ഫിലഡൽഫിയ: ചാരിറ്റി പ്രവർത്തനങ്ങൾ മുൻനിർത്തി ഇതര സാമൂഹിക, സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ വാർഷിക പിക്‌നിക് ജൂൺ 25നു (ശനി) രാവിലെ ഒൻപതു മുതൽ (Playwicki Park, Pavilion 1, 2035 W. Maple Ave, Langhone, PA19047) നടത്തും.

അംഗങ്ങളുടെ ഇടയിലെ കായികവും മാനസികവുമായ ഉല്ലാസത്തിനായി പതിവുപോലെ നടത്തി വരാറുള്ള ഈ വർഷത്തെ പിക്‌നികിൽ വിവിധയിനം പുതമയാർന്ന പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് എക്കാലത്തും സഹായ സഹകരണങ്ങൾ നൽകി വരുന്ന വ്യക്തികളോടും വ്യാപാര സ്ഥാപനങ്ങളോടും ഉള്ള നന്ദിയും കടപ്പാടും ബെന്നി കൊട്ടാരത്തിൽ (പ്രസിഡന്റ്) അറിയിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കായിക വിനോദങ്ങൾ മാത്യു ഐപ്പ്, വർഗീസ് വർഗീസ്(കോർഡിനേറ്റേഴ്‌സ്) എന്നിവരുടെ നേതൃത്വത്തിൽ നടക്കും.

ജോസഫ് മാണി, സാബു ജേക്കബ്, ഏബ്രഹാം ജോസഫ്, ജോബി ജോർജ്, കുര്യൻ രാജൻ, ജയിംസ് അന്ത്രയോസ്, ജോൺ പി. വർക്കി, മാത്യു ജോഷ്വ, ജോഷി കുര്യാക്കോസ്, രാജു കുരുവിള, കുര്യാക്കോസ് ഏബ്രഹാം, റോണി വർഗീസ്, സെറിൻ കുരുവിള, സാബു പാമ്പാടി, സാജൻ വർഗീസ്, സണ്ണി കിഴക്കേമുറി, ജേക്കബ് തോമസ്, വർക്കി പൈലോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പിക്‌നികിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

കോട്ടയവും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ നിവാസികളെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും കുടുംബ സമേതം പിക്‌നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: www.kottayamassociation.org