- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള നിർമ്മിതിയിൽ പാളി കേരള സർക്കാർ; കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കെ.പി.എം.ജിയെ കൺസൾട്ടന്റ് സ്ഥാനത്തുനിന്ന് സർക്കാർ ഒഴിവാക്കുന്നു; ഏകപക്ഷീയമായി സർക്കാർ തന്നെ തിരഞ്ഞെടുത്ത കെ.പി.എം.ജിയെ നൈസായി ഒഴിവാക്കുന്നത് വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ: റീബിൽഡ് കേരളാ ആപ്പും മുന്നറിയിപ്പില്ലാതെ പൂട്ടി: വീട് തകർന്ന വിവരങ്ങൾ കൈമാറാനാവാത്ത ആയിരങ്ങൾക്ക് എങ്ങനെ ധനസഹായം കിട്ടുമെന്ന് നിശ്ചയമില്ല
തിരുവനന്തപുരം: നവകേരള നിർമ്മിതിക്കായി കേരള സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ഹോളണ്ട് ആസ്ഥാനമായ കെ.പി.എം.ജിയെ തൽസ്ഥാനത്ത് നിന്നും ഒഴിവാക്കുന്നു. കമ്പനിക്കെതിരെ വൻ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഏകപക്ഷീയമായി തിരഞ്ഞെടുത്ത കെ.പി.എം.ജിയെ നൈസ് ആയി ഒഴിവാക്കുന്നത്. കരിമ്പട്ടികയിൽ ഉൾപ്പെട്ട ഗോളസ്ഥാപനമാണ് കെ.പി.എം.ജി. ഈ സാഹചര്യത്തിലാണ് സാവകാശം കമ്പനിയെ ഒഴിവാക്കി സർക്കാർ മുഖം രക്ഷിക്കുന്നത്. അതേസമയം പ്രളയത്തിൽ വീട് തകർന്നവർക്ക് ധനസഹായം കിട്ടാൻ സർക്കാരുണ്ടാക്കിയ റിബിൽഡ് കേരളാ എന്ന മൊബൈൽ ആപ്ലിക്കേഷൻ മുന്നറിയിപ്പില്ലാതെ പൂട്ടി. കെ.പി.എം.ജിയെ ഒഴിവാക്കിയ സർക്കാർ പുതിയ കൺസൾട്ടൻസി സ്ഥാപനത്തിനായുള്ള തിരച്ചിലും തുടങ്ങി. പുതിയ ടെൻഡർ സംബന്ധിച്ച ഉത്തരവിറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായാണു സൂചന. കെ.പി.എം.ജിയുടെ പല നിർദേശങ്ങളും അപ്രായോഗികമായതിനാൽ, ടെൻഡർ വിളിച്ച് ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളെ നവകേരളനിർമ്മാണത്തിന്റെ കൺസൾട്ടൻസി ചുമതല ഏൽപ്പിക്കാനാണു പുതിയനീക്കം. ആഗോള കൺസൾട്ടൻസിയായ കെ.പി.എം.ജി. ഇന്
തിരുവനന്തപുരം: നവകേരള നിർമ്മിതിക്കായി കേരള സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ഹോളണ്ട് ആസ്ഥാനമായ കെ.പി.എം.ജിയെ തൽസ്ഥാനത്ത് നിന്നും ഒഴിവാക്കുന്നു. കമ്പനിക്കെതിരെ വൻ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഏകപക്ഷീയമായി തിരഞ്ഞെടുത്ത കെ.പി.എം.ജിയെ നൈസ് ആയി ഒഴിവാക്കുന്നത്. കരിമ്പട്ടികയിൽ ഉൾപ്പെട്ട ഗോളസ്ഥാപനമാണ് കെ.പി.എം.ജി. ഈ സാഹചര്യത്തിലാണ് സാവകാശം കമ്പനിയെ ഒഴിവാക്കി സർക്കാർ മുഖം രക്ഷിക്കുന്നത്. അതേസമയം പ്രളയത്തിൽ വീട് തകർന്നവർക്ക് ധനസഹായം കിട്ടാൻ സർക്കാരുണ്ടാക്കിയ റിബിൽഡ് കേരളാ എന്ന മൊബൈൽ ആപ്ലിക്കേഷൻ മുന്നറിയിപ്പില്ലാതെ പൂട്ടി.
കെ.പി.എം.ജിയെ ഒഴിവാക്കിയ സർക്കാർ പുതിയ കൺസൾട്ടൻസി സ്ഥാപനത്തിനായുള്ള തിരച്ചിലും തുടങ്ങി. പുതിയ ടെൻഡർ സംബന്ധിച്ച ഉത്തരവിറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായാണു സൂചന. കെ.പി.എം.ജിയുടെ പല നിർദേശങ്ങളും അപ്രായോഗികമായതിനാൽ, ടെൻഡർ വിളിച്ച് ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളെ നവകേരളനിർമ്മാണത്തിന്റെ കൺസൾട്ടൻസി ചുമതല ഏൽപ്പിക്കാനാണു പുതിയനീക്കം. ആഗോള കൺസൾട്ടൻസിയായ കെ.പി.എം.ജി. ഇന്ത്യയിലും പുറത്തും നിരവധി വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ, സർക്കാർ അതവഗണിച്ചു. പരാതികൾ വർധിച്ച സാഹചര്യത്തിലാണു സർക്കാരിന്റെ നിലപാടുമാറ്റം.
കെ.പി.എം.ജി. നിർദേശിച്ചപ്രകാരം പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും സർക്കാർ തുടങ്ങിയ ക്രൗഡ് ഫണ്ടിങ് പോർട്ടലിൽ ഇതുവരെ കാര്യമായ പ്രതികരണങ്ങളുണ്ടായിട്ടില്ല. ലോകത്തെവിടെയുമുള്ളവർക്കു പോർട്ടൽ മുഖേന പണം സംഭാവന ചെയ്യാമെന്നിരിക്കേ, മൂന്നാഴ്ച കഴിഞ്ഞിട്ടും 150 രൂപ മാത്രമാണു ലഭിച്ചത്. ലക്ഷങ്ങൾ ചെലവിട്ട പോർട്ടൽ നിർമ്മിച്ചത് അശാസ്ത്രീയമായാണെന്നും കണ്ടെത്തി.
നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ചും അവലംബിക്കാവുന്ന നൂതന നിർമ്മാണരീതികളെക്കുറിച്ചും ഉപദേശം നൽകുന്നതിനു പുറമേ, വിഭവസമാഹരണം സംബന്ധിച്ചും സർക്കാരിനു വിവരം നൽകേണ്ട ചുമതലയാണു കൺസൾട്ടൻസിക്കുള്ളത്. ഇതിനായി സൗജന്യസേവനം നൽകുമെന്നാണു ലോകത്തിലെ നാലാമത്തെ വലിയ ഓഡിറ്റിങ് കമ്പനിയായ കെ.പി.എം.ജി. പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ, തൽക്കാലം ഇവരെ നിലനിർത്തിക്കൊണ്ട്, മറ്റു രാജ്യാന്തര കമ്പനികളിൽനിന്നു ടെൻഡർ വിളിക്കാനാണു സർക്കാർ നീക്കം.
അതേസമയം പ്രളയത്തിൽ വീട് തകർന്നവർക്ക് ധനസഹായം കിട്ടാൻ സർക്കാരുണ്ടാക്കിയ റിബിൽഡ് കേരളാ എന്ന മൊബൈൽ ആപ്ലിക്കേഷൻ മുന്നറിയിപ്പില്ലാതെ പൂട്ടുകയായിരുന്നു. ഇതോടെ വീട് തകർന്ന വിവരങ്ങൾ കൈമാറാനാവാത്ത ആയിരങ്ങൾക്ക് എങ്ങനെ ധനസഹായം കിട്ടുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. ആലപ്പുഴയിൽ മാത്രം 13,000 പേരുടെ വീടുകൾ അപ്ലോഡ് ചെയ്യാനായില്ല.
ഇവിടെ മാാത്രം 13,000 ൽ ഏറെ തകർന്ന വീടുകളുടെ വിവരങ്ങൾ ഇനിയും പുതുതായി ഉൾപ്പെടുത്താനുള്ളത്. ആലപ്പുഴ കളക്ടർ അടക്കം ആവശ്യപ്പെട്ടിട്ടും ഇതുവരെ ആപ്പ് തുറന്നുകൊടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ആലപ്പുഴയിലെന്ന പോലെ സംസ്ഥാനത്തെ മറ്റ് പ്രളയബാധിത പ്രദേശങ്ങളിലെയും അവസ്ഥയിതാണ്. പരിശീലനം കിട്ടിയ വളണ്ടിയർമാർ മിക്കവരും പ്രവർത്തനം പാതിവഴിയിൽ നിർത്തി. മൈബൈൽ ആപ്പ് ഇനിയും തുറന്ന് കൊടുത്തില്ലെങ്കിൽ പ്രളയബാധിതരുടെ ദുരിതം ഇരട്ടിയാവും.
പ്രളയത്തിൽ തകർന്ന വീടുകളുടെ വിവരങ്ങൾ ശേഖരിച്ച് മൈബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യാൻ സർക്കാർ വളണ്ടിയർമാരെ പരിശീലിപ്പിച്ച് നിയോഗിച്ചിരുന്നു. എന്നാൽ, ആലപ്പുഴയിലെ കുട്ടനാട് അടക്കം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വളണ്ടിയർമാർ എത്തിയില്ല. ഇതോടെ പ്രളയബാധിതരുടെ കണക്കെടുപ്പ് പാതിവഴിയിലായി.
ആലപ്പുഴ കുട്ടനാട്ടിലെ ചേന്നങ്കരി പ്രദേശത്ത് മാത്രം നാല്പതിലേറെ വീടുകൾ ആപ്പിൽ ഇനിയും ഉൾപ്പെടുത്താനുണ്ട്. എന്നാൽ വിവരം ശേഖരിച്ച് ആപ്പിലേക്ക് അപ്ലോഡ് ചെയ്യാൻ നോക്കുമ്പോഴേക്കും റിബിൽഡ് കേരള എന്ന മൊബൈൽ ആപ്പ് കിട്ടുന്നില്ല. രണ്ടാഴ്ചയായി ആപ്പ് പണിമുടക്കിയിട്ടെന്ന് നാട്ടുകാർ ആരോപിച്ചു. സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ ആപ്ലിക്കേഷൻ പൂട്ടുകയായിരുന്നു.