന്നി ഐരവൺ തിരുമല വീട്ടിൽ രാമചന്ദ്രൻനായരുടെ മകൾ ആതിര ആർ. നായർ (17), കോന്നി തെങ്ങുംകാവ് പുത്തൻപറമ്പിൽ സുജാതയുടെ മകൾ എസ്. രാജി (16) എന്നിവരെയാണ് മങ്കരയ്ക്കും ലക്കിടിക്കുമിടയിൽ പൂക്കാട്ടുകുന്നിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ആതിരയുടെ മൃതദേഹം പാളങ്ങൾക്കിടയിലും രാജിയുടേത് പാളത്തിന് നടുവിലുമായാണ് കണ്ടത്. കോന്നി ഐരവൺ തോപ്പിൽ ലക്ഷംവീട് കോളനിയിൽ സുരേഷിന്റെ മകൾ ആര്യ കെ. സുരേഷാണ് (16) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജാസ്പത്രിയിൽ ചികിത്സയിലുള്ളത്.
രാവിലെ പാൽ കൊടുക്കാൻ പോകുകയായിരുന്ന പരിസരവാസി രാമകൃഷ്ണനാണ് മൃതദേഹം ആദ്യംകണ്ടത്. ഇദ്ദേഹം അതുവഴിയെത്തിയ കീമാൻ പി.കെ. മുഹമ്മദാലിയെ വിവരമറിയിച്ചു. തുടർന്ന്, നാട്ടുകാർ ആര്യയെ ഒറ്റപ്പാലം താലൂക്കാസ്പത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.