- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യ വെളിപ്പെടുത്തൽ; ഇത് പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് യോഗത്തെ അറിയിച്ചു പിടിച്ചു നിൽക്കാനും ശ്രമം; 27 പവന്റെ ആഭരണങ്ങൾ എങ്ങനെ മുക്കുപണ്ടമായി മാറിയെന്ന ചോദ്യത്തിനും ഉത്തരമില്ല; 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 4.8 കോടിയുടെ ബാധ്യത; കൊരട്ടിപള്ളി വികാരി മാത്യു മണവാളന്റെ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്
കൊരട്ടി: കൊരട്ടിപ്പള്ളിയിലെ സ്വർണ്ണവിൽപ്പനയിലെ ക്രമക്കേടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ വിശ്വാസികൾക്ക് അമ്പരപ്പും ഞെട്ടലും. വിശ്വസ്തനെന്ന് കരുതിയ വികാരി തന്നിഷ്ടപ്രകാരം കോടികളുടെ സ്വർണമാണ് വിറ്റത്. ഈ വിൽപ്പന ഇടവകക്കാർ അറിയാതിരിക്കാനുള്ള ഇടപെടലുകളും അദ്ദേഹം നടത്തി. പള്ളിക്കമ്മറ്റിയുടെ യോഗങ്ങളിൽ പോലും നുണ പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. 3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യവെളിപ്പെടുത്തിയത്. ഇത് പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് പൊതുയോഗത്തെ അറിയിച്ച് പിടിച്ചു നിൽക്കാനും ശ്രമിച്ചു. ഗുണനിലവാര പരിശോധന റിപ്പോർട്ട് സഹിതം സമർപ്പിച്ച 27 പവന്റെ ആഭരങ്ങളിലേറെയും മുക്കുപണ്ടമായി മാറിയെതെങ്ങിനെ എന്ന ചോദ്യത്തിനും ഇപ്പോഴും ഉത്തരം നൽകാൻ മാത്യു മണവാളന് സാധിച്ചിട്ടില്ല. 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ 4.8 കോടിയുടെ ബാധ്യത വ്യക്തമായെന്നും ബാക്കിയുള്ള കണക്കു പരിശോധിക്കുമ്പോൾ പള്ളിയുടെ പതിന്മടങ്ങാവാൻ സാദ്ധ്യതയെന്നും അന്വേഷണ കമ്മീഷൻ. കൊരട്ടി പള്ളിവികാരി മാത്യ
കൊരട്ടി: കൊരട്ടിപ്പള്ളിയിലെ സ്വർണ്ണവിൽപ്പനയിലെ ക്രമക്കേടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ വിശ്വാസികൾക്ക് അമ്പരപ്പും ഞെട്ടലും. വിശ്വസ്തനെന്ന് കരുതിയ വികാരി തന്നിഷ്ടപ്രകാരം കോടികളുടെ സ്വർണമാണ് വിറ്റത്. ഈ വിൽപ്പന ഇടവകക്കാർ അറിയാതിരിക്കാനുള്ള ഇടപെടലുകളും അദ്ദേഹം നടത്തി. പള്ളിക്കമ്മറ്റിയുടെ യോഗങ്ങളിൽ പോലും നുണ പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. 3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യവെളിപ്പെടുത്തിയത്. ഇത് പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് പൊതുയോഗത്തെ അറിയിച്ച് പിടിച്ചു നിൽക്കാനും ശ്രമിച്ചു. ഗുണനിലവാര പരിശോധന റിപ്പോർട്ട് സഹിതം സമർപ്പിച്ച 27 പവന്റെ ആഭരങ്ങളിലേറെയും മുക്കുപണ്ടമായി മാറിയെതെങ്ങിനെ എന്ന ചോദ്യത്തിനും ഇപ്പോഴും ഉത്തരം നൽകാൻ മാത്യു മണവാളന് സാധിച്ചിട്ടില്ല. 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ 4.8 കോടിയുടെ ബാധ്യത വ്യക്തമായെന്നും ബാക്കിയുള്ള കണക്കു പരിശോധിക്കുമ്പോൾ പള്ളിയുടെ പതിന്മടങ്ങാവാൻ സാദ്ധ്യതയെന്നും അന്വേഷണ കമ്മീഷൻ.
കൊരട്ടി പള്ളിവികാരി മാത്യൂ മണവാളന്റെ സാമ്പത്തീക തട്ടിപ്പിനെക്കുറിച്ച് ഇടവക തലത്തിൽ രൂപീകരിച്ചിട്ടുള്ള അന്വേഷണ കമ്മീഷൻ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. സ്വർണം വിറ്റതിൽ മാത്രം 60 ലക്ഷം രൂപ കണക്കിലില്ലന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ആരോപണ വിധേയരെ ഒഴിച്ച് നിർത്തിയാണ് സാധാരണ അഴിമതി ആരോപണങ്ങളിൽ തെളിവെടുപ്പു നടക്കുക. ഇവിടെ ആരോപണ വിധേയൻ വികാരിയാണ്. വികാരിയുടെ സാമ്പത്തീക തട്ടിപ്പിനെക്കുറിച്ചുയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകൃതമായ അന്വേഷണ കമ്മീഷന്റെ തലപ്പത്തേക്ക് പള്ളിപൊതുയോഗം തിരഞ്ഞെടുത്തതും വികാരിയെ തന്നെ. പുറമേ നിന്നുള്ളവർ ഇടപെട്ട് തന്നെ പ്രതിക്കൂട്ടിലാക്കിയെന്ന് വികാരി പ്രചരിപ്പിക്കാതിരിക്കാൻ ഇടവക്കാർ നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കഴിഞ്ഞ ഫെബ്രുവരി 15-ന് നടന്ന പൊതുയോഗത്തിലാണ് വികാരിയ്‌ക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നത്. ഈ പൊതുയോഗത്തിൽ തന്നെ ഇതേക്കുറിച്ച് അന്വേഷിക്കാൻ വികാരി ഫാ.മാത്യൂ മണവാളൻ അധ്യക്ഷമനായി 15 കമ്മറ്റിയെയും തിരഞ്ഞെടുത്തിരുന്നു. നാല് പ്രവശ്യമായി 3.290 ഗ്രാം സ്വർണം അങ്കമാലിയിലെയും ചാലക്കൂടിയിലേയും പ്രമുഖ ജ്വലറികളിൽ വിറ്റുവെന്നായിരുന്നു ഫാ.മാത്യൂ ഫെബ്രുവരി 15 ലിലെ പൊതുയോഗത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് ശരിയല്ലന്നു അഞ്ച് തവണ വികാരി സ്വർണം വിറ്റെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഈ വിവരം പുറത്തുവന്നതിനെത്തുടർന്ന് ഈ മാസം 11 -ന് നടന്ന പൊതുയോഗത്തിൽ ആറര കിലോ സ്വർണം വിറ്റതായി വികാരി വെളിപ്പെടുത്തി.ഇക്കാര്യം ശരിവച്ചാൽ പോലും ഈയിനത്തിൽ 60 ലക്ഷം രൂപയുടെ കണക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. എന്നാൽ ഈയിനത്തിൽ ലഭിച്ച തുകയിൽ വലിയൊരുപങ്ക് രേഖകളിൽ ഇല്ലന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഗുണമേന്മയും തൂക്കവും സ്ഥിരീകരിക്കുന്ന ആധികാരിക രേഖകൾ സഹിതം നോട്ടറിയുടെ സാക്ഷ്യപത്രത്തോടെ കൊരട്ടി സ്വദേശിയായ വിശ്വാസി വികാരിയുടെ മുറിയിലെത്തി ഏൽപ്പിച്ച 27 പവനോളം വരുന്ന ആഭരണങ്ങളിൽ 15 വളകൾ മുക്കുപണ്ടാമായി പരിണമിച്ചത് എങ്ങിനെയെന്ന ചോദ്യത്തിനും ഫാ.മാത്യൂവിന് ഉത്തരമില്ല. ആഭണങ്ങളുടെ പട്ടികയിലുണ്ടായിരുന്ന സ്വർണ്ണ കൊന്ത കാണാതായതായും സ്ഥിരീകരിച്ചിട്ടുണ്ട്.2010- ൽ മുൻ പള്ളി വികാരി ലൂക്കോസ് കുന്നത്തൂരിനെയാണ് വിശ്വാസി സ്വർണ്ണാഭരണങ്ങൾ ഏൽപ്പിച്ചത്.ഇദ്ദേഹം 2014 മാർച്ചിൽ സ്ഥാനം ഒഴിയിമ്പോൾ 5.275 ഗ്രാം സ്വർണം ലോക്കറിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.ആവശ്യമായ പരിശോധനകൾ നടത്തി മുക്കുപണ്ടമില്ലന്ന് ഉറപ്പാക്കി ,രേഖയാക്കുകയും ചെയ്തിരുന്നു.ഇതിന് ശേഷമാണ് വിശ്വാസി നൽകിയ 15 വളകൾ മുക്കുപണ്ടമാണെന്ന് പരിശോധനയിൽ പുറത്ത് വന്നിരിക്കുന്നത്.
പള്ളിയിൽ വികാരിയുടെ മുറിയിലാണ് സ്വർണം സൂക്ഷിക്കുന്ന ലോക്കർ സ്ഥാപിച്ചിട്ടുള്ളത്.പള്ളിയിലെ സ്വർണ്ണക്കുരിശും വെള്ളിക്കുരിശും മറ്റും സൂക്ഷിക്കുന്നതും ഇതേ മുറിയിൽത്തന്നെ.ലോക്കറിന്റെ താക്കോൽ വികാരിയും കൈക്കാരനും ഓഫീസ് ചുമതലക്കാരനും സൂക്ഷിക്കുന്നുണ്ട്.വികാരിയുടെ മുറിയുടെ താക്കോൽ മറ്റാരുടെയും കൊവശമില്ലന്നും ഈ സാഹചര്യത്തിൽ വികാരി അറിയാതെ മുറിയിൽ നിന്നും ഒന്നും പുറത്തുപോകാനിടയില്ലെന്നുമാണ് അന്വേഷണ കമ്മീഷന്റെ വിലയിരുത്തൽ.
പള്ളിവക അക്കൗണ്ടിൽ 1.65 കോടി രൂപയും പള്ളിയുടെ നിയന്ത്രണത്തിലുള്ള ദേവമാതാ ആശുപത്രിയുടെ അക്കൗണ്ടിൽ 65.700 ലക്ഷം രൂപയും നീക്കിയിരിപ്പ് നിലനിൽക്കുന്ന സ്ഥിതിയിലാണ് ഫാ.ലൂക്കോസ് കുന്നത്തൂർ ഇടവകയിൽ നിന്നും സ്ഥലം മാറിപ്പോവുന്നതെന്നും ഇതിന് ശേഷമുള്ള നാല് വർഷത്തോളമുള്ള കാലയളവിലാണ് പള്ളിക്ക് വൻ ബാദ്ധ്യത വരുത്തി വയ്ക്കുന്ന സാമ്പത്തീക തട്ടിപ്പ് നടന്നിട്ടുള്ളതെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
പള്ളിയുടെ കുരിശുപള്ളിക്ക് സ്ഥലം വാങ്ങാൻ പൊതുയോഗം തീരുമാനിക്കും മുമ്പേ 20 ലക്ഷം അഡ്വാൻസ് നൽകിയെന്ന ഫാ.മാത്യൂവിന്റെ വെളിപ്പെടുത്തൽ സാമാന്യബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ ചൂണ്ടികാണിക്കുന്നത്. പള്ളിയോട് അനുബന്ധിച്ച് നടത്തിയ നിർമ്മാണ പ്ര സംമ്പന്ധിച്ച കണക്കുകൾ വിശദമായി പരിശോധിച്ചിട്ടില്ലന്നും പ്രഥമീക പരിശോധനയിൽ 5 ലക്ഷത്തോളം രൂപ അധികം ചിലവഴിച്ചതായി രേഖ കണ്ടെടുത്തുവെന്നും ഇക്കൂട്ടർ അറിയിച്ചു.പള്ളിവക ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മാണം,ആശുപത്രിയുടെ പുതിയ കെട്ടിടം,ഡോക്ടർമാർക്കുള്ള ക്വാർട്ടേഴ്‌സുകൾ എന്നിവയുടെ നിർമ്മാണത്തിന്റെ കണക്കുകൾ തൊട്ടിട്ടില്ലന്നും ഇത് പരിശോധിച്ചാൽ മാത്രമേ പള്ളിയുടെ സാമ്പത്തീക നഷ്ടം ക്യത്യമായി കണക്കാക്കാനാവു എന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഇതുവരെ ആക 15 ദിവസമാണ് അന്വേഷണത്തിന് കിട്ടിയതെന്നും ഫാ. മാത്യു 10 ദിവസം മാത്രമാണ് പേരിനെങ്കിലും അന്വേഷണത്തോട് സഹകരിച്ചതെന്നും ഇക്കൂട്ടർ വ്യക്തമാക്കി. സംശയമുള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ ഓർമ്മയില്ലെന്ന മറുപിടി മാത്രമാണ് ഫാ.ജോസിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും തികച്ചും നിസ്സഹകരണ നിലപാടാണ് ഇദ്ദേഹം തങ്ങളോട് സ്വീകരിക്കുന്നതൈന്നും കമ്മീഷൻ പ്രതിനിധി മറുനാടനോട് വെളിപ്പെടുത്തി.