കുവൈറ്റ് സിറ്റി: കുവൈറ്റിലെ കോട്ടയം ജില്ലാ പ്രവാസി സംഘടനയായ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷ(KODPAK) ന് ഇന്ത്യൻ എമ്പസി അംഗീകരിച്ച് രജിസ്ട്രേഷൻ നൽകി.

ഇന്ത്യൻ എംബസിയിൽ നിന്നും പ്രസിഡന്റ് അനൂപ്സോമന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ജോർജ്ജ് തോമസ് കാലായിൽ, ട്രഷറർ ജസ്റ്റിൻ ജയിംസ്, രക്ഷാധികാരി സിബിച്ചൻ മാളിയേക്കൽ വൈസ് പ്രസിഡന്റ് സി.എസ് ബത്തർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

മുൻപോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാപേരുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് അറിയിച്ചു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാ മെമ്പർമാർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.