- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളില്ലാത്ത ദമ്പതികളുടെ വീട്ടിൽ നിന്ന് കൈക്കുഞ്ഞിന്റെ കരച്ചിൽ കേട്ടു; നാട്ടുകാരുടെ സംശയത്തിൽ പൊലീസെത്തിയപ്പോൾ മൂന്ന് ദിവസം പ്രായമായ കുട്ടിയെ കണ്ടു; കോഴഞ്ചേരിയിലെ തട്ടിക്കൊണ്ട് പോകലിൽ ലീന കുടുങ്ങിയത് ഇങ്ങനെ
കോഴഞ്ചേരി: ജില്ലാ ആശുപത്രിയിൽ നിന്നു പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പൊലീസ് കണ്ടെത്തി. റാന്നി വച്ചൂച്ചിറ പുറത്തുപുരയ്ക്കൽ അനീഷിന്റെ ഭാര്യ ലീനയുടെ പക്കൽ നിന്നാണ് ഇന്നലെ ഏഴരയോടെ കുഞ്ഞിനെ കണ്ടെത്തിയത്. ലീനയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയെ വളർത്തുക എന്ന ഉദ്ദേശം മാത്രമായിരുന്നു ലീനക്കുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയിൽ പാസ്റ്റർ സജി-അനിതാ ദമ്പതികളുടെ നാലു ദിവസം പ്രായമായ മകനെയാണ് വ്യാഴാഴ്‌ച്ച രാവിലെ 11.10 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നു തട്ടിക്കൊണ്ടുപോയത്. റാന്നി വച്ചൂച്ചിറയിലെ ഇവരുടെ ഭർതൃഗൃഹത്തിൽനിന്നാണു കുട്ടിയെ കണ്ടെത്തിയത്. ലീനയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തേ, ലീന ആശുപത്രിയിൽ വരുന്നതും കുട്ടിയെ തട്ടിയെടുക്കുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസമാണു റാന്നി സ്വദേശികളായ സജി അനിത ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയത്. പത്ര-ദൃശ്യ മ
കോഴഞ്ചേരി: ജില്ലാ ആശുപത്രിയിൽ നിന്നു പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പൊലീസ് കണ്ടെത്തി. റാന്നി വച്ചൂച്ചിറ പുറത്തുപുരയ്ക്കൽ അനീഷിന്റെ ഭാര്യ ലീനയുടെ പക്കൽ നിന്നാണ് ഇന്നലെ ഏഴരയോടെ കുഞ്ഞിനെ കണ്ടെത്തിയത്. ലീനയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയെ വളർത്തുക എന്ന ഉദ്ദേശം മാത്രമായിരുന്നു ലീനക്കുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയിൽ പാസ്റ്റർ സജി-അനിതാ ദമ്പതികളുടെ നാലു ദിവസം പ്രായമായ മകനെയാണ് വ്യാഴാഴ്‌ച്ച രാവിലെ 11.10 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നു തട്ടിക്കൊണ്ടുപോയത്. റാന്നി വച്ചൂച്ചിറയിലെ ഇവരുടെ ഭർതൃഗൃഹത്തിൽനിന്നാണു കുട്ടിയെ കണ്ടെത്തിയത്. ലീനയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തേ, ലീന ആശുപത്രിയിൽ വരുന്നതും കുട്ടിയെ തട്ടിയെടുക്കുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസമാണു റാന്നി സ്വദേശികളായ സജി അനിത ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയത്. പത്ര-ദൃശ്യ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത് ചർച്ചയായി.
ഇതിനിടെയാണ് വച്ചൂച്ചിറയിൽ നിന്ന് പൊലീസിന് വിവരം കിട്ടുന്നത്. കുട്ടികളില്ലാത്ത ദമ്പതികളുടെ വീട്ടിൽ നിന്ന് അസ്വാഭാവിക സാഹചര്യത്തിൽ കുട്ടിയുടെ കരച്ചിൽ കേട്ടു. സംശയം തോന്നിയവരാണ് ഇത് പൊലീസിനെ അറിയിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായി. അങ്ങനെയാണ് പൊലീസ് ഈ വീട്ടിലെത്തിയതും കുട്ടിയെ കണ്ടെത്തിയതും. കുട്ടികളില്ലാത്ത ദുഃഖത്തിലാണ് ലീന ഇത് ചെയ്തതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
റാന്നി മാടത്തുംപടി കാവുംമൂലയിൽ സജി ചാക്കോ, അനിത ദമ്പതിമാരുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 11 നാണ് ആശുപത്രി ജീവനക്കാരി എന്ന നിലയിൽ അച്ഛനിൽ നിന്ന് കുഞ്ഞുമായി സ്ത്രീ കടന്നുകളഞ്ഞത്. കുഞ്ഞിനെ മോഷ്ടിച്ചു എന്ന് കരുതുന്ന സ്ത്രീയുടെ വ്യക്തമായ ചിത്രങ്ങൾ ആശുപത്രിയിലെ സിസി ടിവിയിൽ നിന്ന് കണ്ടെടുത്തിരുന്നു. 30 വയസ് പ്രായം വരുന്ന സ്ത്രീ മാർച്ച് എട്ടിനും ആശുപത്രിയിൽ ഉണ്ടായിരുന്നു എന്നും വിവരം ലഭിച്ചിരുന്നു. ആശുപത്രിക്ക് സമീപമുള്ള മൊബൈൽ ടവ്വറിൽ കേന്ദ്രീകരിച്ചുള്ള ഫോൺവിളികളും പൊലീസ് ശേഖരിച്ചിരുന്നു. സ്ത്രീയുടെത് എന്ന് കരുതുന്ന ചില വിവരങ്ങൾ പൊലീസിന് കിട്ടിയതായി രാവിലെ തന്നെ വിവരമുണ്ടായിരുന്നു.
റാന്നി ചെല്ലക്കാട് സ്വദേശിയായ അനിതയെ 2012 ലാണ് സജി വിവാഹം കഴിച്ചത്. ഡൽഹിയിൽ നേഴ്‌സായിരുന്ന അനിത വിവാഹ ത്തിന് ശേഷം ജോലി ഉപേക്ഷിച്ച് ഭർത്താവിന്റെ കൂടെ ക്രിസ്തീയ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കങ്ങഴ സ്വദേശി യായ സജി ബഥേൽ അസംബ്ലി ക്രിസ്ത്യൻ സഭയിലെ പാസ്റ്ററായി പ്രവർത്തിച്ചുവരി കയായിരുന്നു. കഴിഞ്ഞ അഞ്ചിനു രാവിലെ 6.30ഓടെയാണ് അനിതയെ ജില്ലാ ആശുപ ത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. 8.30 ഓടുകൂടി ഇവർ ഒരു ആൺ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. സംഭവം നടക്കുന്ന ഒമ്പതിനു രാവിലെ പ്രസവ വാർഡിൽ നിന്നും കുഞ്ഞിനെയെടുത്ത് പുറത്തിരുന്ന സജിയുടെ കൈ യിൽ കൊടുത്തിട്ട് വസ്ത്രങ്ങളും മറ്റും അലക്കുന്നതിനായി മാതാവ് പമ്പാനദിയിലെ ചന്തക്കടവിൽ പോയ സമയത്താണ് പ്രസവ വാർ ഡിലെത്തി അനിതയോട് പരിചയ ഭാവം നടിച്ച് യുവതി കുശലാ ന്വേഷണം നടത്തിയത്. ഭർത്താവ് പാസ്റ്ററാണെന്നും താനും ഒരു സഭാ വിശ്വാസിയാണെന്നും പറഞ്ഞ് യുവതി കൂടുതൽ അടുപ്പം കാണിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വാർഡിനു പുറത്ത് കുഞ്ഞുമായി കാത്തിരുന്ന സജിയുടെ അരികിൽ യുവതി എത്തുന്നത്. തുടർന്ന് ഇയാളെ പരിചയപെട്ട യുവതി കുഞ്ഞിന് പാല് കൊടുക്കാൻ ഡോക്ടർ നിർദേശിച്ചെന്നും പറഞ്ഞ് കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു. കുഞ്ഞുമായി വാർഡിലേക്കു തന്നെ തിരികെ കയറിയ യുവതി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി കടന്നു കളയുകയായിരുന്നു.
നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതു കൃത്യമായ ആസൂത്രണത്തോടെയെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. സംഭവത്തലേന്നു യുവതി ആശുപത്രിയിലെത്തുന്നതുമുതൽ കുഞ്ഞുമായി കടക്കുന്നതുവരെയുള്ള മുഴുവൻ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. ആശുപത്രിയിൽ തങ്ങി ബന്ധുക്കളുമായി സൗഹൃദം സ്ഥാപിച്ചാണു കുട്ടിയെ കടത്തിയത്. ആശുപത്രി പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ കയറിയായിരുന്നു ഇവർ സ്ഥലം വിട്ടത്. പിന്നീട് ഓട്ടോറിക്ഷക്കാരനെ പൊലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായത്. ഓട്ടോയിൽ കയറിയ യുവതി കാരംവേലിയിൽ ഇറങ്ങിയതായി തെളിഞ്ഞു.
നിരവധിപ്പേരിൽനിന്ന് മൊഴിയെടുത്ത പൊലീസ് മൊബൈൽ വിളികളുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. പ്രതിക്കായി പ്രധാന സ്ഥലങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസും പതിപ്പിച്ചിരുന്നു. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.