- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേര് കൊറോണ; വയസ് 34; കോട്ടയംകാരി യുവതിക്ക് പണ്ട് അച്ചനിട്ട പേര് ഇന്ന് ചർച്ചയാകുന്നത് ഇങ്ങനെ
കോട്ടയം: ലോകമാകെ തന്റെ പേരിൽ പേടിക്കുന്നത് കണ്ട് അത്ഭുതപ്പെടുകയാണ് കോട്ടയം മള്ളുശ്ശേരി ഷൈൻ തോമസിന്റെ ഭാര്യ. 34കാരിയായ ഈ യുവതിയുടെ പേര് ഇന്ന് ലോകം മുഴുവൻ അറിയും. പേര് കേട്ടാൽ ഒന്ന് ഭയക്കുകയും ചെയ്യും. കൊറോണ എന്നാണ് ഈ യുവതിയുടെ പേര്! മാമോദീസ സമയത്ത് കായംകുളം ചൂളത്തെരുവ് സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. ജെയിംസ് ആണ് തനിക്ക് പേര് നൽകിയതെന്ന് കൊറോണ പറയുന്നു. മാതാപിതാക്കൾ പേര് കണ്ടുപിടിക്കാതിരുന്നതിനെ തുടർന്നാണ് വൈദികൻ ഇങ്ങനെയൊരു പേര് നൽകിയത്. സെയിന്റ് കൊറോണയുടെ ഓർമ്മദിനമായിതിനാലാണ് വൈദികൻ ഇങ്ങനെയൊരു പേര് നൽകിയത്.
വർഷങ്ങൾ കഴിഞ്ഞ 2020ൽ കോവിഡ് 19 ലോകത്ത് പിടിമുറിക്കിയപ്പോഴാണ് ആളുകൾ മഹാമാരിയുടെ പേരുള്ള കൊറോണയെ ശ്രദ്ധിച്ചത്. രോഗം വന്നതിന് ശേഷമാണോ പേരിട്ടത് എന്ന് പലരും ചോദിക്കുന്നുണ്ടെന്ന് കൊറോണ പറയുന്നു. ഷൈൻ തോമസിന്റെ ഭാര്യയായ കൊറോണയ്ക്ക് ഒൻപതും ഏഴും വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്. ടിനു എന്നാണ് കൊറോണയെ വീട്ടിൽ വിളിക്കുന്നത്.
മറുനാടന് ഡെസ്ക്