- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാമജപയജ്ഞത്തിൽ പങ്കെടുക്കരുത്; പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കരുത്; ആറു മണിക്കൂർ കൊണ്ട് തിരിച്ച് നിലയ്ക്കലിൽ എത്തണം; പൊലീസിന്റെ എല്ലാ വ്യവസ്ഥയും അംഗീകരിച്ച് ഹിന്ദു ഐക്യവേദി നേതാവ് സന്നിധാനത്തേക്ക്; ശശികലയുടെ സന്നിധാന ദർശനത്തിന്റെ പശ്ചാത്തലത്തിൽ പമ്പയിലും ശബരിമലയിലും അതീവ ജാഗ്രതയിൽ പൊലീസ്; കൊച്ചുമക്കളുമായി ശശികലയുടെ മലചവിട്ടൽ ചോറൂണ് ചടങ്ങിനും; നിലയ്ക്കലിൽ സംഘർഷം ഒഴിഞ്ഞു
ശബരിമല: സന്നിധാനത്ത് ദർശനം നടത്താൻ തീരുമാനിച്ച ഹിന്ദു ഐക്യ വേദി നേതാവിന് കർശന നിർദ്ദേശങ്ങളുമായി പൊലീസ്.ശബരിമലയിൽ ശശികല ദർശനത്തിനെത്തിയെന്നും പേരക്കുട്ടികളുടെ ചോണൂണ് ചടങ്ങുകൾ ഉടൻ നടത്തുമെന്നാണ് ഇപ്പോൾ വിവരം ലഭിക്കുന്നത്. ദർശനത്തിന് ശേഷം ശശികല സന്നിധാനത്ത് എത്ര നേരം തുടരുമെന്ന സംശയവും ഉയരുകയാണ്. നാമജപയജ്ഞത്തിൽ പങ്കെടുക്കരുതെന്നും പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കരുതെന്നും അടക്കമുള്ള നിർദ്ദേശങ്ങളാണ് എസ്‌പി യതീഷ് ചന്ദ്ര കെ.പി ശശികലയ്ക്ക് നൽകിയത്. പൊലീസ് നൽകിയ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചാണ് ശശികല ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. ഇതോടെ സന്നിധാനത്ത് പമ്പയിലും ശബരിമലയിലും പൊലീസ് അതീവ ജാഗ്രതയിലാണ്. നിലയ്ക്കലിൽ ഇപ്പോൾ സംഘർഷാവസ്ഥ ഒഴിഞ്ഞ അവസ്ഥയിലാണ്.ഇതോടെ സന്നിധാനത്ത് പമ്പയിലും ശബരിമലയിലും പൊലീസ് അതീവ ജാഗ്രതയിലാണ്. നിലയ്ക്കലിൽ ഇപ്പോൾ സംഘർഷാവസ്ഥ ഒഴിഞ്ഞ അവസ്ഥയിലാണ്. ശബരിമല ദർശനത്തിന് യാത്ര തിരിച്ചപ്പോഴേ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ദർശനത്തിന് ശേഷം സന്നിധാനത
ശബരിമല: സന്നിധാനത്ത് ദർശനം നടത്താൻ തീരുമാനിച്ച ഹിന്ദു ഐക്യ വേദി നേതാവിന് കർശന നിർദ്ദേശങ്ങളുമായി പൊലീസ്.ശബരിമലയിൽ ശശികല ദർശനത്തിനെത്തിയെന്നും പേരക്കുട്ടികളുടെ ചോണൂണ് ചടങ്ങുകൾ ഉടൻ നടത്തുമെന്നാണ് ഇപ്പോൾ വിവരം ലഭിക്കുന്നത്. ദർശനത്തിന് ശേഷം ശശികല സന്നിധാനത്ത് എത്ര നേരം തുടരുമെന്ന സംശയവും ഉയരുകയാണ്. നാമജപയജ്ഞത്തിൽ പങ്കെടുക്കരുതെന്നും പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കരുതെന്നും അടക്കമുള്ള നിർദ്ദേശങ്ങളാണ് എസ്‌പി യതീഷ് ചന്ദ്ര കെ.പി ശശികലയ്ക്ക് നൽകിയത്.
പൊലീസ് നൽകിയ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചാണ് ശശികല ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. ഇതോടെ സന്നിധാനത്ത് പമ്പയിലും ശബരിമലയിലും പൊലീസ് അതീവ ജാഗ്രതയിലാണ്. നിലയ്ക്കലിൽ ഇപ്പോൾ സംഘർഷാവസ്ഥ ഒഴിഞ്ഞ അവസ്ഥയിലാണ്.ഇതോടെ സന്നിധാനത്ത് പമ്പയിലും ശബരിമലയിലും പൊലീസ് അതീവ ജാഗ്രതയിലാണ്. നിലയ്ക്കലിൽ ഇപ്പോൾ സംഘർഷാവസ്ഥ ഒഴിഞ്ഞ അവസ്ഥയിലാണ്. ശബരിമല ദർശനത്തിന് യാത്ര തിരിച്ചപ്പോഴേ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങരുതെന്നും മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും പൊലീസ് പറഞ്ഞു. ദർശനം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളിൽ ഇവിടെ നിന്നും ഇറങ്ങണമെന്നും എസ്‌പി ശശികലയ്ക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെ ശശികലയും എസ്‌പി യതീഷ് ചന്ദ്രയും തമ്മിൽ വാക്കു തർക്കവും ഉണ്ടായി. ശശികല പമ്പയിലേക്ക് യാത്രതിരിച്ച കെഎസ്ആർടിസി ബസ് പൊലീസ് തടഞ്ഞാണ് നിർദ്ദേശം നൽകിയത്. പേരക്കുട്ടികളുടെ ചോറൂണിനായിയാണ് ശശികല പമ്പയിലേക്ക് തിരിച്ചത്.
ഈ ബസാണ് നിലക്കൽ പൊലീസ് കൺട്രോൾ റൂമിനു മുന്നിൽ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞത്. ദർശനത്തിന് ശേഷം ശശികല പെട്ടന്ന് മടങ്ങിപ്പോകണമെന്നാണ് എസ് പി യതീഷ് ചന്ദ്രയുടെ ആവശ്യം. തനിക്ക് എത്ര വയസായെന്ന് സംശയം ചോദിച്ച മാധ്യമപ്രവർത്തകർക്ക് തന്റെ തിരിച്ചറിയൽ കാർഡ് കാണിച്ച ശേഷമായിരുന്നു ശശികല യാത്ര തിരിച്ചത്. പ്രശ്നമുണ്ടാക്കരുതെന്നും സന്നിധാനത്ത് അധികം സമയം നിൽക്കാതെ ദർശനം നടത്തിയ ശേഷം എളുപ്പം മടങ്ങി വരണമെന്നായിരുന്നു എസ് പിയുടെ ആവശ്യം.
സന്നിധാനത്ത് ദർശനം നടത്തിയ ശേഷം ഉടൻ മടങ്ങുമെന്ന് കെ പി ശശികല വാക്ക് നൽകിയ ശേഷം യാത്ര തുടരാൻ പൊലീസ് അനുവാദം നൽകുകയായിരുന്നു. വിശ്വാസി എന്ന നിലയിലാണ് പോകുന്നതെന്നും രാഷ്ട്രീയമായ ഉദ്ദേശ്യങ്ങളില്ലെന്നും ശശികല പൊലീസിനെ അറിയിച്ചു. ഇന്നുതന്നെ മടങ്ങുമെന്നും അവർ വ്യക്തമാക്കി. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശശികലയ്ക്ക് നോട്ടീസ് നൽകുകയും അവർ അത് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. തുടർന്നാണ് അവർ പമ്പയിലേക്ക് തിരിച്ചത്.
ഏറെ നേരം സന്നിധാനത്ത് തങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പ്രകോപനം ഉണ്ടാക്കുന്നതും തടയുകയെന്ന ഉദ്ദേശത്തിലാണ് ശശികലയിൽ നിന്ന് ഉറപ്പ് വാങ്ങിയതെന്ന് എസ് പി പിന്നീട് മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കി.
സന്നിധാനത്ത് രാത്രിയിൽ സംഘർഷം, അറസ്റ്റ്
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി സന്നിധാനത്ത് ഞായറാഴ്ച രാത്രി വൈകി നടന്ന പ്രതിഷേധം അറസ്റ്റിൽ കലാശിച്ചിരുന്നു. വലിയ നടപ്പന്തലിനുസമീപം നിരോധനാജ്ഞ ലംഘിച്ച് ശരണം വിളികളുമായി പ്രതിഷേധിച്ച 25 പേരെ അർധരാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
പൊലീസ് നടപടിക്കിടെ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പകൽ ശബരിമലയിൽ പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് രാത്രി പത്തരയോടെ മാളികപ്പുറം ക്ഷേത്രപരിസരത്തുനിന്നാണ് നൂറ്റന്പതോളം പേർ എത്തിയത്. തുടർന്ന് സ്പെഷ്യൽ ഓഫീസർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും എത്തി.