- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം; ശത്രക്രിയ പുതുതായി ആരംഭിക്കുന്നത് രണ്ട് മെഡിക്കൽ കോളേജുകളിൽ
തിരുവനന്തപുരം : കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കാവശ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും അവർക്ക് വിദഗ്ധ പരിശീലനവും നൽകിയിട്ടുണ്ട്. കരൾ മാറ്റിവയ്ക്കേണ്ട ഒരു രോഗിയെ സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ (കെ.എൻ.ഒ.എസ്) രജിസ്റ്റർ ചെയ്യിപ്പിച്ചിട്ടുണ്ട്.
കരൾ ലഭ്യമാകുന്ന മുറയ്ക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനാകുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട മറ്റ് സഹായം വേണമെങ്കിൽ അത് ലഭ്യമാക്കിക്കൊടുക്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളേജുകളിലാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പുതുതായി ആരംഭിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയകൾ ആളുകളുടെ സാമ്പത്തികാവസ്ഥകളെ വല്ലാതെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. നിലവിൽ സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നില്ല. ഈയൊരവസ്ഥയിലാണ് സർക്കാർ ഇടപെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്രയും വേഗം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിനുള്ള നടപടികൾ സീകരിക്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ