- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത മനോജ് കടുത്ത മദ്യപാനി; കൊടുംക്രൂരതയുടെ പര്യായമെന്ന് കുടുംമ്പാംഗങ്ങൾ; ദിവസം 1000 രൂപയ്ക്ക് പണിയെടുക്കുമ്പോഴും നയാപൈസ വീട്ടിൽ നൽകാറില്ല; കുടുംബം പുലർത്തിയത് ഭാര്യ കൂലിപ്പണി ചെയ്തുള്ള വരുമാനത്തിൽ; ജോലി കഴിഞ്ഞെത്തിയ ജോളിയെ മർദ്ദിക്കുകയും പതിവ്
കോതമംഗലം: മകളെ കൊലപ്പെടുത്തി,സ്വയം ജീവനൊടുക്കിയ ചെങ്കര മേക്കയിൽ മനോജ് മദ്യലഹരിയിൽ കൊടുംക്രൂരതയുടെ പര്യയായമായിരുന്നെന്ന് കുടുംമ്പാംഗങ്ങളുടെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട നിലയിൽ മനോജിന്റെ 12-കാരിയായ മകൾ അഞ്ചുവിന്റെ ജഡം അയൽവാസിയുടെ റബ്ബർ പുകപ്പുരയോടനുബന്ധിച്ചുള്ള ഷെഡിന്റെ വരാന്തയിൽ മലർന്നുകിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്.ഇവിടെ നിന്നും നാനൂറ് മീറ്ററോളം അകലെ ഇതേ പുരയിടത്തിലെ തേക്കുമരത്തിൽ ഭാര്യയുടെ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് മനോജിന്റെ ജഡം കാണപ്പെട്ടത്. മനോജും മൂന്ന് കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യ ജോളി മാതാവിനെ ശുശ്രൂഷിക്കുന്നതിന് നെടുങ്കണ്ടത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു. രാവിലെ ഉണർന്ന സഹോദരങ്ങൾ അച്ഛനെയും സഹോദരിയെയും അന്വേഷിച്ചെങ്കിലും അഞ്ജു ശനിയാഴ്ചകളിലെ പതിവ് പ്രാർത്ഥനക്ക് പള്ളിയിൽ പോയതാണെന്ന് കരുതി. പിന്നീടാണ് മൃതദേഹം അയൽവാസിയുടെ പുകപ്പുരയുടെ ഷെഡിൽ കണ്ടെത്തിയത്. ദിവസം ചരുങ്ങിയ പക്ഷം ആയിരം രൂപക്ക് മേൽ പണിയെടുത്തിരുന്ന മനോജ് മൂന്ന് മക
കോതമംഗലം: മകളെ കൊലപ്പെടുത്തി,സ്വയം ജീവനൊടുക്കിയ ചെങ്കര മേക്കയിൽ മനോജ് മദ്യലഹരിയിൽ കൊടുംക്രൂരതയുടെ പര്യയായമായിരുന്നെന്ന് കുടുംമ്പാംഗങ്ങളുടെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട നിലയിൽ മനോജിന്റെ 12-കാരിയായ മകൾ അഞ്ചുവിന്റെ ജഡം അയൽവാസിയുടെ റബ്ബർ പുകപ്പുരയോടനുബന്ധിച്ചുള്ള ഷെഡിന്റെ വരാന്തയിൽ മലർന്നുകിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്.ഇവിടെ നിന്നും നാനൂറ് മീറ്ററോളം അകലെ ഇതേ പുരയിടത്തിലെ തേക്കുമരത്തിൽ ഭാര്യയുടെ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് മനോജിന്റെ ജഡം കാണപ്പെട്ടത്.
മനോജും മൂന്ന് കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യ ജോളി മാതാവിനെ ശുശ്രൂഷിക്കുന്നതിന് നെടുങ്കണ്ടത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു. രാവിലെ ഉണർന്ന സഹോദരങ്ങൾ അച്ഛനെയും സഹോദരിയെയും അന്വേഷിച്ചെങ്കിലും അഞ്ജു ശനിയാഴ്ചകളിലെ പതിവ് പ്രാർത്ഥനക്ക് പള്ളിയിൽ പോയതാണെന്ന് കരുതി. പിന്നീടാണ് മൃതദേഹം അയൽവാസിയുടെ പുകപ്പുരയുടെ ഷെഡിൽ കണ്ടെത്തിയത്.
ദിവസം ചരുങ്ങിയ പക്ഷം ആയിരം രൂപക്ക് മേൽ പണിയെടുത്തിരുന്ന മനോജ് മൂന്ന് മക്കൾക്കും ഭാര്യയ്ക്കുമായി ഒരു രൂപപോലും ചിലവഴിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളിൽ ചിലരുടെ വെളിപ്പെടുത്തൽ. ഭാര്യ നെടുംങ്കണ്ടം സ്വദേശിനി ജോളി കൂലിപ്പണിചെയ്താണ് പഠിക്കാൻ മിടുക്കരായ മക്കളെ വളർത്തിയിരുന്നതെന്നും പകലന്തിയോളം പണിയെടുത്തവശയായി വീട്ടിലെത്തുന്ന ഇവരെ നേരാംവണ്ണം ഉറങ്ങാൻ പോലും ഇയാൾ അനുവദിക്കാറില്ലന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ വിവരം.
സാഹചര്യത്തെളിവുകൾ പ്രകാരം ശ്വസംമുട്ടിച്ചാണ് അഞ്ചുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.എന്നാൽ വീട്ടിൽ നിന്നും അൻപത് മീറ്ററോളം അകലെയെത്തിച്ച് കൃത്യം നടത്തിയത് മറ്റ്ചില സംശയങ്ങൾക്കും ഇടനൽകുന്നുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.കുടുമ്പവഴക്കിനെത്തുടർന്നാണ് മനോജ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.സ്ഥിരം മദ്യപാനിയായ മനോജ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നതായിട്ടാണ് ആൺമക്കളിൽ നിന്നും അയൽവാസികളിൽ നിന്നും പൊലീസിന് ലഭിക്കുന്ന വിവരം.
കണ്ണൂർ സ്വദേശിയായ മനോജ് കഴിഞ്ഞ നാല് വർഷമായി കീരംപാറക്കടുത്ത് ചെങ്കരയിലാണ് താമസം. തെങ്ങുകയറ്റതൊഴിലാളിയായ ഇയാൾ വീട്ടിൽ മദ്യലഹരിയിലെത്തി ഭാര്യയുമായി വഴക്കിടുക പതാവാണ്. ഇതേത്തുടർന്ന് ഭാര്യ ജോളി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കുപേയിരുന്നു.അഞ്ചുവിനെക്കൂടാതെ മനോജിന് രണ്ട് ആൺമക്കൾകൂടി ഉണ്ട്.ഇവരിൽ മൂത്തകുട്ടി പ്ലസ്്ടു വിദ്യാർത്ഥിയാണ് .സ്വകാര്യ സ്ഥാപനത്തിൽ പാർടൈം ജോലിക്കും പോകുമായിരുന്നു.
മരണമടഞ്ഞ അഞ്ചു മാലിപ്പാറ ഫാത്തിമ മാതാ സ്കൂളിലെ ഏഴാംക്ലാസ്സ് വിദ്യാർത്ഥിയാണ്.കോതമംഗലം പൊലീസിന്റെ നേതൃത്വത്തിൽ സംഭവത്തിൽ തെളിവെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.നാടിനെ നടുക്കിയ ദുരന്തവാർത്തയറിഞ്ഞ് വൻജനക്കൂട്ടം സംഭവ സ്ഥലത്തെത്തിയിരുന്നു.
കോതമംഗലം സി.ഐ വി.ടി. ഷാജന്റെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധ സൂസൻ സ്ഥലത്തത്തെി ഇൻക്വസ്റ്റ് തയാറാക്കി. മനോജിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കും അഞ്ജുവിൻേറത് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും മാറ്റി. മാലിപ്പാറ ഫാത്തിമ മാത സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ് അഞ്ജു. മറ്റ് മക്കൾ: അരുൺ, അലൻ.