- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴഞ്ചേരിയിലെ വികസനസ്തംഭനത്തിൽ പൗരാവലിയുടെ സത്യഗ്രഹം; ജോജി കാവുംപടിക്കലിന്റെ സമരത്തിനു പിന്തുണയുമായി കോൺഗ്രസും സിപിഐയും ജനതാദളും; മുഖംതിരിച്ച് വീണാ ജോർജ് ഉൾപ്പെടെയുള്ള സിപിഎമ്മിലെ ഔദ്യോഗികപക്ഷ നേതാക്കൾ
പത്തനംതിട്ട: കോഴഞ്ചേരി പഴയതെരുവിൽ അപകടങ്ങൾ പതിവായിട്ടും പരിഹാര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോഴഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ സത്യഗ്രഹം. പഴയതെരുവിലും ടൗണിന്റെ മറ്റു പ്രദേശങ്ങളിലും രണ്ടു വർഷമായി അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളിലും മരണങ്ങളിലും അധികാരികളുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോപിച്ചാണ് സത്യഗ്രഹം. ഇതുസംബന്ധിച്ച് സ്ഥലം എംഎഎൽഎ വീണാ ജോർജ്, പഞ്ചായത്ത് അധികൃതർ പൊതുമരാമത്തു വകുപ്പ് എന്നിവർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പൗരാവലി സത്യഗ്രഹവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ജില്ലയിലെ മുതിർന്ന സി.പി.എം നേതാവ് ചെറിയാൻ കാവുംപടിക്കലാണ് പൗരാവലിയുടെ അധ്യക്ഷൻ. കോൺഗ്രസ് നേതാക്കളായ മോട്ടി ചെറിയാൻ, ലീബ ബിജി, ജനതാദൾ(സെക്കുലർ) നേതാവ് ബിജോ പി മാത്യു, സിപിഐ. നേതാവ് പ്രകാശ് മൂലയിൽ, ബിജെപി. നേതാവ് ഷാജി പള്ളിപീടികയിൽ തുടങ്ങിയവരാണ് പൗരാവലിയുടെ നേതൃനിരയിലുള്ളത്. ജോജി കാവുംപടിക്കലിന്റെ സത്യാഗ്രഹത്തിന് മിക്ക രാഷ്ട്രീയ പാർട്ടികളും പിന്ത
പത്തനംതിട്ട: കോഴഞ്ചേരി പഴയതെരുവിൽ അപകടങ്ങൾ പതിവായിട്ടും പരിഹാര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോഴഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ സത്യഗ്രഹം.
പഴയതെരുവിലും ടൗണിന്റെ മറ്റു പ്രദേശങ്ങളിലും രണ്ടു വർഷമായി അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളിലും മരണങ്ങളിലും അധികാരികളുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോപിച്ചാണ് സത്യഗ്രഹം.
ഇതുസംബന്ധിച്ച് സ്ഥലം എംഎഎൽഎ വീണാ ജോർജ്, പഞ്ചായത്ത് അധികൃതർ പൊതുമരാമത്തു വകുപ്പ് എന്നിവർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പൗരാവലി സത്യഗ്രഹവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ജില്ലയിലെ മുതിർന്ന സി.പി.എം നേതാവ് ചെറിയാൻ കാവുംപടിക്കലാണ് പൗരാവലിയുടെ അധ്യക്ഷൻ. കോൺഗ്രസ് നേതാക്കളായ മോട്ടി ചെറിയാൻ, ലീബ ബിജി, ജനതാദൾ(സെക്കുലർ) നേതാവ് ബിജോ പി മാത്യു, സിപിഐ. നേതാവ് പ്രകാശ് മൂലയിൽ, ബിജെപി. നേതാവ് ഷാജി പള്ളിപീടികയിൽ തുടങ്ങിയവരാണ് പൗരാവലിയുടെ നേതൃനിരയിലുള്ളത്. ജോജി കാവുംപടിക്കലിന്റെ സത്യാഗ്രഹത്തിന് മിക്ക രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സപിഎമ്മിലെ ഒരു വിഭാഗവും സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പ്രത്യേക താൽപര്യപ്രകാരം കോഴഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്റർ അനുവദിച്ചെങ്കിലും എംഎൽഎയുടെ അനാസ്ഥയെ തുടർന്ന് നടപടിയുണ്ടായില്ലെന്നും ജോജി കാവുംപടിക്കൽ ആരോപിച്ചു. ഫയർ സ്റ്റേഷൻ അനുവദിച്ചെങ്കിലും അതും യാഥാർഥ്യമായില്ല. കോഴഞ്ചേരിപ്പാലത്തിന്റെ പണി എത്രയും വേഗം ആരംഭിക്കണമെന്നും വൺവേ സമ്പ്രദായവും പാർക്കിങ് നിയന്ത്രണവും കർശനമായി നടപ്പാക്കണമെന്നും ജോജി കാവുംപടിക്കൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ ഏതറ്റംവരെയും പോകാൻ താൻ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
എബിൻ ജോൺ തെക്കേമലയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസുകാരും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി. പഞ്ചായത്തംഗം അഡ്വ .ശ്രീരാജ് ദേവരാജൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശോക് ഗോപിനാഥ്, ഗോപു കുറുംതോട്ടിക്കൽ, ലിബു മലയിൽ, ജോബിൻ നാരങ്ങാനം, നേജോ മെഴുവേലി, ലീബ ബിജി എന്നിവരാണ് സമരപന്തലിൽ എത്തിയത്.
കോൺഗ്രസ്, സിപിഐ, ജനതാദൾ (സെക്കുലർ) എന്നീ രാഷ്ട്രീയകക്ഷികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാബു കോയിക്കലേത്ത്, വീണ ജോർജ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി. ഈശോ, അനു. എം. വർഗീസ് ചെറുവെട്ടലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സി.പി.എം സമരത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ പാർട്ടിയിലെ ഒരു വിഭാഗം സത്യഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തിറങ്ങിയതും ശ്രദ്ധേയമാണ്.