- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴനിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ ഏഴു പേരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ കോട്ടയത്ത് എത്തിച്ചു; എട്ടരയോടെ കോരുത്തോട് സ്‌കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകി എത്തുന്നു; കഴിഞ്ഞ ദിവസം വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അലമുറയിട്ട് ബന്ധുക്കളും: അപ്രതീക്ഷിതമായി ഉണ്ടായ മരണത്തിൽ കോരുത്തോട് ഗ്രാമം ശോകമൂകം
മുണ്ടക്കയം: അപകടത്തിൽ മരണമടഞ്ഞ തീർത്ഥാടക സംഘാഗങ്ങൾക്ക് നാടിന്റെ കണ്ണീർ കുതിർന്ന യാത്രമൊഴി. ഇന്ന് രാവിലെ കോരുത്തോട് സി കെ എം എച്ച് എസ് എസ് സ്‌കൂളിൽ പൊതുദർശനത്തിന് വച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദ്ദേഹങ്ങൾ ഒരു നോക്ക് കാണാൻ വൻജനാവലിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസും സ്ഥലത്തുണ്ട്. കോരുത്തോടുനിന്നും പഴനി ക്ഷേത്ര ദർശനത്തിന് പുറപ്പെട്ട എട്ടംഗ സംഘത്തിലെ ഏഴ് പേരും ചൊവ്വാഴ്ച രാത്രി 11.30 തോടെ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. കോരുത്തോട് പാറയിൽ പി.ആർ. ശശി (62), ഭാര്യ വിജയമ്മ (60), ശശിയുടെ സഹോദരി രേഖ (48), ഭർത്താവ് തുണ്ടത്തിൽ സുരേഷ് (52), മകൻ മനു (26), ശശിയുടെ മകൻ ജിനുവിന്റെ മകൻ അഭിജിത്ത് (13), ശശിയുടെ മാതൃസഹോദരീപുത്രിയും കോരുത്തോട് നിരപ്പേൽ ബാബുവിന്റെ ഭാര്യയുമായ സജിനി (53) എന്നിവരാണു മരിച്ചത്. അഭിജിത്തിന്റെ സഹോദരൻ ആദിത്യൻ (12) ഗുരുതരാവസ്ഥയിൽ മധുര സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂ
മുണ്ടക്കയം: അപകടത്തിൽ മരണമടഞ്ഞ തീർത്ഥാടക സംഘാഗങ്ങൾക്ക് നാടിന്റെ കണ്ണീർ കുതിർന്ന യാത്രമൊഴി. ഇന്ന് രാവിലെ കോരുത്തോട് സി കെ എം എച്ച് എസ് എസ് സ്‌കൂളിൽ പൊതുദർശനത്തിന് വച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദ്ദേഹങ്ങൾ ഒരു നോക്ക് കാണാൻ വൻജനാവലിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസും സ്ഥലത്തുണ്ട്.
കോരുത്തോടുനിന്നും പഴനി ക്ഷേത്ര ദർശനത്തിന് പുറപ്പെട്ട എട്ടംഗ സംഘത്തിലെ ഏഴ് പേരും ചൊവ്വാഴ്ച രാത്രി 11.30 തോടെ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.
കോരുത്തോട് പാറയിൽ പി.ആർ. ശശി (62), ഭാര്യ വിജയമ്മ (60), ശശിയുടെ സഹോദരി രേഖ (48), ഭർത്താവ് തുണ്ടത്തിൽ സുരേഷ് (52), മകൻ മനു (26), ശശിയുടെ മകൻ ജിനുവിന്റെ മകൻ അഭിജിത്ത് (13), ശശിയുടെ മാതൃസഹോദരീപുത്രിയും കോരുത്തോട് നിരപ്പേൽ ബാബുവിന്റെ ഭാര്യയുമായ സജിനി (53) എന്നിവരാണു മരിച്ചത്. അഭിജിത്തിന്റെ സഹോദരൻ ആദിത്യൻ (12) ഗുരുതരാവസ്ഥയിൽ മധുര സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് ഇവർ വീട്ടിൽ നിന്നും പുറപ്പെട്ടത്. പളനി റോഡിൽ ആയാകുടി സിന്ധലവാടൻപെട്ടി പാലത്തിനു സമീപം ഇവർ സഞ്ചരിച്ചിരുന്ന വാൻ ഏതിരെ വരികയായിരുന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ശശി, വിജയമ്മ, മനു, അഭിജിത്ത് എന്നിവർ അപകടസ്ഥലത്തും സുരേഷ്, രേഖ എന്നിവർ ആശുപത്രിയിൽവച്ചും സജിനി മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയുമാണ് മരിച്ചത്.
പോസ്റ്റ് മോർട്ടത്തിന് ശേഷം തമിഴ്‌നാട് സർക്കാരിന്റെ മേൽനോട്ടത്തിൽ കുമളിയിലെത്തിച്ച മൃതദേഹങ്ങൾ റവന്യു വകുപ്പ് അധികൃതർ ഏറ്റുവാങ്ങി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രാത്രി മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 10,000 രൂപ സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ ഇന്നു രാവിലെ എട്ടരയോടെയാണ് മൃതദ്ദേഹങ്ങൾ ആശുപത്രിയിൽ നിന്നും സ്‌കൂളിലെത്തിച്ചത്. ഈ സമയം നിരവധി പേർ അന്തിമോപചാരമർപ്പിക്കാൻ കാത്തുനിന്നിരുന്നു. മന്ത്രിമാരായ വി എസ് സുനിൽകുമാറും കെ രാജുവും അന്തിമോപചാരമർപ്പിച്ചു. ഇ എസ് ബിജിമോൾ എം എൽ എ അടക്കം രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ അപകടവിവരം അറിയിച്ചതു മുതൽ കാര്യക്ഷമമായി മുഖ്യമന്ത്രി ഇടപെട്ടെന്നും അതിന് അദ്ദേഹത്തിന് നന്ദിരേഖപ്പെടുത്തുന്നതായും പി സി ജോർജ്ജ് അറിയിച്ചു.അരമണിക്കൂർ ഇടവിട്ട് അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൽ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായും മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പി സി ജോർജ്ജ് രാവിലെ തന്നെ സ്‌കൂളിലെത്തിയിരുന്നു.