- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംഎൽഎമാരും എംപിമാരും പുനഃസംഘടനാ പട്ടികയിൽ ഉണ്ടാകില്ല; മത്സരിച്ച് തോറ്റവർക്ക് ഡിസിസി അധ്യക്ഷനാകാം; പ്രായപരിധിയും പ്രശ്നമില്ല; വിടി ബൽറാമും ശബരിനാഥും പത്മജാ വേണുഗോപാലും ജില്ലാ അധ്യക്ഷന്മാരാകാൻ സാധ്യത; അവസാനവട്ട ചർച്ചകൾ നിർണ്ണായകം; ചെന്നിത്തലയേയും ചാണ്ടിയേയും പിണക്കാതെ പട്ടികയിൽ തീരുമാനത്തിന് സുധാകരൻ
ന്യൂഡൽഹി: കെപിസിസി, ഡിസിസി പുനഃസംഘടന ഉടൻ പൂർത്തിയാക്കും. കെപിസിസിയുടെ 51 ഭാരവാഹികൾ, 14 ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ പട്ടിക സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് എത്രയും വേഗം കൈമാറാനാണ് നീക്കം. ഇരു പട്ടികകളും ഒന്നിച്ചു തയാറാക്കും. കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനം നീണ്ടാൽ, ഡിസിസി പ്രസിഡന്റുമാരെ ആദ്യം പ്രഖ്യാപിക്കും.
ഡൽഹിയിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവർ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചർച്ച നടത്തി. പുനഃസംഘടന സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ഇവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും മുൻതൂക്കം ഉണ്ടായിരിക്കും.
തിരുവനന്തപുരത്ത് ശബരിനാഥ് അടക്കമുള്ളവർ ഡിസിസി അധ്യക്ഷ സ്ഥാനത്തുണ്ട്. തൃശൂരിൽ പത്മജാ വേണുഗോപാലിനേയും പരിഗണിക്കുന്നു. പാലക്കാട് വിടി ബൽറാമിനും സാധ്യത ഏറെയാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്നിലേറെ പേരുണ്ട്. മലപ്പുറത്ത് എപി അനിൽകുമാറിനും മോഹമുണ്ട്. എന്നാൽ എ ഗ്രൂപ്പ് ആര്യാടൻ ഷൗക്കത്തിന് വേണ്ടിയാണ് വാദിക്കുന്നത്. ആലപ്പുഴയിലും എറണാകുളത്തുമെല്ലാം പൊട്ടിത്തെറിയുണ്ടാകാതെ പട്ടിക പ്രഖ്യാപിക്കാനാണ് സുധാകരന്റെ ശ്രമം.
കെപിസിസി, ഡിസിസി ഘടകങ്ങളിലേക്ക് ഇരു ഗ്രൂപ്പുകളും സ്വന്തം പട്ടികകൾ സംസ്ഥാന നേതൃത്വത്തിനു നൽകിയിട്ടുണ്ട്. ഗ്രൂപ്പുകൾക്കു പൂർണമായി വഴങ്ങില്ലെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഗ്രൂപ്പുകളെ പിണക്കാതെ, അഭിപ്രായ സമന്വയത്തിലൂടെയും സാമുദായിക സന്തുലനം ഉറപ്പാക്കിയും അന്തിമ പട്ടിക തയാറാക്കാനാണു ശ്രമം. 14 ഡിസിസികളിലും പ്രസിഡന്റുമാരായി നിലവിൽ ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. നാളെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ സതീശനും സുധാകരനും ഇന്നു വൈകിട്ട് കേരളത്തിലേക്കു മടങ്ങും.
അതുകൊണ്ട് തന്നെ ശനിയാഴ്ചയോടെ അന്തിമപട്ടിക തയ്യാറാക്കി അംഗീകാരത്തിനായി ഹൈക്കമാൻഡിന് സമർപ്പിച്ചേക്കുമെന്നാണ് സൂചനയുണ്ട്. വ്യാഴാഴ്ച എംപി.മാരുമായും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ ചർച്ചയിലെ അഭിപ്രായങ്ങളുൾപ്പെടെ പരിഗണിച്ച് തീരുമാനമെടുക്കുന്നതിനായിരുന്നു സുധാകരൻ നേതാക്കളെ കണ്ടത്. വൈകീട്ട് ആറുമണിക്ക് തുടങ്ങി 10 വരെ നീണ്ട ചർച്ചയ്ക്കുശേഷം നേതാക്കൾ വേണുഗോപാലിന്റെ വീട്ടിലെത്തി തുടർചർച്ചയും നടത്തി.
എംഎൽഎ.മാരും എംപി.മാരും പട്ടികയിലുണ്ടാവില്ലെന്നറിയുന്നു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുതോറ്റവർക്ക് സ്ഥാനം നൽകേണ്ടെന്ന അഭിപ്രായം പരിഗണിക്കേണ്ടെന്നും പ്രായപരിധി നോക്കേണ്ടെന്നും ധാരണയിലെത്തിയിട്ടുണ്ട്. അങ്ങനെ വന്നാൽ മലപ്പുറത്ത് എപി അനിൽകുമാറിന്റെ മോഹം പൊളിയും.
മറുനാടന് മലയാളി ബ്യൂറോ