- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങൾ പത്തുരൂപ തിരിച്ചടയ്ക്കാൻ വൈകിയാൽ തെരുവിലിറക്കി വിടുന്ന ബാങ്കുകൾ എന്തുകൊണ്ടാണ് മുതലാളിമാരുടെ മുന്നിൽ നിരന്തരം കീഴടങ്ങുന്നത്? റോട്ടോമാക് പേന കമ്പനി ഉടമ അഞ്ചുബാങ്കുകളിൽനിന്നായി അടിച്ചുമാറ്റിയത് 4232 കോടി രൂപ; മുങ്ങിയെന്ന റിപ്പോർട്ടുകൾ തിരസ്കരിച്ച് കോത്താരി പ്രസ്താവന ഇറക്കിയെങ്കിലും ചെക്കുകൾ മടങ്ങിയതിന്റെ പേരിൽ നിരവധി കേസുകൾ
പഞ്ചാബ് നാഷണൽ ബാങ്കുദ്യോഗസ്ഥരുമായി ചേർന്ന് 111,400 കോടി രൂപ തട്ടിയെടുത്ത് നീരവ് മോദിയെന്ന വജ്രവ്യാപാരി മുങ്ങിയതിന് പിന്നാലെ, മറ്റൊരു വമ്പൻ തട്ടിപ്പുകൂടി പുറത്തുവന്നു. റോട്ടോമാക് പേനാക്കമ്പനി ഉടമ വിക്രം കോത്താരി വിവിധ ബാങ്കുകളെ പറ്റിച്ച് 4232 കോടി രൂപയോളം തട്ടിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, താനും കുടുംബവും നാടുവിട്ടിട്ടില്ലെന്നും കാൺപുരിൽത്തന്നെയുണ്ടെന്നും ബാങ്കുകളെ പറ്റിച്ചിട്ടില്ലെന്നും വിക്രം കോത്താരി പ്രസ്താവന ഇറക്കിയിട്ടുണ്ടെങ്കിലും ചെക്ക് മടങ്ങിയ കേസിൽ ഇദ്ദേഹത്തിനെതിരേ ഒട്ടേറെ പരാതികൾ നിലവിലുണ്ടെന്നതാണ് യാഥാർഥ്യം. കാൺപുരിലെ സിറ്റിസെന്റർ റോഡിലുള്ള കോത്താരിയുടെ ഓഫീസ് ഒരാഴ്ചയായി അടഞ്ഞുകിടക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇവിടെ ബിസിനസ് ചെയ്യുന്നുണ്ടെന്നാണ് കോത്താരിയുടെ അവകാശവാദം. 600 കോടി രൂപയോളം വായ്പയെടുത്ത കോത്താരിയെ വായ്പ തിരിച്ചടയ്ക്കാത്തതിന് ഇന്ത്യൻ ഓവർസീസ് ബാങ്ക് കഴിഞ്ഞവർഷം ഡിഫോൾട്ടർ ആയി പ്രഖ്യാപിച്ചിരുന്നു. യൂണിയൻ ബാങ്കിൽനിന്ന് 485 കോടി രൂപയും അലഹബാദ് ബാങ
പഞ്ചാബ് നാഷണൽ ബാങ്കുദ്യോഗസ്ഥരുമായി ചേർന്ന് 111,400 കോടി രൂപ തട്ടിയെടുത്ത് നീരവ് മോദിയെന്ന വജ്രവ്യാപാരി മുങ്ങിയതിന് പിന്നാലെ, മറ്റൊരു വമ്പൻ തട്ടിപ്പുകൂടി പുറത്തുവന്നു. റോട്ടോമാക് പേനാക്കമ്പനി ഉടമ വിക്രം കോത്താരി വിവിധ ബാങ്കുകളെ പറ്റിച്ച് 4232 കോടി രൂപയോളം തട്ടിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, താനും കുടുംബവും നാടുവിട്ടിട്ടില്ലെന്നും കാൺപുരിൽത്തന്നെയുണ്ടെന്നും ബാങ്കുകളെ പറ്റിച്ചിട്ടില്ലെന്നും വിക്രം കോത്താരി പ്രസ്താവന ഇറക്കിയിട്ടുണ്ടെങ്കിലും ചെക്ക് മടങ്ങിയ കേസിൽ ഇദ്ദേഹത്തിനെതിരേ ഒട്ടേറെ പരാതികൾ നിലവിലുണ്ടെന്നതാണ് യാഥാർഥ്യം.
കാൺപുരിലെ സിറ്റിസെന്റർ റോഡിലുള്ള കോത്താരിയുടെ ഓഫീസ് ഒരാഴ്ചയായി അടഞ്ഞുകിടക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇവിടെ ബിസിനസ് ചെയ്യുന്നുണ്ടെന്നാണ് കോത്താരിയുടെ അവകാശവാദം. 600 കോടി രൂപയോളം വായ്പയെടുത്ത കോത്താരിയെ വായ്പ തിരിച്ചടയ്ക്കാത്തതിന് ഇന്ത്യൻ ഓവർസീസ് ബാങ്ക് കഴിഞ്ഞവർഷം ഡിഫോൾട്ടർ ആയി പ്രഖ്യാപിച്ചിരുന്നു. യൂണിയൻ ബാങ്കിൽനിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കിൽനിന്ന് 352 കോടി രൂപയും വായ്പയെടുത്തതായും അവ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയെന്നും വാർത്തകളുണ്ട്.
ചെക്കുകൾ മടങ്ങിയെന്ന വാർത്ത കോത്താരിയും സ്ഥിരീകരിച്ചു. അത് സ്വാഭാവികമാണെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും കോത്താരി പറഞ്ഞു. ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 1400 കോടി രൂപ, ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 1395 കോടി രൂപ, ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 600 കോടി രൂപ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 485 കോടി രൂപ, അലഹബാദ് ബാങ്കിൽനിന്ന് 352 കോടിരൂപ എന്നിങ്ങനെയാണ് വിക്രം കോത്താരിയുടെ കടങ്ങൾ.
പാൻ പരാഗ് കമ്പനി ഉടമ മൻസുഖ്‌ലാൽ കോത്താരിയുടെ മകനാണ് വിക്രം കോത്താരി. സഹോദരൻ ദീപക് കോത്താരിയാണ് ഇപ്പോൾ പാൻ പരാഗ് കമ്പനി നടത്തുന്നത്. വിക്രം റോട്ടോമാക് ഗ്രൂപ്പ് എന്ന സ്ഥാപനം ഉണ്ടാക്കി. രാജ്യത്തെമ്പാടും പ്രശസ്തമായ റോട്ടോമാക് പേനകളായിരുന്നു കമ്പനിയുടെ പ്രധാന ഉത്പന്നം.
650 കോടി രൂപയുടെ നിക്ഷേപം പിടിച്ചെടുത്തുവെന്നും ശേഷിക്കുന്ന 750 കോടി രൂപ ഈടാക്കുന്നതിനായി ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയുമാണ് ഇന്ത്യൻ ഓവർസീസ് ബാങ്കെന്ന് അധികൃതർ പറഞ്ഞു. കോത്താരിയുടെ ഉടമസ്ഥതയിൽ ഡെറാഡൂണിലുള്ള വസ്തുവകകൾ ജപ്തിചെയ്ത് തുക ഈടാക്കാനാണ് യൂണിയൻ ബാങ്കിന്റെ ശ്രമം. അലഹബാദ് ബാങ്കും ജപ്തിനടപടികളുമായി മുന്നോട്ടുപോവുകയാണംന്ന് ബാങ്കിന്റെ കടം തിരിച്ചുപിടിക്കൽ വിഭാഗം മേധാവി രാജേഷ് ഗുപ്ത പറഞ്ഞു.