- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് നഗരത്തെ ഞെട്ടിച്ച് അമ്മയും മൂന്നു പെൺകുട്ടികളും റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ; മരിച്ച മൂന്നുപേരും 14 വയസിനു താഴെയുള്ളവർ; പരിസരവാസികളല്ലെന്ന് സൂചന; മക്കളുമായി യുവതി ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നെന്നു നിഗമനം
കോഴിക്കോട്: പുതിയങ്ങാടിയിൽ യുവതിയെയും മൂന്നു പെൺകുട്ടികളെയും ട്രെയിൻ തട്ടി മരിച്ച നിലിയിൽ കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അമ്മയും മക്കളുമാണെന്നാണ് കരുതുന്നത്. ആത്യഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് പുതിയങ്ങാടിയിൽ റെയിൽവേ ട്രാക്കിനു സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്. പെൺകുട്ടികൾ മൂന്നു പേരും 14 വയസിനു താഴെയുള്ളവരാണ്. സംഭവം അറിഞ്ഞ് നിരവധിപ്പേർ സ്ഥലത്തെത്തി. ഇവർക്കാർക്കും മരിച്ചവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പുതിയങ്ങാടി പരിസരത്തുള്ളവരല്ല ഇവരെന്നാണ് നിഗമനം. നാലുപേരും ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് അരംഭിച്ചു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ അടക്കം കൈമാറാൻ മറ്റു സ്റ്റേഷനുകളിൽ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്: പുതിയങ്ങാടിയിൽ യുവതിയെയും മൂന്നു പെൺകുട്ടികളെയും ട്രെയിൻ തട്ടി മരിച്ച നിലിയിൽ കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അമ്മയും മക്കളുമാണെന്നാണ് കരുതുന്നത്. ആത്യഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് പുതിയങ്ങാടിയിൽ റെയിൽവേ ട്രാക്കിനു സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്. പെൺകുട്ടികൾ മൂന്നു പേരും 14 വയസിനു താഴെയുള്ളവരാണ്. സംഭവം അറിഞ്ഞ് നിരവധിപ്പേർ സ്ഥലത്തെത്തി. ഇവർക്കാർക്കും മരിച്ചവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പുതിയങ്ങാടി പരിസരത്തുള്ളവരല്ല ഇവരെന്നാണ് നിഗമനം.
നാലുപേരും ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് അരംഭിച്ചു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ അടക്കം കൈമാറാൻ മറ്റു സ്റ്റേഷനുകളിൽ അറിയിച്ചിട്ടുണ്ട്.
Next Story