- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പുമുറിയിൽ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിച്ചു; കോതംമംഗലത്ത് ജീവനൊടുക്കിയത് പ്ലസ് വൺ വിദ്യാർത്ഥിനി; പഠനത്തിൽ മികവ് പുലർത്തിയ കുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
കോതമംഗലം: നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലിൽ കണ്ടെത്തി. ഊന്നുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെടുന്ന തലക്കോട് സ്വദേശിനിനായ പെൺകുട്ടി കിടപ്പുമുറിയിൽ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇത് സംബന്ധിച്ച് ഊന്നുകൽ പൊലീസിൽ വിവരം ലഭിക്കുന്നത്. തൂങ്ങിയതിനെത്തുടർന്ന് അവശനിലിയിലായ പെൺകുട്ടിയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിതാവ് നേരത്തെ മരണപ്പെട്ട പെൺകുട്ടിയും സഹോദരങ്ങളും മാതാവിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. പഠനത്തിലും മറ്റും മകവ് പുലർത്തിയിരുന്ന വിദ്യാർത്ഥിനി ആത്മഹത്യചെ്തതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. വീട്ടിൽ കുട്ടി ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലന്നാണ് ബന്ധുക്കളിൽ നിന്നും പൊലീസിന് ലഭിച്ച പ്രാഥമീക വിവരം. കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ താമസിയാതെ ആരംഭിക്കും. തുടർന്ന് പോസ്റ്റുമോർട്ടം നടത
കോതമംഗലം: നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലിൽ കണ്ടെത്തി. ഊന്നുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെടുന്ന തലക്കോട് സ്വദേശിനിനായ പെൺകുട്ടി കിടപ്പുമുറിയിൽ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇത് സംബന്ധിച്ച് ഊന്നുകൽ പൊലീസിൽ വിവരം ലഭിക്കുന്നത്. തൂങ്ങിയതിനെത്തുടർന്ന് അവശനിലിയിലായ പെൺകുട്ടിയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിതാവ് നേരത്തെ മരണപ്പെട്ട പെൺകുട്ടിയും സഹോദരങ്ങളും മാതാവിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. പഠനത്തിലും മറ്റും മകവ് പുലർത്തിയിരുന്ന വിദ്യാർത്ഥിനി ആത്മഹത്യചെ്തതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
വീട്ടിൽ കുട്ടി ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലന്നാണ് ബന്ധുക്കളിൽ നിന്നും പൊലീസിന് ലഭിച്ച പ്രാഥമീക വിവരം. കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ താമസിയാതെ ആരംഭിക്കും. തുടർന്ന് പോസ്റ്റുമോർട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പിന്നീട് നടക്കുന്ന വിശദമായ അന്വേഷണത്തിലെ ആത്മഹത്യയുടെ കാരണം വ്യക്തമാവു എന്ന് പൊലീസ് അറിയിച്ചു.
മാതാവ് കൂലിപ്പണിയെടുത്താണ് കുടുബം പുലർത്തിയിരുന്നത്.മരിച്ച പെൺകുട്ടിക്ക് താഴെ രണ്ട്കുട്ടികൾ കൂടി ഇവർക്കുണ്ട്.