- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെയുള്ള പതിവ് പ്രാർത്ഥനാ ചടങ്ങിൽ പരമാവധി വിശ്വാസികളെ എത്തിക്കാൻ യാക്കോബയക്കാർ; എന്തു വന്നാലും മറുവിഭാഗം പള്ളിയിൽ കയറാതിരിക്കാൻ കരുതലോടെ തന്ത്രമൊരുക്കൽ; നാളെ രാവിലെ പത്ത് മണിക്ക് എത്തുമെന്ന് പ്രഖ്യാപിച്ച് റമ്പാനും; കോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണമൊരുക്കുമെന്ന പ്രതീക്ഷയിൽ ഓർത്തഡോക്സുകാർ; കോതമംഗലം ചെറിയ പള്ളി സംഘർഷഭരിതം
കോതമംഗലം: വിശ്വാസികൾ കടുത്ത മനോവിഷമത്തിൽ. പള്ളിയുടെ ഭരണച്ചുമതലക്കാരും ഭക്തസംഘടനാ നേതാക്കളും ചർച്ചകളും കൂടിയാലോചനകളുമായി നെട്ടോട്ടത്തിൽ. ഉദ്യോഗസ്ഥ മേധാവികളുമായി ചർച്ചനടത്തി, സ്ഥിതിഗതികൾ വിലയിരുത്തി ഭാവിപ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്ന് ഒരു വിഭാഗം. പൊലീസ് നീക്കം എതുതരത്തിലായിരിക്കുമെന്ന കാര്യത്തിൽ പരക്കെ ആശങ്ക. ഓർത്തഡോക്സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ നാളെ രാവിലെ മാർത്തോമ ചെറിയപള്ളിയിൽ പ്രവേശിക്കാനെത്തുമെന്നുള്ള വാർത്തകൾ പുറത്തുവന്നതിനെത്തുടർന്നുള്ള യാക്കോബായ പക്ഷം നീക്കങ്ങൾ സജീവമാക്കി. രാവിലെ 9 മണിയോടുത്ത് പള്ളിയിലെത്തുമ്പോൾ പതിവ് പ്രാർത്ഥനാചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ വിശ്വാസികളും പള്ളി മാനേജിങ് കമ്മറ്റിയിലെ ഏതാനും പേരും ചുരുക്കം ജീവനക്കാരും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ വിശ്വാസികളിൽ ചിലർ ആശങ്കകളറിയിച്ചപ്പോൾ ഒന്നും സംഭവിക്കില്ലന്നും എല്ലാം ശരിയാവുമെന്നും പറഞ്ഞ് പള്ളിമാനേജിങ് കമ്മറ്റിയംഗങ്ങൾ അവരെ സാമാധാനിപ്പിക്കുന്നതും കണ്ടു. അങ്കമാലി ഭദ്രാസാധിപൻ എബ്രാഹം മാർ സേവേറിയോസ്
കോതമംഗലം: വിശ്വാസികൾ കടുത്ത മനോവിഷമത്തിൽ. പള്ളിയുടെ ഭരണച്ചുമതലക്കാരും ഭക്തസംഘടനാ നേതാക്കളും ചർച്ചകളും കൂടിയാലോചനകളുമായി നെട്ടോട്ടത്തിൽ. ഉദ്യോഗസ്ഥ മേധാവികളുമായി ചർച്ചനടത്തി, സ്ഥിതിഗതികൾ വിലയിരുത്തി ഭാവിപ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്ന് ഒരു വിഭാഗം. പൊലീസ് നീക്കം എതുതരത്തിലായിരിക്കുമെന്ന കാര്യത്തിൽ പരക്കെ ആശങ്ക.
ഓർത്തഡോക്സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ നാളെ രാവിലെ മാർത്തോമ ചെറിയപള്ളിയിൽ പ്രവേശിക്കാനെത്തുമെന്നുള്ള വാർത്തകൾ പുറത്തുവന്നതിനെത്തുടർന്നുള്ള യാക്കോബായ പക്ഷം നീക്കങ്ങൾ സജീവമാക്കി. രാവിലെ 9 മണിയോടുത്ത് പള്ളിയിലെത്തുമ്പോൾ പതിവ് പ്രാർത്ഥനാചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ വിശ്വാസികളും പള്ളി മാനേജിങ് കമ്മറ്റിയിലെ ഏതാനും പേരും ചുരുക്കം ജീവനക്കാരും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ വിശ്വാസികളിൽ ചിലർ ആശങ്കകളറിയിച്ചപ്പോൾ ഒന്നും സംഭവിക്കില്ലന്നും എല്ലാം ശരിയാവുമെന്നും പറഞ്ഞ് പള്ളിമാനേജിങ് കമ്മറ്റിയംഗങ്ങൾ അവരെ സാമാധാനിപ്പിക്കുന്നതും കണ്ടു.
അങ്കമാലി ഭദ്രാസാധിപൻ എബ്രാഹം മാർ സേവേറിയോസ് മെത്രപ്പൊലീത്ത രാവിലെ തന്നെ പള്ളി മഹ്ബഹയിൽ ധ്യാനനിരതനായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് അദ്ദേഹം പള്ളിയിൽ നിന്നും ഇറങ്ങിയത്. പുറത്തെത്തിയപ്പോൾ പള്ളിവിഷയത്തിൽ സംജാതമായിട്ടുള്ള സ്ഥിതി വിശേഷത്തെക്കുറിച്ച് പ്രതികരണമാരകഞ്ഞപ്പോൾ ഇക്കാര്യത്തിൽ ഇവിടെയുള്ളവരാണ് പറയേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറി.അലോചനകൾ നടന്നുവരികയാണെന്നും വൈകിട്ടോടെ മാത്രമേ ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം വെളിപ്പെടുത്താൻ സാധിക്കു എന്നുമായിരുന്ന പള്ളി ട്രസ്റ്റി സി ഐ ബേബിയുടെ പ്രതികരണം.
വിശ്വാസികൾ ഒരു കാരണവാശാലും ഇത്തരത്തിലൊരുനീക്കം ഉൾക്കൊള്ളാൻ തയ്യാറാവില്ലന്നും എന്തുവന്നാലും പള്ളിയകത്ത് പ്രവേശിക്കാൻ അവർ റമ്പാനെ അനുവദിയിക്കില്ലന്നുമാണ്. പള്ളിക്കമ്മറ്റിയംഗങ്ങളും കരുതുന്നത്. രാവിലെ മൂതൽ റമ്പാന്റെ വരവറിഞ്ഞ ജീവനക്കാരും ആശങ്കയിലായിരുന്നു. അടുപ്പക്കാരുമായി ഇക്കാര്യം ഇവർ പങ്കിടുകയും ചെയ്തിരുന്നു. എന്തായാലും നാളെ എന്തുസംഭവിക്കുമെന്ന കാര്യത്തിൽ പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും വിശ്വാസികളും കടുത്ത ആശങ്കയിലാണ്.ഇതിനകം തന്നെ വിശ്വാസികളിൽ ഭൂരിപക്ഷവും വിവരം അറിഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ട് നടന്ന പള്ളി സംരക്ഷണ സമിതി യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ചചെയ്യുകയുമുണ്ടായി.
രാവിലെ നടന്നുവരുന്ന പതിവ് പ്രാർത്ഥന ചടങ്ങുകളിൽ പരമാവധി വിശ്വാസികളെ പങ്കെടുപ്പിക്കാൻ ഭക്തസംഘടനകളും പള്ളിക്കമ്മറ്റിയും ഊർജ്ജിത നീക്കം നടത്തുന്നതായിട്ടാണ് ലഭ്യമായ വിവരം. ഇക്കൂറി പള്ളിയിൽ പ്രവേശിച്ചേ മടങ്ങു എന്ന ദൃഡ നിശ്ചയത്തിലാണ് തോമസ്സ് പോൾ റമ്പാൻ നാളെ കോതമംഗലത്തെത്തുന്നതെന്നാണ് സൂചന. നാളെ രാവിലെ 10-ന് മാർത്തോമ ചെറിയപള്ളിയിൽക്കയറി ആരാധാന നടത്തുന്നതിനായി എത്തുമെന്ന് അല്പം മുമ്പ് തോമസ്സ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി. സംരക്ഷണം നൽകാമെന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.അനുകൂലകോടതി വിധികളും ലഭിച്ചിട്ടുണ്ട്.
നാളെ പള്ളയിൽ പ്രവേശിക്കാൻ ഉദ്യോഗസ്ഥർ തെന്ന ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമ്പാൻ വ്യക്തമാക്കി. പള്ളി വിഷയത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തുടരുന്ന കേസും അനുബന്ധ നടപടിക്രകമങ്ങളും മറ്റും നഗരവാസികളിൽ ഏറിയ പങ്കും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.കോതമംഗലത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മാർത്തോമ ചെറിയ പള്ളിക്ക് നിർണ്ണായക സ്ഥാനമാണുള്ളത്. റമ്പാനെ പള്ളിയിൽ കയറ്റുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുണ്ടാവുമെന്നാണ് അറിയുന്നത്.ഇക്കാര്യത്തിൽ ഇനി എന്തുസംഭവിക്കുമെന്ന് കണ്ടറിയണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.