- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാറുകാരന്റെ ബിൽ അതേപടി അംഗീകരിക്കുന്നില്ല; പണിയുടെ നിലവാരവും പരിശോധിക്കുന്നു; കലിപൂണ്ട കോഴിക്കോട് എംപി കലക്ടറേറ്റിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി; ഖജനാവ് കൊള്ളയടിക്കാൻ ആരേയും അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് കലക്ടർ ബ്രോയും
കോഴിക്കോട്: കളക്ടർ ബ്രോ പ്രശാന്തിനെതിരെ കോഴിക്കോട് എംപി എംകെ രാഘവൻ വീണ്ടും രംഗത്ത്. എംപി ഫണ്ട് വിനിയോഗത്തിൽ കളക്ടർ ഏർപ്പെടുത്തിയ കർശന നിരീക്ഷണങ്ങളാണ് എംപിയെ ചൊടിപ്പിച്ചത്. ഇതിന്റെ പേരിൽ കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരോട് എംപി തട്ടിക്കയറി. ഭീഷണിപ്പെടുത്തുകയും ചെയ്തു. കളക്ടർ ഓഫീസിൽ ഇല്ലായിരുന്ന സമയത്തായിരുന്നു എംപിയുടെ നടപടി. എംപി ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുമ്പോൾ അതിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളിൽ കളക്ടർക്ക് പരിശോധന നടത്താൻ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം. ഇത് പാടില്ലെന്നും താൻ പണി അനുവദിച്ചാൽ ആ തുകയെല്ലാം കരാറുകാരന് കൈമാറണമെന്നുമാണ് എംപിയുടെ നിലപാട്. കരാറുകാരൻ എഴുതി തരുന്ന ബിൽ അതേ പടി അംഗീകരിക്കണം. അല്ലാതെ അതിൽ പരിശോധന വേണ്ടെന്നും എംപി പറയുന്നു. എന്നാൽ സർക്കാർ ഖജനാവിൽ നിന്നുള്ള തുക കരാറുകാർ അന്യായമായി കൊണ്ടു പോകുന്നത് അനുവദിക്കില്ലെന്നാണ് കളക്ടറുടെ പക്ഷം. അതുകൊണ്ട് തന്നെ എംപി ഫണ്ട് പ്
കോഴിക്കോട്: കളക്ടർ ബ്രോ പ്രശാന്തിനെതിരെ കോഴിക്കോട് എംപി എംകെ രാഘവൻ വീണ്ടും രംഗത്ത്. എംപി ഫണ്ട് വിനിയോഗത്തിൽ കളക്ടർ ഏർപ്പെടുത്തിയ കർശന നിരീക്ഷണങ്ങളാണ് എംപിയെ ചൊടിപ്പിച്ചത്. ഇതിന്റെ പേരിൽ കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരോട് എംപി തട്ടിക്കയറി. ഭീഷണിപ്പെടുത്തുകയും ചെയ്തു. കളക്ടർ ഓഫീസിൽ ഇല്ലായിരുന്ന സമയത്തായിരുന്നു എംപിയുടെ നടപടി.
എംപി ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുമ്പോൾ അതിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളിൽ കളക്ടർക്ക് പരിശോധന നടത്താൻ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം.
ഇത് പാടില്ലെന്നും താൻ പണി അനുവദിച്ചാൽ ആ തുകയെല്ലാം കരാറുകാരന് കൈമാറണമെന്നുമാണ് എംപിയുടെ നിലപാട്. കരാറുകാരൻ എഴുതി തരുന്ന ബിൽ അതേ പടി അംഗീകരിക്കണം. അല്ലാതെ അതിൽ പരിശോധന വേണ്ടെന്നും എംപി പറയുന്നു. എന്നാൽ സർക്കാർ ഖജനാവിൽ നിന്നുള്ള തുക കരാറുകാർ അന്യായമായി കൊണ്ടു പോകുന്നത് അനുവദിക്കില്ലെന്നാണ് കളക്ടറുടെ പക്ഷം. അതുകൊണ്ട് തന്നെ എംപി ഫണ്ട് പ്രകാരം നടത്തുന്ന പണികളിൽ കർശന പരിശോധനയും കളക്ടറേറ്റിലെ ജീവനക്കാർ നടത്തി. ഇതോടെ കരാറുകാർ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ഇതാണ് എംപിയുടെ കളക്ടറേറ്റിലെത്തിയുള്ള വിരട്ടലിന് കാരണമെന്നാണ് കളക്ടറേറ്റിലെ ജീവനക്കാർ പറയുന്നത്.
എംപി ഫണ്ടിന്റെ വിനിയോഗത്തിന് കളക്ടർ എതിരാണെന്ന് വരുത്താനാണ് ബോധപൂർവ്വമായ ശ്രമം. എന്നാൽ പണികൾ അനുവദിക്കാതിരിക്കാനല്ല കളക്ടർ ശ്രമിക്കുന്നതെന്നാണ് യാഥാർത്ഥ്യം. വിവിധ പണികൾക്ക് പാസായി വരുന്ന തുക പ്രസ്തുത ജോലിക്ക് ആവശ്യമുണ്ടോ എന്ന് പരിശോധിക്കും. ഇതിനൊപ്പം പൂർത്തിയായ ജോലികളുടെ കൃത്യതയും ഉറപ്പാക്കും. ഖജനാവിലെ പണം പാഴായി പോകുന്നില്ലെന്ന് ഉറപ്പാക്കാൻ എംപി ഫണ്ടുകളുടെ വിനിയോഗത്തിൽ ശ്രദ്ധിക്കേണ്ടത് കളക്ടറുടെ ഉത്തരവാദിത്തമാണ്. ഇതിനെ തടസ്സപ്പെടുത്തുന്നവർ ഖജനാവിലെ പണം കരാറുകാർക്ക് വെറുതെ നൽകാൻ ശ്രമിക്കുന്നവരാണെന്നാണ് കളക്ടറേറ്റിലെ ജീവനക്കാർ പറയുന്നത്. കരാറുകാർ കൊണ്ടു വരുന്ന ബിൽ അതേ പോലെ അംഗീകരിക്കില്ലെന്ന് തന്നെയാണ് കളക്ടറുടെ നിലപാടും.
ഇതിനെതിരെയാണ് എംപി പ്രതിഷേധവുമായി എത്തിയത്. എംപി ഫണ്ടിൽ ഒരു പരിശോധനയും നടത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം വയ്ക്കൽ. കളക്ടർ സ്ഥലത്ത് ഇല്ലെന്ന് മനസ്സിലാക്കിയാവാം എംപി എത്തിയതെന്നും അവർ പറയുന്നു. ഏറെ നാളായി കളക്ടർക്കെതിരെ എംപി പ്രതിഷേധത്തിലാണ്. ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല എത്തിയപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രശാന്ത്. ആ സമയത്ത് തന്നെ രാഷ്ട്രീയക്കാരുടെ ആവശ്യങ്ങളൊന്നും പ്രശാന്ത് അംഗീകരിച്ചിരുന്നില്ല. ഇത് കോൺഗ്രസുകാരിൽ അതൃപ്തിയുണ്ടാക്കുകയും ചെയ്തു. കോഴിക്കോട് കളക്ടറായപ്പോഴും ഈ അതൃപ്തി തുടർന്നു. അതിലെ ഒടുവിലത്തെ വിവാദം മാത്രമാണ് എംപി രാഘവന്റെ എംപി ഫണ്ടിനെ ചൊല്ലിയുള്ള കളക്ടറേറ്റിലെ ബഹളം വയ്‌പ്പും.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ കരാറുകാർക്ക് മുഴുവൻ തുകയും അനുവദിക്കണമെന്ന് കളക്ടറോട് എംപി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിന് മുമ്പേ എംപി ഫണ്ടിലെ തുക കരാറുകാർക്ക് കിട്ടിയെന്ന് ഉറപ്പാക്കാനായിരുന്നു അത്. എന്നാൽ പരിശോധനയിൽ പണികളിൽ പലതിലും പ്രശ്നങ്ങൾ കളക്ടറുടെ ഓഫീസ് കണ്ടെത്തി. ഇതോടെ കരാറുകാർക്ക് ബിൽ പാസായി കിട്ടിയതുമില്ല. ഇതാണ് എംപിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എംപി ഫണ്ടിൽ അവസാന വാക്ക് താനാണെന്നും മറ്റാരും ഇത് പരിശോദിക്കേണ്ടന്നുമാണ് രാഘവന്റെ നിലപാട്. എന്നാൽ പണികളുടെ ശുപാർശയ്ക്ക് മാത്രമേ എംപിക്ക് അവകാശമുള്ളൂ. കാശ് വിനിയോഗത്തിനുള്ള അവകാശം പോലും ജില്ലാ ഭരണകൂടത്തിനാണെന്നതാണ് യാഥാർത്ഥ്യം. ഇത് അംഗീകരിക്കാൻ എംപി തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. എംപി ഫണ്ടിലെ പണിയിൽ എന്തെങ്കിൽ കൃത്രിമത്വം ഉണ്ടെന്ന് വന്നാൽ അതിൽ കളക്ടർക്ക് മാത്രമാകും ഉത്തരവാദിത്തം. അന്ന് എംപിക്ക് കൈകഴുകുകയും ചെയ്യാം. അതുകൊണ്ട് തന്നെ വ്യക്തമായ പരിശോധനയ്ക്ക് ശേഷമേ ബില്ലുകൾ അംഗീകരിക്കൂവെന്നാണ് കളക്ടറേറ്റിന്റെ നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ കോഴിക്കോട് കലക്ടർക്കെതിരെ എംപി രംഗത്ത വന്നിരുന്നു എംപിയുടെ ശുപാർശയിൽ കലക്ടറേറ്റിൽ താൽകാലിക ഡ്രൈവർമാരായി നിയമനം കിട്ടിയ രണ്ടു പേരെ ജോലിയിൽ നിന്നു പിരിച്ചുവിട്ട കലക്ടറുടെ നടപടിയാണു എംപിയെ ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലാ വരണാധികാരിയായ കളക്ടർക്ക് അധികാരം വർദ്ധിച്ചു. ഇത് യഥാവിധി വിനിയോഗിക്കുന്നതാണ് പ്രശാന്തിനെതിരെ രാഷ്ട്രീയ നേതാക്കൾ രംഗത്ത് വരാൻ കാരണമെന്ന് അന്ന് തന്നെ വിലയിരുത്തലുകളെത്തി. കോഴിക്കോട് കളക്ടർക്ക് ലഭിക്കുന്ന ജനകീയ പിന്തുണ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണം. അതിന് മുമ്പ് കളക്ടർ ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്ന് കെ സി അബു ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിവാദവും ഉയർന്നുവന്നു. അതിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശ്നത്തിൽ ഇടപെട്ടു. അങ്ങനെ താൽകാലിക വെടിനിർത്തലുണ്ടായി.
2015 ഫെബ്രുവരിയിലാണ് എൻ. പ്രശാന്ത് കോഴിക്കോട് കളക്ടർ പദവി ഏറ്റെടുക്കുന്നത്. അന്ന് മുതൽ സാധാരണക്കാരായ ജനങ്ങൾക്ക് പ്രധാന്യം നൽകിക്കൊണ്ട് നിരവധി പദ്ധതികളാണ് അദ്ദേഹം ജില്ലയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടിണികിടക്കുന്നവർക്ക് ഭക്ഷണം നൽകുക എന്ന ദൗത്യവുമായാണ് ഓപ്പറേഷൻ സുലൈമാനി എന്ന പദ്ധതി അദ്ദേഹം ആദ്യമായി നഗരത്തിൽ ആവിഷ്‌കരിക്കുന്നത്. കംപാഷനേറ്റ് കോഴിക്കോട് എന്ന കർമ്മപദ്ധതിയുടെ ഉൾപ്പെടുന്നതാണ് ഇവയെല്ലാം. ഭക്ഷണം കഴിക്കാനില്ലാത്തവർക്ക് ആരുടെ മുമ്പിലും കൈനീട്ടാതെ അന്തസായി ഭക്ഷണം കഴിക്കാൻ ഇത് വഴി സാധിച്ചു. നഗരത്തിലെ ഹോട്ടൽ ഉടമകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യക്കാർക്ക് കൂപ്പൺ നൽകിയാൽ നഗരത്തിലെ തിരഞ്ഞെടുത്ത ഹോട്ടലുകളിൽ നിന്നും നല്ല ഭക്ഷണം ലഭിക്കും. ആരുടെയും മുമ്പിൽ യാചിക്കാതെ മാന്യമായ രീതിയിൽ ഇവിടെനിന്നും ഇവർക്കും ഭക്ഷണം വിളമ്പി നൽകപ്പെടും.
വിദേശ രാജ്യങ്ങളിലും മറ്റും നിലനിൽക്കുന്ന പെൻഡിങ് കോഫി സമ്പ്രദായത്തിലാണ് കോഴിക്കോടും പദ്ധതി തയാറാക്കിയത്. വിദേശരാജ്യങ്ങളിൽ കോഫി ഷോപ്പുകളിലും മറ്റും ചായ കുടിക്കാൻ എത്തുന്നവർ എണ്ണത്തിൽ കൂടുതൽ ചായ ഓർഡർ ചെയ്യുകയും പണമടക്കുകയും ചെയ്യും. മൂന്നു പേർ ചേർന്ന് അഞ്ച് ചായയാണ് ഓർഡർ ചെയ്യുന്നതെങ്കിൽ ബാക്കിയുള്ള രണ്ട് ചായ പെൻഡിങ് കോഫി വിഭാഗത്തിലേക്ക് പോകും. ദരിദ്രരായ ആളുകൾ പെൻഡിങ് കോഫി ഉണ്ടോ എന്ന് അന്വേഷിച്ചു വരുമ്പോൾ കടയിലെ ജീവനക്കാർ അത് അവർക്ക് നൽകുന്നു. ഈ മാതൃകയുടെ മറ്റൊരു വകഭേദമാണ് കോഴിക്കോട്ട് ഇപ്പോൾ അവതരിപ്പിക്കുന്നത്. ഇത്തരത്തിൽ താഴെത്തട്ടിലുള്ള ജനങ്ങൾക്ക് വരെ ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികൾ കളക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
കളക്ടറെ മാറ്റാൻ കഴിഞ്ഞ വർഷം ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും നീക്കമുണ്ടായിരുന്നെങ്കിലും ബഹുജന പ്രക്ഷോഭത്തിലൂടെ പൊതുജനം ഇതിനെ എതിർക്കുകയായിരുന്നു. ഭരണകാര്യത്തിൽ സുതാര്യതയും ഗുണമേന്മയും ഉറപ്പ് വരുത്തുന്നതാണ് തന്റെ വിജയമന്ത്രമെന്നാണ് 35 കാരനായ കളക്ടർ പറയുന്നത് ലെജൻഡ് ഓഫ് കോഴിക്കോട് ആണ്' ആണ് എൻ.പ്രശാന്ത് നഗരത്തിൽ നടപ്പിലാക്കാനിരിക്കുന്ന ഏറ്റവും പുതിയ പദ്ധതി. കോഴിക്കോട് നഗരത്തിലെ അറിയപ്പെടാതെ പോയ നല്ലവരായ മനുഷ്യരെ ലോകത്തിന് പരിചയപ്പെടുത്തുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം. കോഴിപീഡിയ എന്നത് നഗരത്തിന്റെ പൗരാണികതെയും സംസ്‌കാരത്തെയും ക്രോഡീകരിച്ച് രേഖപ്പെടുത്തി വെക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശം. ഇത്തരം ജനകീയ ഇടപെടലിലൂടെ കോഴിക്കോടിന്റെ മുഖമായി കളക്ടർ മാറി. ഇത് തന്നെയാണ് കോൺഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചതും. എംപി ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകൾ അനുവദിക്കില്ലെന്ന നിലപാടാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.