ത്തരകൊറിയ അമേരിക്കയ്‌ക്കെതിര ഇത്രയൊക്കെ ഭീഷണി മുഴക്കിയിട്ടും ട്രംപ് തിരിച്ചടിക്കാത്തതെന്തെന്ന് ഏവരുടെയും മനസിൽ ഉയരുന്ന ചോദ്യമാണ്. ഉത്തരകൊറിയയുടെ കൈയിലുള്ള അണുബോംബുകളെ കുറിച്ചുള്ള ആശങ്ക കാരണമാണ് അമേരിക്ക പ്യോൻഗ്യാൻഗിനെ ആക്രമിക്കാൻ മടിച്ച് നിൽക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഉത്തരകൊറിയയുടെ കൈവശം മിസൈലുകൾക്കുള്ളിൽ ഒളിപ്പിച്ച് അയക്കാൻ പറ്റിയ 60 അണുബോംബുകളുണ്ടെന്നാണ് അമേരിക്ക ആശങ്കപ്പെടുന്നത്. ഇവ ഇന്റർകോണ്ടിനെന്റൽ മിസൈലുകൽ ഘടിപ്പിച്ച് അമേരിക്കയിലേക്ക് അയക്കുമെന്ന ഭയവും പെന്റഗണെ അലട്ടുന്നുണ്ട്.

കിം ഇത്തരത്തിലുള്ള അണുബോംബുകൾ വികസിച്ചിട്ടുണ്ടോയെന്ന് അമേരിക്കൻ ഒഫീഷ്യലുകൾക്ക് ഇനിയും ഉറപ്പായിട്ടില്ല. എന്നാൽ ജൂലൈ 28ന് ഡിഫെൻസ് ഇന്റലിജൻസ് ഏജൻസി പുറത്തിറക്കിയ റിപ്പോർട്ട് ഇക്കാര്യം ഉയർത്തിക്കാട്ടുന്നുണ്ട്. ഈ അടുത്ത മാസങ്ങളിലായി ഉത്തരകൊറിയ വികസിപ്പിച്ചെടുത്ത മിസൈലുകളിലൊന്നിൽ ഇത്തരം ആണവ ബോംബുകൾ അഥവാ വാർഹെഡുകൾ ഘടിപ്പിച്ച് അമേരിക്കയിലെ ലക്ഷ്യങ്ങൾക്ക് നേരെ തൊടുത്ത് വിടുമെന്ന ആശങ്കയും ഡിഫെൻസ് ഇന്റലിജൻസ് ഏജൻസി ഉയർത്തുന്നുണ്ട്. ലക്ഷ്യത്തിലേക്ക് ഡസൻ കണക്കിന് ആണവ ബോംബുകളെത്തിക്കാൻ ശേഷിയുള്ള മിസൈലുകളാണിവ.

കിം ജോൻഗ് ഉന്നിന്റെ കൈവശം 60 ആണവായുധങ്ങളുണ്ടെന്ന സൂചന ശക്തമായിരിക്കുകയാണ്. എന്നാൽ യുഎസിന്റെ കൈവശം 6800ഉം റഷ്യയുടെ കൈവശം 7000ഉം അണ്വായുധങ്ങളാണുള്ളത്. ഡിഫെൻസ് ഇന്റലിജൻസ് ഏജൻസി പുറത്തിറക്കിയ റിപ്പോർട്ട് ചൊവ്വാഴ്ച വാഷിങ്ടൺ പോസ്റ്റ് പുറത്ത് വിട്ടിരുന്നു. കിം ഏത് വിധത്തിലാണ് പടിഞ്ഞാറിന് നേരെ ഭീഷണിയുമായി മുന്നോട്ട് പോകുന്നതെന്ന് ഇതിൽ വിവരിക്കുന്നുണ്ട്. ബാലിസ്റ്റിക്ക് മിസൈലിൽ അയക്കാൻ സാധിക്കുന്ന ആണവായുധങ്ങൾ നോർത്തുകൊറിയ വികസിപ്പിച്ചെടുത്തിരിക്കുന്നുവെന്നാണ് ഇന്റലിജൻസ് സമൂഹം അനുമാനിക്കുന്നതെന്നും ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിൽ അയക്കാൻ സാധിക്കുന്ന അണുബോംബുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.

ഇതിലൊരു ബോംബിന് 1945ൽ ഹിരോഷിമയിൽ ഇട്ട അണുബോംബിനേക്കാൾ ഇരട്ടി ശക്തിയുണ്ടെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. 2006 മുതൽ നോർത്തുകൊറിയ അഞ്ച് ആണവ പരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്.മിസൈൽ വാർഹെഡുകൾ എവിടെ വച്ചാണ് പരീക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാൽ തങ്ങൾക്കെതിരെ ആഗോളതലത്തിൽ വർധിച്ച് വരുന്ന കടുത് സമ്മർദം പരിഗണിച്ച് കിം ഇത്തരം ആയുധങ്ങൾ വികസിപ്പിക്കുന്നതിൽ മുമ്പില്ലാത്ത വിധം ധൃതി പ്രകടിപ്പിച്ചിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അമേരിക്കൻ തീരങ്ങളിൽ അനായാസകരമായി എത്താൻ സാധിക്കുന്ന ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ നോർത്തുകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു.

അലാസ്‌കയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ മിസൈൽ ഡിഫെൻസ് സിസ്റ്റംസും ഈ മിസൈലുകളുടെ ലക്ഷ്യങ്ങളുടെ പരിധിയിൽ വരുന്നുവെന്നത് യുഎസിന്റെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. തങ്ങൾക്ക് മേൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ വീക്കെൻഡിൽ കിം അമേരിക്കക്കെതിരെ നേരിട്ട് ഭീഷണി മുഴക്കിയിരുന്നു. ഈ ഉപരോധം തങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ മുന്നിട്ടിറങ്ങിയ അമേരിക്കയോട് പ്രതികാരം ചെയ്യുമെന്നായിരുന്നു കിമ്മിന്റെ ഭീഷണി.