- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺക്രീറ്റ് ചോർന്ന് ടോയ്ലറ്റിലെ മലിനജലം ഓഫീസിനുള്ളിൽ; ദുർഗന്ധത്താൽ രണ്ടാഴ്ചയായി ഓഫീസിനുള്ളിൽ പ്രവേശിക്കാനാവാതെ ജീവനക്കാർ; സ്ത്രീകളടക്കമുള്ളവർ ജോലി ചെയ്യുന്നത് വരാന്തയിൽ്; വിവിധ ആവശ്യങ്ങൾക്ക് ആളുകൾ എത്തുന്ന കോഴിക്കോട് ഐ.സി.ഡി.എസ് ഓഫീസിലെ ദുരിതം അറിയിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ
കോഴിക്കോട് : വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഐ.സി.ഡി.എസ് അർബൻ വൺ ഓഫീസിന്റെ കോൺക്രീറ്റ് ചോർന്ന് അകത്തേക്ക് മൂത്രം കലർന്ന വെള്ളം ഒഴുകുന്നു. ലിങ്ക് റോഡിലെ കാലിക്കറ്റ് ഡവലപ്മെന്റ് അതോരിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അർബൻ വൺ ഓഫീസിൽ രണ്ടാഴ്ചയോളമായി മുകൾ നിലയിലെ ടോയ്ലറ്റിൽ നിന്നുള്ള മൂത്രം കലർന്ന വെള്ളം ഒഴുകിയെത്തുകയാണ്.
ഓഫീസിനുള്ളിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയാത്തതിനാൽ വരാന്തയിൽ കസേരയിട്ട് ജോലി ചെയ്യുകയാണ് ജീവനക്കാർ. കോർപറേഷൻ അധികൃതരെ ഉൾപ്പെടെ വിവരം അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഓഫീസിലെ ഫയൽ സൂക്ഷിക്കുന്ന ഷെൽഫുകളോട് ചേർന്ന് കോൺക്രീറ്റിനുള്ളിലൂടെ മൂത്രം കലർന്ന വെള്ളം ഒഴുകുന്നത്. മാലിന്യം ഇറ്റിവീഴുന്നത് കാരണം ഷെൽഫുകൾ തുറക്കാൻ കഴിയുന്നില്ല.
ചുമർ എല്ലാ സമയവും നനഞ്ഞു നിൽക്കുന്നതിനാൽ ഷോക്ക് അടിക്കുമോ എന്ന പേടിയും ഓഫീസിലെ ജീവനക്കാരുണ്ട്. ദുർഗന്ധം കാരണം മൂക്ക് പൊത്തി മാത്രമെ ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയു.മുകളിലെ ടോയ്ലറ്റിൽ നിന്ന് നേരത്തെ തന്നെ ചെറുതായി ലീക്ക് ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുമ്പാണ് വെള്ളം ഒഴുകിയിറങ്ങാൻ തുടങ്ങിയതെന്ന് ജീവനക്കാർ പറഞ്ഞു.
ഇരുപത്തിയാറ് ജീവനക്കാർ ഈ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഇരുപത്തിനാലും വനിതകളാണ്. അംഗൻവാടികളുടെയും ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾക്കായി നൂറു കണക്കിനാളുകൾ ദിവസവും ഇവിടെയെത്തുന്നുണ്ട്. ഓഫീസിലെത്തുന്നവർക്ക് ബന്ധപ്പെട്ട ഫയലുകൾ എടുത്തു കൊടുക്കാൻ ജീവനക്കാർക്ക് കഴിയുന്നില്ല.
ന്യൂസ് ഡെസ്ക്