തിരുവനന്തപുരം: സ്വന്തം അണികളെ അടക്കിനിറുത്തിയ ശേഷം മതി ബിജെപി നേതൃത്വം അക്രമരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനെന്ന് സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർ.എസ്.എസ് നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്രസംഘത്തെ വരുത്തുക വഴി ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാതെ ആർഎസ്എസും ബിജെപിയും എന്ത് നാടകം നടത്തിയാലും ജനങ്ങൾ അംഗീകരിക്കില്ല. കണ്ണൂർ ജില്ലയിൽ അക്രമസംഭവങ്ങൾ പഠിക്കാനെന്ന പേരിൽ എത്തിയ ബിജെപി കേന്ദ്രസംഘം പരക്കെ ആക്രമണത്തിന് പ്രോത്സാഹനം നൽകിയാണ് തിരിച്ചുപോയതെന്നും കോടിയേരി പറഞ്ഞു.