കോഴിക്കോട്: കോഴിക്കോട് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. യാത്രക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയാണ് അറസ്റ്റിലായത്. ചെന്നൈ-മംഗലാപുരം തീവണ്ടിയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ട്രെയിനിലെ സീറ്റിനടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ. സ്ത്രീയെ ചോദ്യം ചെയ്യുകയാണ്. യാത്രക്കാരിയുടേതാണോ ഈ സ്‌ഫോടക വസ്തുക്കൾ എന്ന് കണ്ടെത്താനായിട്ടില്ല. ഡിക്ടണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തി. അതീവ രഹസ്യമായി കൊണ്ടു വന്ന സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇതു കണ്ടെത്തിയ സീറ്റിന് മുകളിൽ ഇരുന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ അവർക്ക് ഇതിൽ പങ്കില്ലെന്നാണ് അവരുടെ നിലപാട്. ഇതു പൊലീസ് പരിശോധിക്കുന്നുണ്ട്. ആരെങ്കിലും രഹസ്യമായി കടത്താൻ ശ്രമിച്ചതാകാം ഇതെന്നും വിലയിരുത്തലുണ്ട്. പൊലീസ് വിശദ അന്വേഷണം നടത്തും. റെയിൽവേ പൊലീസും സംഭവം ഗൗരവത്തോടെ കണ്ടെത്തിയിട്ടുണ്ട്.