- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യതലസ്ഥാനത്തുനിന്ന് താമസക്കാരെ ഒഴിപ്പിച്ച് കിം ജോൻ ആണവ പരീക്ഷണത്തിനൊരുങ്ങുന്നു; ചൈനയെ വരുതിയിലാക്കിയ അമേരിക്ക ലക്ഷ്യമിടുന്നത് വൈകാതെയുള്ള യുദ്ധം
അമേരിക്കൻ യുദ്ധക്കപ്പൽ ഉത്തരകൊറിയയിലേക്ക് അടുക്കുന്നതിനിടെ, കിം ജോങ് ഉൻ ആണവപരീക്ഷണത്തിനൊരുങ്ങുന്നതായി സൂചന. തലസ്ഥാന നഗരമായ പ്യോങ്‌യാങ്ങിൽനിന്ന് ആറുലക്ഷത്തോളം പേരെ ഒഴിപ്പിക്കാൻ കിം ജോങ് ഉത്തരവിട്ടതായി റഷ്യൻ പത്രം പ്രവ്ദ അവകാശപ്പെട്ടു. അമേരിക്കയും ഉതത്തരകൊറിയും യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകൾക്കിടെയാണ് ആണവപരീക്ഷണത്തിനൊരുങ്ങി തലസ്ഥാനത്തുനിന്ന് കിം ജോങ് ആളുകളെ ഒഴിപ്പിക്കുന്നതായുള്ള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തലസ്ഥാന നഗരത്തിലെ 25 ശതമാനത്തോളം പേരെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. ഉത്തരകൊറിയയിലെ ജനങ്ങൾ പരസ്പരം വിട ചൊല്ലി പിരിഞ്ഞുവെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യു്ദ്ധമുണ്ടായാൽ അണുബോംബിട്ടേക്കുമെന്ന സൂചനയാണ് ഇതുനൽകുന്നതെന്നും കൊറിയൻ മാധ്യമങ്ങൾ പറയുന്നു. ഉത്തര കൊറിയയിലുള്ള വിദേശ മാധ്യമപ്രതിനിധികളോട് സുപ്രധാനമായ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങിക്കൊള്ളാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഏപ്രിൽ 15-ന് രാവിലെ ആറരയോടെ പുറത്തുപോണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി ചാനൽ ന്യ
അമേരിക്കൻ യുദ്ധക്കപ്പൽ ഉത്തരകൊറിയയിലേക്ക് അടുക്കുന്നതിനിടെ, കിം ജോങ് ഉൻ ആണവപരീക്ഷണത്തിനൊരുങ്ങുന്നതായി സൂചന. തലസ്ഥാന നഗരമായ പ്യോങ്‌യാങ്ങിൽനിന്ന് ആറുലക്ഷത്തോളം പേരെ ഒഴിപ്പിക്കാൻ കിം ജോങ് ഉത്തരവിട്ടതായി റഷ്യൻ പത്രം പ്രവ്ദ അവകാശപ്പെട്ടു. അമേരിക്കയും ഉതത്തരകൊറിയും യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകൾക്കിടെയാണ് ആണവപരീക്ഷണത്തിനൊരുങ്ങി തലസ്ഥാനത്തുനിന്ന് കിം ജോങ് ആളുകളെ ഒഴിപ്പിക്കുന്നതായുള്ള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
തലസ്ഥാന നഗരത്തിലെ 25 ശതമാനത്തോളം പേരെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. ഉത്തരകൊറിയയിലെ ജനങ്ങൾ പരസ്പരം വിട ചൊല്ലി പിരിഞ്ഞുവെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യു്ദ്ധമുണ്ടായാൽ അണുബോംബിട്ടേക്കുമെന്ന സൂചനയാണ് ഇതുനൽകുന്നതെന്നും കൊറിയൻ മാധ്യമങ്ങൾ പറയുന്നു. ഉത്തര കൊറിയയിലുള്ള വിദേശ മാധ്യമപ്രതിനിധികളോട് സുപ്രധാനമായ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങിക്കൊള്ളാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഏപ്രിൽ 15-ന് രാവിലെ ആറരയോടെ പുറത്തുപോണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി ചാനൽ ന്യൂസ് ഏഷ്യയുടെ ബെയ്ജിങ് ലേഖകൻ ജെറമി കോ ട്വീറ്റ് ചെയ്തു. എന്തുകൊണ്ടാണിതെന്ന് വ്യക്തമല്ലെന്നും മൈബൈൽ ഫോണുകൾ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയയുടെ ദേശീയ ദിനമാണ് ഏപ്രിൽ 15. ഉത്തര കൊറിയയുടെ സ്ഥാപനകനായ കിം ഇൽ സുങ്ങിന്റെ പിറന്നാളാണത്.
ഏതുനിമിഷവും ആണവയുദ്ധമുണ്ടായേക്കാമെന്നാണ് ഉത്തര കൊറിയയിലെ അധികൃതർ നൽകുന്ന സൂചന. അമേരിക്കൻ യുദ്ധക്കപ്പൽ കൊറിയൻ മുനമ്പിലെത്തിയാൽ തിരിച്ചടിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധമുണ്ടായാൽ ഉത്തരകൊറിയയിൽനിന്ന് കൂട്ടപ്പലായനമുണ്ടായേക്കുമെന്ന് ചൈനയും ആശങ്കപ്പെടുന്നു. ഇതിനെ ചെറുക്കാൻ അതിർത്തിയിൽ ഒന്നരലക്ഷം സൈനികരെയാണ് ചൈന നിയോഗിച്ചിട്ടുള്ളത്.
സിറിയയിൽ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തിനെതിരെ മിസൈൽ ആക്രമണം നടത്തിക്കൊണ്ടാണ് അമേരിക്ക യുദ്ധരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. സിറിയയിൽ നടത്തിയ ആക്രമണം ഉത്തരകൊറിയക്കുകൂടിയുള്ള മുന്നറിയിപ്പായിരുന്നു തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിലൂടെ മേഖലയിൽ അസ്വസ്ഥത വളർത്തുന്ന കിം ജോങ്ങിനെ പാഠം പഠിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഉത്തര കൊറിയയെ നിലയ്ക്ക് നിർത്താൻ അമേരിക്ക ചൈനയുടെ സഹായം തേടിയിരുന്നു. ചൈന സഹായിച്ചില്ലെങ്കിലും ഉത്തരകൊറിയയെ നിലയ്ക്ക് നിർ്ത്തുമെന്നുതന്നെ അമേരിക്ക ഉറപ്പിച്ചിരിക്കുകയാണ്.