- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയദുരിതത്തിൽ അകപെട്ടവർക്ക് കൈത്താങ്ങായി ടെക്കികൾ; പുനരധിവാസത്തിനായി 'കൂടൊരുക്കാം' പദ്ധതി ആവിഷ്കരിച്ച് ഒരു കൂട്ടം യുവാക്കൾ; വീടുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ഗൃഹോപകരണങ്ങളും ദുരിത ബാധിതർക്ക് നൽകും; വെബ്‌സൈറ്റ് രൂപീകരിച്ചതിന് പിന്നാലെ മികച്ച പ്രതികരണവുമായി മലയാളികൾ
കൊച്ചി: സമാനതകളില്ലാത്ത പ്രളയ ദുരിതം അനുഭവിച്ച കേരളം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. രാഷ്ട്രീയ ഭേദമന്യേ വിവിധ സംഘടനകൾ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മഹാപ്രളയത്തിൽ വീടും വീട്ടുപകരണങ്ങളും നശിച്ച്‌പോയ നിരവധിപേർ ക്യാമ്പുകളിൽ നിന്ന് തിരികെ വീട്ടിലെത്തിയപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ്. നിരവധി സന്നദ്ധ സംഘടനകൾ ചെളിയും വെള്ളവും കയറിയ വീടുകൾ വൃത്തിയാക്കി വാസയോഗ്യമാക്കി നൽകുന്നുണ്ടെങ്കിലും ജീവിത സാഹചര്യത്തിൽ അത്യാവശ്യം വേണ്ട സാധനങ്ങളുടെ അഭാവം തിരിച്ചെത്തിയവർക്ക് തിരിച്ചടിയായി തുടരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ ജോഫിൻ എന്ന ടെക്കി യുവാവും സുഹൃത്തുക്കളും ചേർന്നൊരുക്കുന്ന 'കൂടൊരുക്കാം' എന്ന പദ്ധതി വ്യത്യസ്തമാകുന്നത്. പ്രളയത്തിൽ വീടും വട്ടുസാധനങ്ങളും തകർന്ന് കഴിഞ്ഞു. തിരിച്ചെത്തിയപ്പോൾ പലതും ഉപയോഗ ശൂന്യമാണ്. ഇതിനാണ് ജോഫിനും സുഹൃത്തുക്കളും ചേർന്ന് പരിഹാരമാർഗം കാണുന്നത്. വീട്ടിലേക്ക് ആവശ്യമുള്ള ഗൃഹോപകരണങ്ങളും അത്യാവശ്യ സാധനങ്ങളും എത്തിക്കാനാ
കൊച്ചി: സമാനതകളില്ലാത്ത പ്രളയ ദുരിതം അനുഭവിച്ച കേരളം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. രാഷ്ട്രീയ ഭേദമന്യേ വിവിധ സംഘടനകൾ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മഹാപ്രളയത്തിൽ വീടും വീട്ടുപകരണങ്ങളും നശിച്ച്‌പോയ നിരവധിപേർ ക്യാമ്പുകളിൽ നിന്ന് തിരികെ വീട്ടിലെത്തിയപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ്. നിരവധി സന്നദ്ധ സംഘടനകൾ ചെളിയും വെള്ളവും കയറിയ വീടുകൾ വൃത്തിയാക്കി വാസയോഗ്യമാക്കി നൽകുന്നുണ്ടെങ്കിലും ജീവിത സാഹചര്യത്തിൽ അത്യാവശ്യം വേണ്ട സാധനങ്ങളുടെ അഭാവം തിരിച്ചെത്തിയവർക്ക് തിരിച്ചടിയായി തുടരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ ജോഫിൻ എന്ന ടെക്കി യുവാവും സുഹൃത്തുക്കളും ചേർന്നൊരുക്കുന്ന 'കൂടൊരുക്കാം' എന്ന പദ്ധതി വ്യത്യസ്തമാകുന്നത്.
പ്രളയത്തിൽ വീടും വട്ടുസാധനങ്ങളും തകർന്ന് കഴിഞ്ഞു. തിരിച്ചെത്തിയപ്പോൾ പലതും ഉപയോഗ ശൂന്യമാണ്. ഇതിനാണ് ജോഫിനും സുഹൃത്തുക്കളും ചേർന്ന് പരിഹാരമാർഗം കാണുന്നത്. വീട്ടിലേക്ക് ആവശ്യമുള്ള ഗൃഹോപകരണങ്ങളും അത്യാവശ്യ സാധനങ്ങളും എത്തിക്കാനാണ് കൂട്ടായ്മയുടെ ശ്രമം. ജോഫിൻ തന്റെ ഐഡിയ ഫേസ്‌ബുക്കിൽ കുറിച്ചത് സുഹൃത്തുക്കൾക്ക് പ്രചേദനമായതാണ് സംഭവങ്ങൾക്ക് തുടക്കം. നമ്മുടെയൊക്കെ വീടുകളിൽ അലമാരയ്ക്കും അടുക്കളയ്ക്കും അലങ്കാരത്തിനായി മാത്രം നാം ഉപയോഗിക്കുന്ന വസ്തുക്കൾ നിരവധിയാണ്. പാത്രങ്ങളും ഡിന്നർ സെറ്റുകളും എമർജൻസി ലാമ്പുകളുമൊക്കെയായി ലിസ്റ്റ് അങ്ങനെ നീളുന്നു.
എന്തുകൊണ്ട് നമുക്ക് ആവശ്യത്തിനുള്ളത് ഉപയോഗത്തിനായി എടുത്ത ശേഷം വെറുതെ സൂക്ഷിക്കുന്നവ എല്ലാം നഷ്ടപ്പെട്ടവർക്ക് നൽകി കൂട എന്നായിരുന്നു ജോഫിന്റെ ചോദ്യം. ഈ ഐഡിയ സുഹൃത്തുക്കൾക്കും ആകർഷണീയമായി തോന്നി. പ്രളയക്കെടുതിയിലെ ദുരിത ബാധിത പ്രദേശത്ത് സന്നദ്ധ പ്രവർത്തനം നടത്തിയവരും ഒപ്പം ജോലി ചെയ്യുന്നവരുമായ ഒരു സംഘം യുവാക്കൾ ചേർന്ന് പിന്നീട് ചെയ്തത് മാതൃകപരമായ ഒരു കാര്യം തന്നെയാണ്.
ഇത്തരത്തിൽ പാത്രങ്ങളും അവശ്യ വസ്തുക്കളും ശേഖരിക്കുന്നതിനും അത് വിതരണം ചെയ്യുന്നതിലെ ആവശ്യകത മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുമായി ഉടൻ തന്നെ കൂടൊരുക്കാം.in എന്ന വെബ്‌സൈറ്റ് രൂപീകരിക്കുകയായിരുന്നു. വലിയ രീതിയിലുള്ള പ്രതികരണമാണ് ഇതിന്റെ രജിസ്‌ട്രേഷനിലുണ്ടായതെന്ന് ജോഫിൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് സാധനങ്ങൾ നൽകാൻ സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇത്തരത്തിൽ രജിസ്ടർ ചെയ്തവരുടെ പക്കൽ നിന്നും സാധനങ്ങൾ ഉടൻ തന്നെ സ്വീകരിച്ച് തുടങ്ങും. ഇത് പ്രളയത്തിൽ ഏറ്റവും ദുരിതമനുഭവിച്ച എറണാകുളം പറവൂർ, ആലുവ ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ജോഫിൻ പറയുന്നു.