- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷ്സയിൽ നിന്നും കിലോ ഗ്രാമിന് 3000 രൂപക്ക് വാങ്ങും; കേരളത്തിലെത്തിച്ച് കിലോഗ്രാമിന് 20000 രൂപക്ക് കച്ചവടമാക്കം; യുവാക്കളും കോളേജ് വിദ്യാർത്ഥികളും ചില്ലറ വിൽപ്പനക്കാർ; കോട്ടപ്പടി പൊലീസ് കുടുക്കിയ കഞ്ചാവ് മാഫിയയുടെ കഥ
കോതമംഗലം: കോട്ടപ്പടി പൊലീസിന് അഭിനന്ദന പ്രവാഹം. രണ്ട് കിലോ കഞ്ചാവ് പിടികൂടിയതോടെയാണ് ഇവിടുത്തെ പൊലീസുകാർ ഹീറോകളായിരിക്കുന്നത്. പുറമേ നിന്നുള്ളവർ സർവ്വസാധാരണ സംഭവമെന്ന നിലയിലായിരിക്കാം പൊലീസ് നടപടിയെ വിലിരുത്തുക. പക്ഷേ കോട്ടപ്പടിക്കാർക്ക് ഇത് ഞെട്ടിക്കുന്ന വാർത്തയാണ്. തികച്ചും ഗ്രാമീണമേഖലമാത്രമുൾപ്പെടുന്ന സ്‌റ്റേഷൻ പരിധിയിൽ നിന്നും കിലോക്കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്ന പൊലീസ് വെളിപ്പെടുത്തൽ ഇപ്പേഴും തങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ലന്നാണ് നാട്ടുകാരുടെ പക്ഷം. സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ചുവടുപിടിച്ച്് കോട്ടപ്പടി പഞ്ചായത്തും അടുത്തകാലത്ത് മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കാഥികൻകൂടിയായ പഞ്ചായത്ത് പ്രിഡന്റ് കെ എ ജോയിയുടെ നേതൃത്വത്തിൽ ഇതിനായി ആവിഷ്‌കരിച്ച് നടപ്പിലാക്കി വന്നിരുന്ന കർമ്മപദ്ധതികളുമായി ആദ്യം മുതൽ തന്നേ പൊലീസും നല്ലരീതിയിൽ സഹകരിച്ചിരുന്നു. കഞ്ചാവ് പിടികൂടാനായത് ഈ വഴിക്കുള്ള തങ്ങളുടെ നീക്കത്തിലെ നാഴികക്കല്
കോതമംഗലം: കോട്ടപ്പടി പൊലീസിന് അഭിനന്ദന പ്രവാഹം. രണ്ട് കിലോ കഞ്ചാവ് പിടികൂടിയതോടെയാണ് ഇവിടുത്തെ പൊലീസുകാർ ഹീറോകളായിരിക്കുന്നത്. പുറമേ നിന്നുള്ളവർ സർവ്വസാധാരണ സംഭവമെന്ന നിലയിലായിരിക്കാം പൊലീസ് നടപടിയെ വിലിരുത്തുക. പക്ഷേ കോട്ടപ്പടിക്കാർക്ക് ഇത് ഞെട്ടിക്കുന്ന വാർത്തയാണ്. തികച്ചും ഗ്രാമീണമേഖലമാത്രമുൾപ്പെടുന്ന സ്‌റ്റേഷൻ പരിധിയിൽ നിന്നും കിലോക്കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്ന പൊലീസ് വെളിപ്പെടുത്തൽ ഇപ്പേഴും തങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ലന്നാണ് നാട്ടുകാരുടെ പക്ഷം.
സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ചുവടുപിടിച്ച്് കോട്ടപ്പടി പഞ്ചായത്തും അടുത്തകാലത്ത് മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കാഥികൻകൂടിയായ പഞ്ചായത്ത് പ്രിഡന്റ് കെ എ ജോയിയുടെ നേതൃത്വത്തിൽ ഇതിനായി ആവിഷ്‌കരിച്ച് നടപ്പിലാക്കി വന്നിരുന്ന കർമ്മപദ്ധതികളുമായി ആദ്യം മുതൽ തന്നേ പൊലീസും നല്ലരീതിയിൽ സഹകരിച്ചിരുന്നു. കഞ്ചാവ് പിടികൂടാനായത് ഈ വഴിക്കുള്ള തങ്ങളുടെ നീക്കത്തിലെ നാഴികക്കല്ലായിട്ടാണ് ഇരുകൂട്ടരും വിലയിരുത്തുന്നത്.
ഇതുകൊണ്ടുതന്നെ പൊലീസിന്റെ ഈ സദ് പ്രവർത്തിയെ നാട് ആദരിക്കുന്ന രീതിയിലേക്ക് എത്തിക്കുന്നതിനാണ് പഞ്ചായത്തിന്റെ നീക്കം.സംഭവം അറിഞ്ഞയുടൻ തിരക്കുകൾ മാറ്റിവച്ച് പഞ്ചാത്ത് പ്രസിഡന്റ് നേരിട്ട് സ്‌റ്റേഷനിലെത്തി എസ് ഐ എ രമേശിനെയും സഹപ്രവർത്തകരെയും അഭിനന്ദനം അറിയിച്ചു. ആലുവ റുറലിലെ ഏറ്റവും തിരക്കുകുറഞ്ഞ സ്റ്റേഷൻ എന്ന ഖ്യാതി പണ്ടേ മുതൽ സ്വന്തമായുള്ള കോട്ടപ്പടി സ്റ്റേഷനിൽ ഈ സംഭവത്തിന്റെ പേരിൽ ഇന്നലെ ചെറിയ ആളനക്കം ഉണ്ടായി എന്നതും ശ്രദ്ധയമായി.
കോട്ടപ്പടി ചിറക്ക് സമീപം പമ്പ് ഹൗസ് റോഡിൽ നിന്നും ഇന്നലെ പുലർച്ചെയാണ് ഒഡീഷ സ്വദേശികളായ ടിക്കൻ റൗത്ത് (25),അക്ഷയ്കുമാർ(23) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.അക്ഷയ്കുമാറിന്റെ കൈവശമിരുന്ന പ്ലാസ്റ്റിക് കവറിൽ നിന്നും ഒരു കിലോവീതമുള്ള രണ്ട് പൊതികളാക്കിയനിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കുറുപ്പംപടി പൊലീസ് ഇൻസ്‌പെക്ടർ സജി മർക്കോസിന്റെ നേതൃത്വത്തിൽ കോട്ടപ്പടി സബ്ബ് ഇൻസ്‌പെക്ടർ എ രമേശ്, എ എസ് ഐ മാരായ സാബു ,എം പീറ്റർ, ഉണ്ണികൃഷ്ണൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സാബു ജോൺ, മുഹമ്മദ് ഇക്‌ബാൽ, അനീഷ് കുര്യാക്കോസ്, സിദ്ദിഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇരുവരും സമീപത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ്.കുറുപ്പംപടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു;
യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും മൊത്ത വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് ഇവരിൽ നിന്നും കണ്ടെടുത്തതെന്ന് എസ് ഐ എ രമേശ് മറുനാടനോട് പറഞ്ഞു. ഒഡീഷ്സയിൽ നിന്നും കിലോ ഗ്രാമിന് 3000 രൂപക്ക് വാങ്ങി കേരളത്തിലെത്തിച്ച് കിലോഗ്രാമിന് 20000 രൂപക്കാണ് ഇവർ വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും എസ് ഐ വ്യക്തമാക്കി. യുവാക്കളും കോളേജ് വിദ്യാർത്ഥികളും ഇവരിൽ നിന്നും 200 ഉം 300 ഉം ഗ്രാമം വീതം വാങ്ങി ചില്ലറ വിൽപ്പനനടത്തുകയായിരുന്നെന്നും മേഖലയിലെ സ്‌കൂൾ വിദ്യാർത്ഥികളടക്കം നൂറ് കണക്കിന് പേർ കഞ്ചാവിന്റെ ഉപഭോക്താക്കളായി മാറിയെന്നുമാണ് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.
ഈ വിവരം നാട്ടുകാരിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. കഞ്ചാവിന് അടിമകളായവരെ ഇതിൽ നിന്നും മോചിപ്പിക്കുന്നതിന് ബഹുജന പങ്കാളിത്തത്തിലൂടെ തീവ്രയത്‌ന പരിപാടികൾ ആവിഷ്‌കരിക്കുമെന്ന് പഞ്ചായത്ത്് പ്രസിഡന്റ് കെ എ ജോയി അറിയിച്ചു.ഈ മാസം 10-ന് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ് പള്ളി പെരുന്നാൾ ആഘോഷത്തിനിടെ 20 ഗ്രാം കഞ്ചാവുമായി പരിസരത്തുനിന്നും രണ്ട് യുവാക്കളെ പിടികൂടി കെസെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണവും നീരീക്ഷണവുമാണ് നാട്ടിലെ കഞ്ചാവ് മൊത്തവിതരണക്കാരെ കുടുക്കാൻ പൊലീസിന് സഹായകമായത്.