- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകൊറിയൻ അതിർത്തിയിൽ ബോംബുകളുമായി വിമാനം ഒരുക്കി അമേരിക്കൻ സേന; പ്യോൻഗ്ഗ്യാൻഗിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്ത് വിമാനക്കമ്പനികൾ; യുദ്ധ ഒരുക്കത്തോടെ ആളുകളെ ഒഴിപ്പിച്ച് പ്രധാന നഗരങ്ങൾ; ഏത് നിമിഷവും ബോംബ് വീഴുമെന്ന് പേടിച്ച് ദക്ഷിണകൊറിയക്കാർ; കൊറിൻ ദ്വീപുകൾ അതീവ സംഘർഷത്തിലേക്ക്
തങ്ങൾക്ക് നേരെ ആണവായുധ പ്രയോഗമടക്കമുള്ള ഭീഷണികൾ മുഴക്കുന്ന ഉത്തരകൊറിയയെ പാഠം പഠിപ്പിക്കുമെന്ന കടുത്ത താക്കീതുമായി അമേരിക്കൻ സേന ഉത്തര കൊറിയൻ അതിർത്തിയിൽ ബോംബുകളുമായി വിമാനങ്ങൾ ഒരുക്കി നിർത്തിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അമേരിക്കയെയും സഖ്യകക്ഷിയായ ദക്ഷിണ കൊറിയയെയും ആക്രമിക്കുമെന്നാണ് ഉത്തര കൊറിയ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ കൊറിയൻ പ്രദേശത്ത് ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന സാഹചര്യം സംജാതമായതോടെ വിമാനക്കമ്പനികൾ പ്യോൻഗ് ഗ്യാൻഗിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ നിന്നും യുദ്ധ ഒരുക്കത്തിന്റെ ഭാഗമെന്നോണം ഉത്തര കൊറിയ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ദക്ഷിണ കൊറിയക്കാരാകട്ടെ ഏത് നിമിഷവും ബോംബ് വീഴുമെന്ന ഭയപ്പാടിലുമാണ്. ഇതോടെ കൊറിയൻ ദ്വീപുകൾ അതീവ സംഘർഷത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്. യുഎസ് മിലിട്ടറി തങ്ങളെ ഭീഷണിപ്പെടുത്തുന്നത് തുടർന്നാൽ തങ്ങൾ യുഎസ് ബേസുകളും സൗത്തുകൊറിയൻ തലസ്ഥാനമായ സിയോളും ആക്ര
തങ്ങൾക്ക് നേരെ ആണവായുധ പ്രയോഗമടക്കമുള്ള ഭീഷണികൾ മുഴക്കുന്ന ഉത്തരകൊറിയയെ പാഠം പഠിപ്പിക്കുമെന്ന കടുത്ത താക്കീതുമായി അമേരിക്കൻ സേന ഉത്തര കൊറിയൻ അതിർത്തിയിൽ ബോംബുകളുമായി വിമാനങ്ങൾ ഒരുക്കി നിർത്തിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അമേരിക്കയെയും സഖ്യകക്ഷിയായ ദക്ഷിണ കൊറിയയെയും ആക്രമിക്കുമെന്നാണ് ഉത്തര കൊറിയ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ കൊറിയൻ പ്രദേശത്ത് ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന സാഹചര്യം സംജാതമായതോടെ വിമാനക്കമ്പനികൾ പ്യോൻഗ് ഗ്യാൻഗിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ നിന്നും യുദ്ധ ഒരുക്കത്തിന്റെ ഭാഗമെന്നോണം ഉത്തര കൊറിയ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ദക്ഷിണ കൊറിയക്കാരാകട്ടെ ഏത് നിമിഷവും ബോംബ് വീഴുമെന്ന ഭയപ്പാടിലുമാണ്. ഇതോടെ കൊറിയൻ ദ്വീപുകൾ അതീവ സംഘർഷത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്.
യുഎസ് മിലിട്ടറി തങ്ങളെ ഭീഷണിപ്പെടുത്തുന്നത് തുടർന്നാൽ തങ്ങൾ യുഎസ് ബേസുകളും സൗത്തുകൊറിയൻ തലസ്ഥാനമായ സിയോളും ആക്രമിക്കുമെന്ന ഭീഷണിയാണ് ഉത്തര കൊറിയ മുഴക്കിയിരിക്കുന്നത്. കൊറിയൻ ഉപദ്വീപിനെ ചുറ്റിപ്പറ്റി യുഎസ് സേന ഡ്രില്ലുകൾ നടത്താനാരംഭിച്ചതാണ് ഉത്തരകൊറിയയെ കോപത്തിലാക്കിയിരിക്കുന്നത്. നിലവിലെ സാഹര്യത്തിൽ ഒരു യുഎസ് എയർക്രാഫ്റ്റ്കാരിയർ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. യുഎസ് തങ്ങളെ ആക്രമിക്കുകയാണെങ്കിൽ അതി ശക്തമായി തിരിച്ചടിക്കുമെന്നും ഉത്തര കൊറിയ ഭീഷണിയുയർത്തിയിട്ടുണ്ട്. പ്രദേശത്ത് ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ചൈനയും മുന്നറിയിപ്പേകിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്രമണോത്സുകവും പ്രശ്നമുണ്ടാക്കുന്നതുമായ ട്വീറ്റുകൾ ലോകത്തെ കടുത്ത തെർമോ- ന്യൂക്ലിയർ യുദ്ധത്തിലേക്ക് തള്ളിവിട്ട് കൊണ്ടിരിക്കുന്നുവെന്നും ഉത്തര കൊറിയ ആരോപിക്കുന്നു. ട്രംപ് പ്രദേശത്ത് കടുത്ത സമ്മർദങ്ങളുണ്ടാക്കുന്നുവെന്നാണ് പ്യോൻഗ് ഗ്യാൻഗിലെ വൈസ് മിനിസ്റ്ററായ ഹാൻ സോംഗ് റ്യോൽ കുറ്റപ്പെടുത്തുന്നത്. തങ്ങളെ സൈനികപരമായി പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം അമേരിക്കെയ താക്കീത് ചെയ്യുന്നു. അമേരിക്ക ഇത്തരത്തിൽ യുദ്ധത്തിന്റെ വഴിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ തങ്ങൾക്ക് അതിന് യാതൊരു മടിയുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
തങ്ങൾ യുഎസ് ബേസുകളെയും ദക്ഷിണ കൊറിയ അടക്കമുള്ള മറ്റ് ശത്രുരാജ്യങ്ങളുടെ ഹെഡ് ക്വാർട്ടേഴ്സുകളെയും ലക്ഷ്യം വച്ച് ആയുധങ്ങൾ സജ്ജമാക്കിയിരിക്കുന്നുവെന്നാണ് ഉത്തര കൊറിയൻ സൈന്യം മുന്നറിയിപ്പേകുന്നു. ദക്ഷിണകൊറിയൻ പ്രസിഡൻഷ്യൽ ബ്ലൂ ഹൗസിനെയും ഇത്തരത്തിൽ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് സൈന്യം താക്കീത് നൽകുന്നു. ദക്ഷിണ കൊറിയയുമായി ചേർന്ന് യുഎസ് കൊറിയൻ ഉപദ്വീപ് പ്രദേശത്ത് സൈനിക അഭ്യാസങ്ങൾ നടത്തുന്നതിനെയും യുഎസ് എയർ ക്രാഫ്റ്റ് കാരിയറിനെ ഇവിടേക്ക് വിന്യസിക്കുന്നതിനെയും ഉത്തര കൊറിയ കടുത്ത ഭാഷയിലാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.
ആരെങ്കിലും ഒരു യുദ്ധത്തിന് പ്രകോപിപ്പിച്ചാൽ അത് വഴി കനത്ത വിലയായിരിക്കും കൊടുക്കേണ്ടി വരുകയെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രിയായ വാൻഗ് യി മുന്നറിയിപ്പേകുന്നത്. ഉത്തരകൊറിയ അതിന്റെ സ്ഥാപകനായ കിം രണ്ടാമൻ സുൻഗിന്റെ ജന്മവാർഷികം ഇന്ന് ആഘോഷിക്കുകയാണ്. അദ്ദേഹത്തോടുള്ള ആദവ് പ്രകടിപ്പിച്ച് ഈ ദിവം നാഷണൽ ഡേ ഓഫ് സൺ എന്ന പേരിലാണ് ആഘോഷിക്കുന്നത്. ഈ വേളയിൽ അമേരിക്കക്കെതിരെ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോൻഗ് -ഉൻ കടുത്ത താക്കീതാണ് നൽകിയിരിക്കുന്നത്.
ഉത്തര കൊറിയയുടെ ആണവപരീക്ഷണം അവസാനിപ്പിക്കാനായി യുഎസ് ഇവിടെ ഒരു പ്രീ-എംപ്റ്റീവ് സ്ട്രൈക്ക് നടത്താൻ തയ്യാറെടുക്കുന്നുവെന്നാണ് യുഎസ് ഒഫീഷ്യലുകൾ എൻബിസിയോട് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ട്രംപ് ഭരണകൂടത്തിലെ ഒരു അംഗം ഇത് നിരസിച്ചിരിക്കുകയാണ്. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നാളെ ദക്ഷിണ കൊറിയയിലേക്ക് പോകുന്നുണ്ട്. തങ്ങളുടെ സഖ്യകക്ഷിയോട് യുഎസ് ഉത്തരവാദിത്വം നിറവേറ്റുന്ന സൂചനയാണിതെന്നാണ് അദ്ദേഹത്തിന്റെ സഹായികളിലൊരാൾ ചൂണ്ടിക്കാട്ടുന്നത്. കാര്യങ്ങൾ ഇത്രയും വഷളായിരിക്കെ പ്രദേശത്ത് ഏത് സമയവും തെർമോ-ന്യൂക്ലിയർ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് നോർത്തുകൊറിയൻ മിനിസ്ട്രി ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസാർമാമന്റ് ആൻഡ് പീസ് മുന്നറിയിപ്പേകുന്നത്. പ്രദേശത്ത് രൂപമെടുക്കുന്ന സംഘർഷാവസ്ഥയിൽ റഷ്യ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ക്രെംലിൻ നിർദേശിച്ചിട്ടുണ്ട്.