കുവൈറ്റ്: കൊയിലാണ്ടി കൂട്ടം ഫേസ്‌ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ രൂപീകരിച്ചു. അബ്ബാസിയ ഓർമ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നജീബ്  മണമ്മലിന്റെ അധ്യക്ഷതയിൽ സാഹൂഹ്യ പ്രവർത്തകൻ  രാജഗോപാൽ ഇടവലത്ത് ഉദ്ഘാടനം നിർവഹിച്ചു. ബഷീർ ബാത്ത, അസീസ് തിക്കോടി, അബൂബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശാഹുൽ ഹമീദ് സ്വാഗതവും ഇല്ല്യാസ് ബാഹസ്സൻ നന്ദിയും പറഞ്ഞു.

കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മിറ്റിയുടെ ഏഴാമത്തെ ചാപ്റ്റർ ആണ് കുവൈറ്റിൽ രൂപം കൊണ്ടത്. നിലവിൽ ജി.സി.സി രാജ്യങ്ങളിലും  ഇന്ത്യയിലും അടക്കം ആറു ചാപ്റ്റർകൾ ഇപ്പോൾ ഉണ്ട്. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു.  വിവിധ തരം മത്സരങ്ങളും അംഗങ്ങൾക്കും കുട്ടികൾക്കും  വേണ്ടി അരങ്ങേറി.

ഗ്ലോബൽ കമ്മിറ്റിയുടെ അനുവാദത്തോടെ പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. ഇല്യാസ് ബാഹസ്സൻ (പ്രസിഡന്റ്), ശാഹുൽ ഹമീദ് (ജനറൽ സെക്രട്ടറി ) , ശഹൂർ അലി (ട്രഷറർ), നൗഫൽ ഉള്ളിയേരി, മന്ജ്ജുനാദ് (വൈസ് പ്രസിഡന്റ്), ദിലീപ് അരയാടത്, റിഹാബ് തൊണ്ടിയിൽ (സെക്രട്ടറി) , നജീബ് മണമ്മൽ (കോ ഓർഡിനേറ്റർ)
ഉപദേശക സമിതി അംഗങ്ങൾ: റഹൂഫ് മഷ്ഹൂർ,രാജഗോപാൽ എടവലത്, സാലിഹ് ബാത്ത, അബ്ദുള്ള കുരുവഞ്ചേരി  കൂടാതെ  പത്തംഗ  എക്‌സികുട്ടീവിനേയും ഏഴംഗ സ്ഥിരം ക്ഷണിതാക്കളേയും തെരഞ്ഞെടുത്തു.