കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. പിണറായി വിജയനെ പോലെ വർഗീയത പറയുന്ന നേതാക്കൾ കേരളത്തിൽ വേറെയില്ലെന്ന് അദ്ദേഹം വിമർശിച്ചു.സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള വർഗീയ പ്രചാരണമല്ല നടത്തേണ്ടത്. മുഖ്യമന്ത്രി പറയുന്നത് വി.മുരളീധരന്റെ അതേ വാചകങ്ങളാണ്. ഉത്തരേന്ത്യയിൽ ബിജെപി കളിക്കുന്ന വർഗീയ രാഷ്ട്രീയം സിപിഎം. പയറ്റുകയാണെന്നും മജീദ് കുറ്റപ്പെടുത്തി.


സംസ്ഥാനത്ത് ഇന്നുവരെയില്ലാത്ത രാഷ്ട്രീയമായിട്ടുള്ള ദുഷ്പ്രചാരണങ്ങളാണ് നടക്കുന്നത്. ദുഷ്ടലാക്കോടുകൂടി ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നിർഭാഗ്യകരമായ പ്രസ്താവനയായിപ്പോയി. ഇതുമായി മുന്നോട്ട് പോകുന്നത് സിപിഎമ്മിന് തന്നെ അപകടകരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി