കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ യാത്രാ നിരോധനം ഏർപ്പെടുത്തി.

രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ യാത്രയ്ക്ക് അനുമതിയില്ല. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.