തിരുവനന്തപുരം: കൗമുദി ടെലിവിഷൻ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർ നിഖിൽ ദേവ് അന്തരിച്ചു. ഇരുപത്തിയൊമ്പത് വയസായിരുന്നു. സഹപ്രവർത്തകർക്കൊപ്പം നെടുമങ്ങാട് കല്ലാറിൽ എത്തിയ നിഖിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ആലപ്പുഴയാണ് സ്വദേശം. സംസ്‌കാരം പിന്നീട് നടക്കും.