- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹിന്ദു ഐക്യം വെള്ളാപ്പള്ളിയുടെ സ്വപ്നം മാത്രം; എൻഎസ്എസിനു പിന്നാലെ ഭൂരിപക്ഷ ഐക്യത്തെ വിമർശിച്ച് കെപിഎംഎസും; മലബാറിൽ എസ്എൻഡിപിക്ക് ബദലായ തിയ്യ മഹാസഭയെ ഉയർത്തിക്കൊണ്ടുവരാൻ സിപിഐ(എം) നീക്കം
കോഴിക്കോട്: നമ്പൂരി മുതൽ നായടിവരെയുള്ളവരുടെ ഐക്യമെന്ന വെള്ളാപ്പള്ളി നടേശന്റെ സ്വപ്നം അടുത്തകാലത്തൊം പൂവണിയില്‌ളെന്ന് ഉറപ്പ്. എൻ.എസ്.എസിന് പിന്നാലെ ഹിന്ദു ഐക്യത്തെ രൂക്ഷമായി വിമർശിച്ച് കേരള പുലയർ മഹാറസഭയും (കെ.പി.എം.എസ്) രംഗത്തത്തെി.നേരത്തെ വെള്ളാപ്പള്ളിയുടെ ജാഥയിൽ ഒരു വിഭാഗം പങ്കെടുത്തതിന്റെപേരിൽ നമ്പൂതിരിമാരുടെ സംഘടനയായ യോഗ
കോഴിക്കോട്: നമ്പൂരി മുതൽ നായടിവരെയുള്ളവരുടെ ഐക്യമെന്ന വെള്ളാപ്പള്ളി നടേശന്റെ സ്വപ്നം അടുത്തകാലത്തൊം പൂവണിയില്‌ളെന്ന് ഉറപ്പ്. എൻ.എസ്.എസിന് പിന്നാലെ ഹിന്ദു ഐക്യത്തെ രൂക്ഷമായി വിമർശിച്ച് കേരള പുലയർ മഹാറസഭയും (കെ.പി.എം.എസ്) രംഗത്തത്തെി.നേരത്തെ വെള്ളാപ്പള്ളിയുടെ ജാഥയിൽ ഒരു വിഭാഗം പങ്കെടുത്തതിന്റെപേരിൽ നമ്പൂതിരിമാരുടെ സംഘടനയായ യോഗക്ഷേമ സഭയിൽ കടുത്ത ഭിന്നത നിലനിന്നിരുന്നു.വെള്ളാപ്പള്ളി ബന്ധത്തിന്റെപേരിൽ സംഘടനയുടെ പ്രസിഡന്റിനെതന്നെ മാറ്റാനുള്ള നീക്കത്തിലാണ് യോഗക്ഷേമ സഭയിപ്പോൾ. മലബാറിലാകട്ടെ എസ്.എൻ.ഡി.പിക്ക് ബദലായി തിയ്യ മഹാസഭയെ ഉയർത്തിക്കൊണ്ടുവാൻ സിപിഐ(എം) ശ്രമം തുടങ്ങിയിട്ടുണ്ട്.
ഭൂരിപക്ഷ ഐക്യമുണ്ടായാൽ സാമൂഹിക നീതിയുണ്ടാവില്‌ളെന്നും, 14 ശതമാനം സംവരണം അനുഭവിക്കുന്ന സമുദായത്തിന്റെ നേതാവാണ് സംവരണവിരുദ്ധരുടെ പാളയത്തിലേക്ക് ആളെക്കൂട്ടുന്നതെന്നും ഇന്നലെ കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ ചൂണ്ടിക്കാട്ടി.സംവരണ അട്ടിമറിക്കും ദലിത് പീഡനങ്ങൾക്കുമെതിരെ കെ.പി.എം.എസ് നടത്തിയ രാജ്ഭവൻ മാർച്ച് വെള്ളയമ്പലത്ത് ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. 'ഭൂരിപക്ഷ സമുദായ ഐക്യമല്ല മറിച്ച് മതേതര ഐക്യമാണ് ഇവിടെയുണ്ടാവേണ്ടത്. മണ്ണും മനുഷ്യനും നശിക്കാതിരിക്കാനുള്ള ഐക്യമാണ് വേണ്ടത്. 14 ശതമാനം സംവരണം അനുഭവിക്കുന്ന സമുദായത്തിന്റെ നേതാവാണ് സംവരണവിരുദ്ധരുടെ പാളയത്തിലേക്ക് ആളെക്കൂട്ടുന്നത്. മതേതരത്വവും സോഷ്യലിസവും ഭീഷണിയിലാണ്. സംഘ്പരിവാറിന്റെ നയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഉപകരണമാണ് നരേന്ദ്ര മോദി. സംവരണത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രം ഇനി ഡൽഹിയാണ്. സംവരണത്തിന് ഗുജ്ജർ മോഡൽ സമരം നടത്താനും തയാറാണ്. പട്ടികജാതിക്കാരായ കുരുന്നുകളെ ചുട്ടുകൊല്ലുന്നത് കണ്ടിട്ടും പുരസ്‌കാരം തിരിച്ചുനൽകാത്തവരാണ് നാട്ടിലെ സാഹിത്യകാരന്മാർ'പുന്നല ശ്രീകുമാർ പറഞ്ഞു.
നേരത്തെ കെ.പി.എം.എസിലെ ഒരു വിഭാഗത്തെ വെള്ളാപ്പള്ളി ചാക്കിട്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഭൂരിപക്ഷം പ്രവർത്തകരും പുന്നല ശ്രീകുമാറിന് ഒപ്പമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ വൻ ജനാവലി.
അതേസമയം കെ.പി.എം.എസ് നടത്തിയ രാജ്ഭവൻ മാർച്ചിന്റെ ഉദ്ഘാടനവേദിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഇടം നൽകിയില്ല. ഉദ്ഘാടന പ്രസംഗത്തിൽ എംപിയുടെ പേര് പുന്നല ശ്രീകുമാർ പരാമർശിച്ചങ്കെിലും വേദിയിലേക്ക് ക്ഷണിച്ചില്ല. കെ.പി.എം.എസ് മാത്രം നടത്തുന്ന പ്രതിരോധ സമരമാണെന്നും മുഖ്യധാരാ പാർട്ടികൾ പട്ടികജാതിക്കാർക്കെതിരായ ആക്രമണങ്ങളിൽ നിശ്ശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
അതേസമയം മലബാറിൽ എസ്.എൻ.ഡി.പിക്ക് ബദലായി തിയ്യ മഹാസഭയെ ഉയർത്തിക്കൊണ്ടുവരുന്ന തന്ത്രവും സിപിഐ(എം) സ്വീകരിക്കുന്നുണ്ട്.എസ്.എൻ.ഡി.പി വിട്ടുവരുന്നവർക്ക് തിയ്യമഹാസഭയിൽ അംഗത്വം നൽകുന്നുമുണ്ട്.ബിജെപിയെ കൂട്ടുപിടിച്ച് സമൂഹത്തിൽ വർഗീയത വളർത്തുകയാണ് വെള്ളാപ്പള്ളിയെന്ന് തിയ്യമഹാസഭ ഇന്നലെ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സമൂഹത്തിൽ ജാതിസ്പർധയും വർഗീയതയുമുണ്ടാക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. ഗുരുദേവന്റെ നിലപാടുകൾക്കെതിരായി ഗുരുദേവന്റെ പേരിൽതന്നെ സമുദായ സംഘടനയും രാഷ്ട്രീയ സംഘടനയുമുണ്ടാക്കുകയാണ്.
സാമ്പത്തികമായി അടിത്തട്ടിലുള്ള ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയല്ല, സ്വാർഥലാഭത്തിനുവേണ്ടിയാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനം. ഇത് അദ്ദേഹത്തിന്റെ മുൻകാലപ്രവർത്തനങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. വെള്ളാപ്പള്ളിയുടെ യാത്രക്ക് പണം കൊടുത്ത് ആളെ കൂട്ടുകയാണുണ്ടായത്. ബിജെപിക്ക് അബദ്ധംപറ്റിയിരിക്കുകയാണ്. കുരങ്ങൻ മൂർഖനെ പിടിച്ച അവസ്ഥയാണ് ഇപ്പോൾ ബിജെപിയുടേതെന്നും ഭാരവാഹികൾ പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് തിയ്യമഹാസഭ കൂട്ടുനിൽക്കില്‌ളെന്നും ഭാരവാഹികൾ ആരോപിച്ചു. തിയ്യമഹാസഭ സംസ്ഥാന സെക്രട്ടറി റിലേഷ് ബാബു, ശ്രീധരൻ കിഴക്കെപറമ്പിൽ, സുനിൽകുമാർ മാമിയിൽ, പ്രദീപൻ ചാലാക്കുഴി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കടെുത്തു.