തിരുവനന്തപുരം: വർഷങ്ങളായി മലയാളം സിനിമാ രംഗത്തെ നിറഞ്ഞ സാന്നിധ്യമായാണ് കെപിഎസി ലളിത. ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ കാലത്ത് തുടങ്ങിയ ലളിതയുടെ അഭിനയം ഇപ്പോൾ ത്രീഡികാലത്ത് വരെയെത്തി. ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുന്ന നടിയായതിനാൽ അവർക്ക് സർക്കാർ സ്ഥാനവും നൽകി. ലളിതകലാ അക്കാദമി സ്ഥാനമാണ് ലളിതക്ക് പിണറായി സർക്കാർ നൽകിയത്. ഇങ്ങനെയുള്ള ലളിത നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് സന്ദർശിക്കാൻ എത്തിയത് പല തവണയാണ്.

അതേസമയം ലളിതയുടെ ഓഫീസിന് സമീപത്തു നിന്നു വിളിപ്പാടകലെയാണ് ആക്രമണത്തിന് ഇരായായ നടി താമസിക്കുന്നത്. എന്നിട്ടും അവരെ സന്ദർശിക്കാൻ ലളിത തയ്യാറാകാത്ത നടപടി കടുത്ത വിമർശനത്തിന് ഇടയാക്കുകയും ചെയ്തു. ലളിതയുടെ വളർച്ചയിൽ പലരും സഹായിച്ചിട്ടുണ്ട്. എന്നാൽ, ആ കാലമൊക്കെ മറന്നാണ് ദിലീപിന് പിന്നാലെ ലളിത പോയത്.

ലളിതയുടെ ജയിൽ സന്ദർശനം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു നടിയുടെ നടപടി. ലളിതകലാ അക്കാദമിയുടെ ഓഫീസിന് വളരെ അടുത്താണ് ആക്രമിക്കപ്പെട്ട നടിയുടെ ഓഫീസ്. ദിലീപിനെ കാണാൻ സർക്കാർ കാറിലാണ് ലളിത പോയതും. ഇത് തെറ്റായ നടപടിയാണെന്നാണ് ഒരു വിഭാഗം ആൾക്കാർ പറയുന്നത്.

ദിലീപ് ജയിൽ മോചിതനായപ്പോൾ വീട്ടിലെത്തിയാണ് അവർ പിന്തുണ അറിയിച്ചത്. ഇങ്ങനെ പ്രതിക്ക് പിന്തുണ അറിയിക്കുന്നത് സർക്കാർ ചെലവിൽ വേണോ എന്ന ചോദ്യമാണ് ലളിതക്കെതിരെ ഉന്നയിച്ചത്.