കോതമംഗലം:കുട്ടംമ്പുഴ ഞായപ്പിള്ളി വനത്തിൽ നായാട്ടുസംഘത്തിലെ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ നാടകീയ വഴിത്തിരിവ്.

ആനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് പ്രദേശവാസി വഴുതനാപ്പിള്ളി ടോണി മാത്യൂ( 25) മരണപ്പെട്ടതെന്നാണ് ഇന്നലെ പ്രചരിച്ച വിവരം.എന്നാൽ ഇന്നലെ വൈകിട്ട് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മരണകാരണം വെടിയേറ്റതാണെന്ന് സ്ഥിരീകരിച്ചതായിട്ടാണ് ലഭ്യമായ വിവരം.ഇതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ടോണിയുടെ സുഹൃത്തുക്കളായ ഷൈലറ്റ് ജോസഫ്,അജേഷ് രാജൻ എന്നിവരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടല്ലന്ന് പൊലീസ് അറിയച്ചുടോണിയുടെ കാൽമുട്ടിന് താഴെയാണ് വെടിയേറ്റിട്ടുള്ളത്.ഇന്നലെ രാവിലെ മൃതദ്ദേഹം കണ്ടപ്പോൾ തന്നെ നാട്ടുകാരും പൊലീസും കാലിലെ മുറിവ് ശ്രദ്ധിച്ചിരുന്നെങ്കിലും വെടികൊണ്ടതാണോ എന്നകാര്യത്തിൽ സ്ഥരീകരിക്കാനായില്ല.

ഇന്നലെ ഉച്ചയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴമെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.വൈകുന്നേരത്തോടെ ഇവിടെ പൊലീസ് സർജ്ജൻ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ മുറിവ് വെടിയേറ്റതുമൂലം ഉണ്ടായതാണെന്ന് വ്യക്തമായി.തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ ഈ മുറവിൽ നിന്നുണ്ടായ അമിതരക്തപ്രവാഹമാണ് മരണത്തിന് കാരണമായതെന്നും സ്ഥരീകരിച്ചു.

ടേണിക്ക് വെടിയേറ്റ സാഹചര്യം സംബന്ധിച്ച് ഇനിയും വൃക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലന്നാണ് പൊലീസ് നൽകുന്ന വിവരം.ഗുരുതരമായി പരിക്കേറ്റ് കളമശേരി രാജഗിരി ആശുപത്രിയിൽ ചികത്സയിൽക്കഴിയുന്ന ഒപ്പമുണ്ടായിരുന്ന ടോണിയുടെ സുഹൃത്ത് ബേസിലിനെ ചോദ്യംചെയ്യുന്നതോടെ സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

നായാട്ടുകാർ അപകടത്തിൽപ്പെട്ട സ്്ഥലം പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമാണ്. ഇതിനു മുകളിൽ നിന്നാണ് ആന ഇറങ്ങുന്നത്. അപ്രതീക്ഷിത അക്രമണത്തിൽ പതറിയ സംഘത്തിലൊരാൾ ഒറ്റക്കുഴൽ തോക്ക് ഉപയോഗിച്ച് ആനയ്ക്കു നേരേ വെടി ഉതിർത്തിരിക്കാമെന്നും ഉന്നം തെറ്റി ഇതിന്റെ ചീള് ടോണിയുടെ കാലിൽ ഏറ്റതാകാമെന്നുമാണ് പൊലീസ് -വനം വകുപ്പധികൃതരുടെ പ്രാഥമിക നിഗമനം.

ടോണിക്കും ബേസിലിനും നേരെ ആനയുടെ ആക്രമണമുണ്ടായയെന്ന് സാഹചര്യത്തെളിവുകളിൽ നിന്നും വ്യക്തമാണെന്നാണ് സംഭവ സ്ഥലത്ത് തെളിവെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.തുമ്പികൈകൊണ്ട് അടിയേറ്റ നിലയിൽ ടോണിയുടെ ശരീരത്ത് പാട് കാണപ്പെട്ടതും ഇക്കാര്യം സ്ഥിരീകരിക്കുന്നു.ബേസിലിനെ ആന തുമ്പികൈയിൽ എടുത്ത് ചുഴറ്റിയെറിഞ്ഞതായിട്ടാണ് പരിക്കുകളിൽ നിന്നും വ്യക്തമാവുന്നത്.വാരിയെല്ലുകൾ തകർന്ന നിലയിലാണ് ഇയാളെ ആശുപത്രിൽ എത്തിച്ചത്.

രാത്രി എട്ടുമണിയോടടുത്തായിരുന്നു സംഭവം തുടർന്ന് കൂട്ടത്തിലുണ്ടായിരുന്നവർ മലമുകളിൽ നിന്നും താഴെയെത്തി ആളെ കൂട്ടി മുകളിലേക്ക് തിരികെ എത്തിയപ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടിരുന്നു.രാത്രി 12 .45 ഓടെയാണ് ഇരുവരെയും കോതമംഗലത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ടോണി മരണമടഞ്ഞതായി സ്ഥരീകരിച്ചത്. തേട്ടക്കാട് നായാട്ടുകേസിൽ ഉൾപ്പെട്ട ഷൈറ്റ് ജോസഫിന്റെ സഹോദരൻ ഷിബു ആനവേട്ട കേസിലെ പ്രതികളിലൊരാളാണ്. മരിച്ച ടോണിയുടെ പിതാവ് ജോസ് 2014 ൽ മാനിനെ കുരുക്കിട്ട പിടിച്ച കേസിലും പ്രതിയാണ്.