കുവൈറ്റ് സിറ്റി ;- കോട്ടയം ജില്ലയിൽ നിന്നും പ്രവാസികളായികുവൈറ്റിലെത്തിയവരുടെ കൂട്ടായ്മയായ ''കോട്ടയം ഡിസ്ട്രിക് അസോസിയേഷന്റെഉത്ഘാടനം ഡിസംബർ ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽഅറിയിച്ചു '' തിരുനക്കരയുടെ തിരുമുറ്റത്ത് നിന്ന് '' എന്ന സംസ്‌കരികമേളഅബ്ബാസിയയിലെ മറീന ഹാളിലാണ് ഒരുക്കിയിരിക്കുന്നത്.

വൈകിട്ട് ആറുമണിക്ക്ആരംഭിക്കുന്ന സമ്മേളനം കേരളത്തിന്റെ മുൻ അഭ്യന്തരമന്ത്രി തിരുവഞ്ചൂർരാധാകൃഷണൻ.എം എൽ എ. ഉത്ഘാടനം ചെയ്യും.സുരേഷ് കുറിപ്പ് , തോമസ് ചാണ്ടിഎന്നി കേരളാ നിയമസഭ പ്രതിനിധികളും സമ്മേളനത്തെ അഭിസംബോധനചെയ്യും

കോട്ടയം ജില്ലയിലെ അഞ്ചു താലുക്കിൽ നിന്നുമുള്ള ഏരിയ കമ്മറ്റികളുടെ
പിൻബലത്തിൽ അൻപത് നിർവ്വാഹക സമിതി അംഗങ്ങളും പന്ത്രണ്ടു ഉപദേശകസമിതിഅംഗങ്ങളും അടങ്ങുന്നതാണ് സംഘടന സമിതി. പ്രശസ്ത കലാകാരൻ കോട്ടയംനസീറിന്റെ നേതൃത്തത്തിലുള്ള ഹസ്യപരിപടികൾ ,കൊല്ലം അഭിജിത്തിന്റെനേതൃത്തത്തിലുള്ള ഗാനമേള എന്നിവ ഉത്ഘടാനസമ്മേളനത്തിന്റെ ഭാഗമായിഒരുക്കിയിട്ടുണ്ട്

ഡെന്നിസ് മേലൂർ , ചെസ്സിൽ ചെറിയാൻ , ഹരികൃഷ്ണൻ, സാം നന്ദിയാട്ട് ,അജിത് പീറ്റർ ,സുരേഷ് തോമസ് , സിബി തോമസ് എന്നി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു .