- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തെ കുടുംബത്തെ കൊന്ന പ്രതി ദൃശ്യം സിനിമ കണ്ടിരുന്നോ? പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മൊബൈൽ ട്രെയിനിൽ ഉപേക്ഷിച്ച ശേഷം വേറെ വഴിക്ക് മുങ്ങിയതായി സൂചന
കോട്ടയം: അടുത്തകാലത്തായി കേരളത്തിൽ ഉണ്ടാകുന്ന കൊലപാതക സംഭവങ്ങളിലെല്ലാം മോഹൻലാൽ നായകനായ ഹിറ്റ് ചിത്രം 'ദൃശ്യം'ത്തിന്റെ തെളിവ് നശിപ്പിക്കൽ കേസുമായുള്ള ബന്ധങ്ങൾ മാദ്ധ്യമങ്ങൾ ചാർത്തിക്കൊടുത്തിരുന്നു. ഇപ്പോൾ കോട്ടയത്തെ പാറാമ്പുഴയിൽ ഉണ്ടായ അതിക്രൂരമായ കൂട്ടക്കൊലപാതകത്തിലും ദൃശ്യത്തിലെ സാദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലനടത
കോട്ടയം: അടുത്തകാലത്തായി കേരളത്തിൽ ഉണ്ടാകുന്ന കൊലപാതക സംഭവങ്ങളിലെല്ലാം മോഹൻലാൽ നായകനായ ഹിറ്റ് ചിത്രം 'ദൃശ്യം'ത്തിന്റെ തെളിവ് നശിപ്പിക്കൽ കേസുമായുള്ള ബന്ധങ്ങൾ മാദ്ധ്യമങ്ങൾ ചാർത്തിക്കൊടുത്തിരുന്നു. ഇപ്പോൾ കോട്ടയത്തെ പാറാമ്പുഴയിൽ ഉണ്ടായ അതിക്രൂരമായ കൂട്ടക്കൊലപാതകത്തിലും ദൃശ്യത്തിലെ സാദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലനടത്തിയത് അന്യസംസ്ഥാന തൊഴിലാളി ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ പൊലീസ് ഇയാളെ തപ്പി നടക്കുകയാണ്. എന്നാൽ, പ്രതി എവിടെ പോയെന്ന് മാത്രം ഇനിയും വ്യക്തമായിട്ടില്ല.
ഇതേക്കുറിച്ച് അന്വേഷിക്കുന്ന പൊലീസിന് മുന്നിൽ ദൃശ്യത്തിലെ ജോർ്ജ്ജുകുട്ടിയുടെ തന്ത്രം പ്രതി ജയ്‌സിങ് നടത്തിയോ എന്നാണ് സംശയം. അന്യസംസ്ഥാന തൊഴിലാളിയായ ജയസിങ് ദൃശ്യം സിനിമ കണ്ടാലും ഇല്ലെങ്കിലും അയാൾ പയറ്റിയത് ഈ സിനിമാ തന്ത്രം തന്നെയാണെന്നാണ് വിലയിരുത്തൽ. പൊലീസിനെ കബളിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ജയ്‌സിങ് ശ്രമിച്ചതാകുമെന്ന് പൊലീസ് സംശയിക്കുന്നു.
കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ പ്രതി, കന്യാകുമാരി-മുബൈ ജയന്തിജനത എക്സ്‌പ്രസ്സിൽ കൊല്ലപ്പെട്ട പ്രസന്നകുമാരിയുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് . ഇത് അന്വേഷണം വഴിതിരിച്ചുവിടാനാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫോൺ ലൊക്കേഷൻ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് ട്രെയിൻ അരിച്ചുപെറുക്കിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല.
മൊബൈൽ-ഫോൺ തിരച്ചിൽനടത്തിയ പൊലീസ്സംഘത്തിന് ലഭിച്ചില്ല. വീണ്ടും ഇതേ ട്രെയിനിന്റെ യാത്രയിലുടനീളം പലയിടങ്ങളിലും പ്രസന്നകുമാരിയുടെ ഫോൺ ലൊക്കേഷൻ ലഭിക്കുന്നതിനാൽ പൊലീസ് ജയന്തിജനത എക്സ്‌പ്രസ്സിന്റെ സിഗ്‌നൽ പിന്തുടരുകയാണ്. മറ്റുള്ളവരുടെ ഫോണുകൾ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. വ്യക്തിപരമായ വിവരങ്ങളൊന്നും അവശേഷിപ്പിക്കാതെയാണ് ജയ്‌സിംങ് രക്ഷപ്പെട്ടത്.
അതിനിടെ നാടിനെ നടുക്കിയ കൊലയാളിയുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു. നാട്ടുകാർ അറിയുന്ന ജയ്‌സിങാണ് കൊലപാതകം നടത്തിയതെന്ന് വിശ്വസിക്കാൻ പ്രയാസപ്പെട്ടിരിക്കയാണ് നാടുകാർ. ലുങ്കിയും ടീഷർട്ടു ധരിച്ചെത്തുന്ന നിഷ്‌കളങ്ക മുഖത്തിന്റെ ഉടമയാണ് നാട്ടുകാർക്ക് ജയ് സിങ്. എപ്പോഴും മൊബൈലിൽ എപ്പോഴും പാട്ടുകേട്ടുകൊണ്ട് നടക്കുന്ന പ്രകൃതക്കാരനാണ്. കാഴ്ചയിലും പെരുമാറ്റത്തിലും ഒരു പാവത്താനായിരുന്ന ജയ്‌സിങ് ഈ കൊടുംക്രൂരത ചൈയ്തന്ന് പ്രവീൺ നടത്തിയിരുന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവഞ്ചൂർ സ്വദേശി സിന്ധുവിന് വിശ്വസിക്കാൻ കഴിയുന്നില്ല. പ്രവീണുമായി നല്ല ബന്ധമായിരുന്നു. എന്തുപറഞ്ഞാലും ചെയ്യും.
അലക്കുജോലി അറിയില്ലായിരുന്ന ജയ്‌സിങിനെ ജോലി പഠിപ്പിച്ചത് പ്രവീണായിരുന്നു. ആശുപത്രിത്തുണി മാത്രമാണ് അവൻ തേച്ചിരുന്നത്. ഹിന്ദി മാത്രമേ അറിയൂ. 26 വയസ്സുണ്ടെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഹിന്ദി സിനിമകളുടെ പ്രേമിയായിരുന്നു ജയ് സിങ്. അമ്പലത്തിലെ പ്രസാദം ആരെങ്കിലും കൊടുത്താൽ അവൻ കൈകൂപ്പി തൊഴുന്ന ഭക്തനും കൂടിയായിരുന്നുവെന്നും നാട്ടുകാർ പറയുന്നത്.
തിരുവഞ്ചൂരിന് സമീപത്തെ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് ജയ് സിങ് കൊലപ്പെടുത്തിയെന്ന് പൊലീസ് പറുന്നത്. മോസ്‌കോ കവലയ്ക്കു സമീപം തുരുത്തേക്കവല മൂലേപ്പറമ്പിൽ റിട്ടയേഡ് ഹെൽത്ത് ഇൻസ്‌പെക്ടർ ലാലപ്പൻ( 59), ഭാര്യ കോട്ടയം ജില്ലാ ആശുപത്രിയിലെ പബ്ലിക് ഹെൽത്ത് നഴ്‌സ് പ്രസന്ന(54), മകൻ പ്രവീൺ ലാൽ(30) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ആസിഡ് ഒഴിച്ച ശേഷം കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. മോഷണശ്രമത്തിനിടെ കൊലപാതകം നടന്നുവെന്ന നിരീക്ഷണത്തിലാണ് പൊലീസ്.