- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുകൂല വിധി നടപ്പിലാക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തുമെന്ന് ആശങ്ക; സംരക്ഷണ വലയം തീർത്ത് യാക്കോബായ വിശ്വാസികൾ പള്ളി പരിസരത്ത്; കുർബാന അർപ്പിക്കാൻ പൊലീസ് സഹായം ആവശ്യപ്പെട്ട് റമ്പാൻ തോമസ് പോൾ; സംഘർഷ സാധ്യത മുന്നിൽ കണ്ട് കരുതലെടുത്ത് പൊലീസും; ശബരിമല വിവാദം ശമിക്കവവേ സർക്കാറിന് തലവേദനയായി മാർത്തോമ ചെറിയ പള്ളിയിലെ വിധി നടപ്പിലാക്കലും
കോതമംഗലം: ശബരിമലയിലെ യുവതീപ്രവേശന ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ വെട്ടിലായിരിക്കുന്ന സർക്കാറിന് തലവേദനയായി മറ്റൊരു സംഭവവും. അനുകൂല വിധി നടപ്പിലാക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തുമെന്ന ആശങ്ക വ്യാപകം. സംരക്ഷണ വലയം തീർത്ത് യാക്കോബായ വിശ്വാസികൾ. നഗരം ആകാംക്ഷയുടെ മുൾമുനയിൽ. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് വിഭാഗം റമ്പാൻ തോമസ്് പോളിന്റെ നേതൃത്വത്തിൽ ഒരു സംഘം ഉടൻ മർത്തോമ ചെറിയ പള്ളിയിലെത്തുമെന്ന വിവരം പ്രചരിച്ചതിനെത്തുടർന്നാണ് പള്ളി ഭരിക്കുന്ന യാക്കോബായ വിഭാഗം പ്രതിരോധിക്കാൻ നീക്കം ശക്തമാക്കിയിട്ടുള്ളത്. ഇന്ന് രാവിലെ ആരംഭിച്ച കുർബ്ബാനയിൽ പങ്കെടുക്കാൻ പതിവിലേറെ വിശ്വാസികൾ പള്ളിയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. രാവിലത്തെ കുർബ്ബാന അർപ്പിക്കാൻ പാകത്തിൽ പള്ളിയിലെത്തുമെന്നും പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തോമസ്സ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി. തങ്ങൾക്ക് സംരക്ഷണം നൽകാൻ മൂവാറ്റുപുഴ ഡി വൈ എസ് പി യാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും തങ്ങൾ ചെറിയപള്ളിലേക്ക് എ
കോതമംഗലം: ശബരിമലയിലെ യുവതീപ്രവേശന ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ വെട്ടിലായിരിക്കുന്ന സർക്കാറിന് തലവേദനയായി മറ്റൊരു സംഭവവും. അനുകൂല വിധി നടപ്പിലാക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തുമെന്ന ആശങ്ക വ്യാപകം. സംരക്ഷണ വലയം തീർത്ത് യാക്കോബായ വിശ്വാസികൾ. നഗരം ആകാംക്ഷയുടെ മുൾമുനയിൽ. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് വിഭാഗം റമ്പാൻ തോമസ്് പോളിന്റെ നേതൃത്വത്തിൽ ഒരു സംഘം ഉടൻ മർത്തോമ ചെറിയ പള്ളിയിലെത്തുമെന്ന വിവരം പ്രചരിച്ചതിനെത്തുടർന്നാണ് പള്ളി ഭരിക്കുന്ന യാക്കോബായ വിഭാഗം പ്രതിരോധിക്കാൻ നീക്കം ശക്തമാക്കിയിട്ടുള്ളത്.
ഇന്ന് രാവിലെ ആരംഭിച്ച കുർബ്ബാനയിൽ പങ്കെടുക്കാൻ പതിവിലേറെ വിശ്വാസികൾ പള്ളിയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. രാവിലത്തെ കുർബ്ബാന അർപ്പിക്കാൻ പാകത്തിൽ പള്ളിയിലെത്തുമെന്നും പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തോമസ്സ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി. തങ്ങൾക്ക് സംരക്ഷണം നൽകാൻ മൂവാറ്റുപുഴ ഡി വൈ എസ് പി യാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും തങ്ങൾ ചെറിയപള്ളിലേക്ക് എത്തുമെന്ന് ഇദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും റമ്പാൻ വിശദീകരിച്ചു.
പള്ളി സ്ഥാപിച്ച കാലം മുതൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ നിലനിൽക്കുന്നതാണെന്നും ഇത് തകർക്കാൻ ആരെയും അനുവദിക്കില്ലന്നുമാണ് യാക്കോബായ വിഭാഗം വിശ്വാസികളുടെ നിലപാട്. മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം ഒരുക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. വർഷങ്ങൾ മുമ്പ് സഭയിൽ കലഹം ഉണ്ടാക്കി ഓർത്തഡോക്സ് വിഭാഗത്തിൽ ചേർന്ന പതിനാല് വീട്ടുകാർക്ക് മാത്രമായി ചെറിയപള്ളി വിട്ടു നൽകി കൊണ്ടുള്ള വിധി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് യാക്കോബായ വിശ്വാസികളുടെ ഉറച്ച നിലപാട്.
നാനാജാതി മതസ്ഥർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഇടവകയിൽ നിന്ന് വിഘടിച്ച് പോയവരെ മുൻ നിർത്തിയുള്ള നീക്കമെന്നും വിശ്വാസികൾ ആരോപിക്കുന്നു. വെള്ളിയാഴ്ച കോടതി വിധി വന്നപ്പോൾ തന്നെ കോതമംഗലത്തെ ജനപ്രതിനിധികളും, വിവിധ സാമൂദായിക രാഷ്ട്രീയ- കക്ഷി നേതാക്കളും ചെറിയ പള്ളിയിലെത്തി നിലവിലെ വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. ശനിയാഴ്ച രാവിലെ ആക്ഷൻ കൗൺസിൽ അടിയന്തരമായി വിളിച്ച് കൂട്ടിയിരുന്നു. യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ഡോ.ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കോതമംഗലം മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ചു സിജു, വൈസ് ചെയർമാൻ എ.ജി ജോർജ്, പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്, മുൻ എംഎൽഎ ടി.യു കുരുവിള, മുസ്ലിം ലീഗ് താലൂക്ക് പ്രസിഡന്റ് മൈതീൻ മുഹമ്മദ്, സഭാ സെക്രട്ടറി അഡ്വ.പീറ്റർ കെ. ഏലിയാസ്, വൈദീക സെക്രട്ടറി സ്ലീബാ പോൾ വട്ടവേലിൽ കോർഎപ്പിസ്‌ക്കോപ്പാ എന്നിവർ സംസാരിച്ചു. ഷിബു തെക്കുംപുറം, ബേബി എം. വറുഗീസ്, കെ.പി ബാബു, ബ്ലോക്ക് മെമ്പർ എബി എബ്രാഹാം, കൗൺസിലർ കെ.വി തോമസ്, വി.വി കുര്യൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജോജൻ പീറ്റർ, സഭാ മാനേജിങ് കമ്മിറ്റിയംഗമായ മീഖായേൽ റമ്പാച്ചൻ, ജോമോൻ പാലക്കാടൻ, എന്നിവർ പങ്കെടുത്തു.
വൈകിട്ട് നടന്ന സന്ധ്യാ പ്രാർത്ഥനയ്ക്ക് ഡോ.ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ, കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മോർ തീമോത്തിയോസ്, അഭി.എൽദോ മോർ തീത്തോസ്, കണ്ടനാട് ഭദ്രാസനാധിപൻ അഭി.മാത്യൂസ് മോർ ഈവാനിയോസ്, എന്നിവർ നേതൃത്വം നൽകുകയുെ ചെയ്തു. യാക്കോബായ സുറിയാനി സഭയുടെ മീഡിയ സെൽ ചെയർമാൻ അഭി.കുര്യാക്കോസ് മോർ തെയോഫീലോസ് മെത്രാപ്പൊലീത്തയും പള്ളിയിലെത്തിയിരുന്നു.രാത്രിയിലും എതിർ വിഭാഗത്തിന്റെ നീക്കം ചെറുക്കാൻ വിശ്വാസികൾ പള്ളിയിൽ തമ്പടിച്ചിരുന്നു.