- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്ക കൊറിയൻ ദ്വീപിലേക്ക് അയച്ച ഒറ്റക്കപ്പലുകൊണ്ട് മാത്രം ഉത്തരകൊറിയയെ ചുട്ടുചാമ്പലാക്കാം; കപ്പൽ ഇങ്ങെത്തുംമുമ്പ് അണുബോംബ് ഇടുമെന്ന് കിം ജോങ്ങും; ഒരേസമയം രണ്ടിടങ്ങളിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് അമേരിക്ക
തുടർച്ചയായി മിസൈൽ പരീക്ഷണവും ആണവ പരീക്ഷണവും നടത്തുന്ന ഉത്തര കൊറിയ ലോകത്തിന് ഭീഷണിയായി മാറിയെന്ന് അമേരിക്ക. അവർ പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന അസാധാരണമായ ട്വീറ്റിലൂടെ ഉത്തരകൊറിയക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയയെ നിലയ്ക്ക് നിർത്താൻ ചൈന സഹായിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് ഈ പ്രശ്‌നം തീർക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. യുദ്ധവിമാനങ്ങളും പടക്കോപ്പുകളുമായി അമേരിക്കൻ യുദ്ധക്കപ്പൽ ഉത്തരകൊറിയ ലക്ഷ്യമാക്കി മുന്നേറുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. സിറിയയിൽ മിസൈൽ ആക്രമണം നടത്തിയ അമേരിക്ക, അതേനിലയ്ക്കുള്ള ആക്രമണമാണ് ഉത്തരകൊറിയയിലും ലക്ഷ്യമിടുന്നതെന്ന ആശങ്ക ലോകത്തിനുണ്ട്. അമേരിക്ക ഉത്തര കൊറിയ ആക്രമിച്ചേക്കുമെന്ന ആശങ്ക റഷ്യ പങ്കുവെച്ചതും ശ്രദ്ധേയമാണ്. അതിനിടെ, അമേരിക്കൻ യുദ്ധക്കപ്പൽ ഉത്തരകൊറിയയിലേക്ക് എത്തുന്നതിനുമുമ്പുതന്നെ അമേരിക്കയ്‌ക്കെതിരെ ആണവാക്രമണം നടത്തുമെന്ന് കിം ജോങ് ഉന്നും മുന്നറിയിപ്പ് നൽകി. മുൻപിൻനോക്കാതെ നടപടിയെടുക്കുന്ന ഉത്തരകൊറിയ
തുടർച്ചയായി മിസൈൽ പരീക്ഷണവും ആണവ പരീക്ഷണവും നടത്തുന്ന ഉത്തര കൊറിയ ലോകത്തിന് ഭീഷണിയായി മാറിയെന്ന് അമേരിക്ക. അവർ പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന അസാധാരണമായ ട്വീറ്റിലൂടെ ഉത്തരകൊറിയക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയയെ നിലയ്ക്ക് നിർത്താൻ ചൈന സഹായിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് ഈ പ്രശ്‌നം തീർക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
യുദ്ധവിമാനങ്ങളും പടക്കോപ്പുകളുമായി അമേരിക്കൻ യുദ്ധക്കപ്പൽ ഉത്തരകൊറിയ ലക്ഷ്യമാക്കി മുന്നേറുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. സിറിയയിൽ മിസൈൽ ആക്രമണം നടത്തിയ അമേരിക്ക, അതേനിലയ്ക്കുള്ള ആക്രമണമാണ് ഉത്തരകൊറിയയിലും ലക്ഷ്യമിടുന്നതെന്ന ആശങ്ക ലോകത്തിനുണ്ട്. അമേരിക്ക ഉത്തര കൊറിയ ആക്രമിച്ചേക്കുമെന്ന ആശങ്ക റഷ്യ പങ്കുവെച്ചതും ശ്രദ്ധേയമാണ്.
അതിനിടെ, അമേരിക്കൻ യുദ്ധക്കപ്പൽ ഉത്തരകൊറിയയിലേക്ക് എത്തുന്നതിനുമുമ്പുതന്നെ അമേരിക്കയ്‌ക്കെതിരെ ആണവാക്രമണം നടത്തുമെന്ന് കിം ജോങ് ഉന്നും മുന്നറിയിപ്പ് നൽകി. മുൻപിൻനോക്കാതെ നടപടിയെടുക്കുന്ന ഉത്തരകൊറിയൻ നേതാവിന്റെ ഭീഷണി ലോകം ആശങ്കയോടെയാണ് കാണുന്നത്. ഇരുനേതാക്കളുടെയും പ്രസ്താവനകൾ മേഖലയിൽ മുമ്പെന്നുമില്ലാത്തവിധം യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
കിം ജോങ് ഉന്നിന് ഭ്രാന്താണെന്നാണ് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്. മാനസികനില തൃപ്തികരമാണോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ, മോശം കാര്യങ്ങളാണ് കിം ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു. അതിശക്തമായ സന്നാഹങ്ങളുമായാണ് അമേരിക്കൻ യുദ്ധക്കപ്പൽ ഉത്തരകൊറിയയിലേക്ക് നീങ്ങുന്നെന്നും യു.എസ്. പ്രസിഡന്റ് പറഞ്ഞു. അന്തർവാഹിനികളും യുദ്ധക്കപ്പലുകളും ലോകത്തേറ്റവും മിടുക്കരായ സൈനികരും അതിലുണ്ട്.
സിംഗപ്പുരിൽനിന്ന് യു.എസ്.എസ്. കാൾ വിൻസണാണ് ഉത്തര കൊറിയ ലക്ഷ്യമിട്ട് നീങ്ങുന്നത്. ആണവ പരീക്ഷണങ്ങൾ നിർത്തിവെക്കാൻ ഉത്തര കൊറിയയിൽ സമ്മർദം ചെലുത്തണമെന്ന് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ചൈന സഹായിക്കാൻ തയ്യാറാണെങ്കിൽ അത് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, അതില്ലെങ്കിൽ ഒറ്റയ്ക്ക് പ്രശ്‌നം പരിഹരിക്കുമെന്നും വ്യക്തമാക്കി.
കടുത്തഭാഷയിൽത്തന്നെയാണ് ഉത്തര കൊറിയ അമേരിക്കൻ നീക്കത്തോട് പ്രതികരിച്ചത്. യുക്തിയില്ലാതെയാണ് അമേരിക്ക പെരുമാറുന്നതെന്ന് പ്രഖ്യാപിച്ച വിദേശകാര്യമന്ത്രാലയം, അമേരിക്ക ആഗ്രഹിക്കുന്ന ഏതുതരം യുദ്ധത്തിനും ഉത്തര കൊറിയ സജ്ജമാണെന്നും വ്യക്തമാക്കി. തങ്ങളുടെ ആണവ മുനകൾ അമേരിക്കയെ ലക്ഷ്യമിട്ടിരിക്കുകയാണ്. ദക്ഷിണ കൊറിയയിലെ യു.എസ്. സൈനിക താവളങ്ങൾ മാത്രമല്ല, പസഫിക്കിലെയും അമേരിക്കയിലെയും സൈനിക കേന്ദ്രങ്ങളിൽ ആണവാക്രമണത്തിന് ഉത്തര കൊറിയ സജ്ജമാണെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.