- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറിവുണ്ടായ കാലം മുതൽ കമ്യൂണിസ്റ്റ് സഹയാത്രിക; നൂലിൽകെട്ടി ഇറക്കിയെന്ന പ്രചാരണം ബോധപൂർവം; എതിർപ്പുകൾ ജയസാധ്യത വർധിപ്പിക്കുമെന്നും കെപിഎസി ലളിത
തൃശൂർ: അറിവുണ്ടായ കാലം മുതൽ കമ്യൂണിസ്റ്റ് സഹയാത്രികയാണു താനെന്നു നടി കെപിഎസി ലളിത. നൂലിൽ കെട്ടിയിറക്കിയതെന്ന പ്രചാരണം ബോധപൂർവം നടത്തുന്നതാണെന്നും കെപിഎസി ലളിത പറഞ്ഞു. വടക്കാഞ്ചേരിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി കെപിഎസി ലളിത മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ നടിക്കെതിരായി വടക്കാഞ്ചേരിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു കെപിഎസി ലളിത. ആകാശത്ത് നിന്നും കെട്ടിയിറക്കിയ താരപ്പൊലിമയുടെ സേവനം നാടിന് ആവശ്യമില്ലെന്ന് പറഞ്ഞു കൊണ്ട് എൽഡിഎഫിന്റെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 'എന്നെ ആരും നൂലിൽ കെട്ടി ഇറക്കിയതല്ല. അറിവ് വച്ച കാലം മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പമുണ്ട്. ബോധപൂർവ്വമായ പ്രചാരണമാണ് എനിക്കെതിരെ നടക്കുന്നത്. എന്നാൽ ഇത് വിജയസാധ്യത കൂട്ടും'- കെപിഎസി ലളിത പറഞ്ഞു. പ്രാദേശിക ഘടകങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായാണ് സംസ്ഥാന കമ്മിറ്റി കെപിഎസി ലളിതയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. പിന്നീട് ജില്ലാ ഘടകവും തീരുമാനം അംഗീകരിച്ചതാണ് പ്രാദേശികമായുള്
തൃശൂർ: അറിവുണ്ടായ കാലം മുതൽ കമ്യൂണിസ്റ്റ് സഹയാത്രികയാണു താനെന്നു നടി കെപിഎസി ലളിത. നൂലിൽ കെട്ടിയിറക്കിയതെന്ന പ്രചാരണം ബോധപൂർവം നടത്തുന്നതാണെന്നും കെപിഎസി ലളിത പറഞ്ഞു.
വടക്കാഞ്ചേരിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി കെപിഎസി ലളിത മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ നടിക്കെതിരായി വടക്കാഞ്ചേരിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു കെപിഎസി ലളിത.
ആകാശത്ത് നിന്നും കെട്ടിയിറക്കിയ താരപ്പൊലിമയുടെ സേവനം നാടിന് ആവശ്യമില്ലെന്ന് പറഞ്ഞു കൊണ്ട് എൽഡിഎഫിന്റെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 'എന്നെ ആരും നൂലിൽ കെട്ടി ഇറക്കിയതല്ല. അറിവ് വച്ച കാലം മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പമുണ്ട്. ബോധപൂർവ്വമായ പ്രചാരണമാണ് എനിക്കെതിരെ നടക്കുന്നത്. എന്നാൽ ഇത് വിജയസാധ്യത കൂട്ടും'- കെപിഎസി ലളിത പറഞ്ഞു.
പ്രാദേശിക ഘടകങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായാണ് സംസ്ഥാന കമ്മിറ്റി കെപിഎസി ലളിതയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. പിന്നീട് ജില്ലാ ഘടകവും തീരുമാനം അംഗീകരിച്ചതാണ് പ്രാദേശികമായുള്ള പ്രതിഷേധം മറനീക്കി പുറത്ത് വന്നത്.