- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരണത്തടിച്ചും തുണിയഴിപ്പിച്ചും ദേഹപരിശോധന; വായ്പൊത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തുനിർത്തി തുടയിൽ സിറിഞ്ചിന്റെ നീഡിൽ കുത്തിയിറക്കി; ഫീസുകൊടുക്കാൻ പാർടൈംജോലിക്കെത്തിയ പതിനെട്ടുകാരിയോട് ക്രൂരത കാട്ടിയ കോതമംഗലം നീതി ലാബ് ഉടമ നാസറിനെ അറസ്റ്റ് ചെയ്ത് പൊലീസ്
കോതമംഗലം:ജീവനക്കാരിയെ തടഞ്ഞുവച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കോതമംഗലം നീതിലാബ് ഉടമ തങ്കളം സ്വദേശി നാസർ പൊലീസ് പിടിയിലായി. ഇന്ന് രാത്രിയോടെയാണ് ഇയാൾ കോതമംഗലം പൊലീസിന്റെ പിടിയിലായതെന്നാണ് ലഭ്യമായ വിവരം. സംഭവം സംബന്ധിച്ചുള്ള ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് അറസ്റ്റ് വിവരം പുറത്തു വന്നിട്ടുള്ളത് .കോതമംഗലം സി ഐ വി.റ്റി ഷാജൻ അറസ്റ്റു വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ കുടുമ്പത്തെ സ്വാധീനിച്ച് കേസ്സ് തണുപ്പിക്കാൻ പ്രതിയുമായി അടുപ്പമുള്ളവർ ഊർജ്ജിത നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം ശക്തിപ്പെട്ടിരുന്നു. ഈ മാസം 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോതമംഗലം ഗവ.ആശുപത്രിപടിയിലെ ലാബ് ഉടമ തങ്കളം സ്വദേശി നാസർ പാർടൈം ജോലി ചെയ്തിരുന്ന തന്നെ പണാപഹരണം നടത്തിയെന്നാരോപിച്ച് ഇരുട്ടുമുറിയിൽ ഏഴുമണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മർദ്ധിക്കുകയും തുടയിൽ സിറിഞ്ചിന്റെ നീഡിൽ( സൂചി )കുത്തിയിറക്കിയെന്നും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തിയിരുന്നത്. സംഭവത്തിൽ പരിക
കോതമംഗലം:ജീവനക്കാരിയെ തടഞ്ഞുവച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കോതമംഗലം നീതിലാബ് ഉടമ തങ്കളം സ്വദേശി നാസർ പൊലീസ് പിടിയിലായി. ഇന്ന് രാത്രിയോടെയാണ് ഇയാൾ കോതമംഗലം പൊലീസിന്റെ പിടിയിലായതെന്നാണ് ലഭ്യമായ വിവരം. സംഭവം സംബന്ധിച്ചുള്ള ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് അറസ്റ്റ് വിവരം പുറത്തു വന്നിട്ടുള്ളത് .കോതമംഗലം സി ഐ വി.റ്റി ഷാജൻ അറസ്റ്റു വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
പരാതിക്കാരിയുടെ കുടുമ്പത്തെ സ്വാധീനിച്ച് കേസ്സ് തണുപ്പിക്കാൻ പ്രതിയുമായി അടുപ്പമുള്ളവർ ഊർജ്ജിത നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം ശക്തിപ്പെട്ടിരുന്നു. ഈ മാസം 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോതമംഗലം ഗവ.ആശുപത്രിപടിയിലെ ലാബ് ഉടമ തങ്കളം സ്വദേശി നാസർ പാർടൈം ജോലി ചെയ്തിരുന്ന തന്നെ പണാപഹരണം നടത്തിയെന്നാരോപിച്ച് ഇരുട്ടുമുറിയിൽ ഏഴുമണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മർദ്ധിക്കുകയും തുടയിൽ സിറിഞ്ചിന്റെ നീഡിൽ( സൂചി )കുത്തിയിറക്കിയെന്നും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തിയിരുന്നത്.
സംഭവത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ഓപ്പറേഷന് വിധേയമാക്കിയ പെൺകുട്ടിയിൽ നിന്നും 17-ന് പൊലീസ് മൊഴി രേഖപ്പെടുത്തി , കേസ് ചാർജ്ജ് ചെയ്തിരുന്നെങ്കിലും ബാഹ്യഇടപെടലുകളെത്തുടർന്ന് തുടർനടപടികൾ മരവിപ്പിക്കുകയായിരുന്നെന്ന് ആക്ഷേപവും ശക്തമായിരുന്നു. സമീപ പട്ടണങ്ങളിലായി ആറ് ലാബുകൾ സ്വന്തമായുള്ള ലാബുടമയുടെ ശരിയായ വിലാസം പോലും അറിയില്ലെന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ചെറുപ്പത്തിലെ പിതാവ് മരിച്ചുപോയ യുവതിയുടെ വീട്ടിൽ രണ്ട് പെൺമക്കളും അമ്മയും മാത്രമാണുള്ളത്. അമ്മ കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബം നിത്യവൃത്തി കഴിയുന്നത്. ഒരു സ്വകാര്യ കോളേജിൽ വിദ്യാർത്ഥിനിയായ യുവതി ഫീസ് കൊടുക്കുവാൻ വഴിയില്ലാത്തതിനാലാണ് പഠനത്തിനൊപ്പം നാസറിന്റെ ലബോറട്ടറിയിൽ കഴിഞ്ഞ നവംബർ 7 മുതൽ ജോലിക്ക് ചേർന്നത്. എല്ലാദിവസവും രാവിലെ 6.30 മുതൽ 10.30 വരെയാണ് ജോലി സമയം.
കഴിഞ്ഞ 16-ന് രാവിലെ പതിവ്‌പോലെ ജോലിക്കെത്തിയ തന്നെ ലാബിൽ സൂക്ഷിച്ചിരുന്ന 26000-രൂപ അപഹരിച്ചെന്നാരോപിച്ച് ലാബ് ഉടമ രാവിലെ 8 മണി മുതൽ ഉച്ചക്കഴിഞ്ഞ് 3.30 വരെ ലാബിലെ മുറിയിൽ തടഞ്ഞുവച്ചുവെന്നും പലവട്ടം കരണത്തടിച്ചെന്നും തുണിയഴിപ്പിച്ച് ദേഹപരിശോധന നടത്തിയെന്നും വായ്പൊത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തുനിർത്തി തുടയിൽ സിറിഞ്ചിന്റെ നീഡിൽ കുത്തിയിറക്കിയെന്നും കത്തികൊണ്ട് കുത്തികൊലപ്പെടുത്തുമെന്ന് ഭീഷിണിപ്പെടുത്തിയായിട്ടുമാണ് യുവതി പൊലീസിൽ മൊഴി നൽകിയിരുന്നത് .
കുത്തിയ ശേഷം സിറിഞ്ച് കറക്കി തന്നെ കൂടുതൽ വേദനിപ്പിക്കുന്നതിനുള്ള നാസറിന്റെ നീക്കത്തിനിടെ നീഡിൽ മാംസത്തിനുള്ളിൽ വച്ച് ഒടിഞ്ഞിരുന്നുവെന്നും .കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത് നീക്കം ചെയ്തതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.